1. News

പൂക്കാലമൊരുങ്ങി; സഞ്ചാരികളെ മാടിവിളിച്ച് തേക്കടി

കുമളി ഗ്രാമപഞ്ചായത്തും തേക്കടി അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയും മണ്ണാറത്തറയിൽ ഗാർഡൻസും ചേർന്ന് സംഘടിപ്പിക്കുന്ന 16-ാമത് തേക്കടി പുഷ്‌പമേളക്ക് ഇന്നലെ കല്ലറയ്ക്കൽ ഗ്രൗണ്ടിൽ തുടക്കമായി.

Athira P
തേക്കടിയിലെ പുഷ്പപ്രദർശനം
തേക്കടിയിലെ പുഷ്പപ്രദർശനം

കുമളി ഗ്രാമപഞ്ചായത്തും തേക്കടി അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയും മണ്ണാറത്തറയിൽ ഗാർഡൻസും ചേർന്ന് സംഘടിപ്പിക്കുന്ന 16-ാമത് തേക്കടി പുഷ്‌പമേളക്ക് ഇന്നലെ കല്ലറയ്ക്കൽ ഗ്രൗണ്ടിൽ തുടക്കമായി.മാർച്ച് 27 മുതൽ മെയ് 12 വരെയാണ് പ്രദർശനം നടക്കുക. പുഷ്‌പഫല സസ്യ പ്രദർശനം, അമ്യൂസ്മെൻ്റ് പാർക്ക്, ഫോട്ടോഗ്രാഫി പ്രദർശനം ,വിവിധയിനം മത്സരങ്ങൾ,നൃത്തസന്ധ്യ, മിമിക്‌സ് പരേഡ്, ഗാനമേളകൾ, ആദിവാസി കലാരൂപങ്ങൾ തുടങ്ങിയവ ഇതിആദിവാസി കലാരൂപങ്ങൾ ഇതിൻ്റെ ഭാഗമായി അരങ്ങേറും.അൻപതോളം വാണിജ്യ സ്റ്റാളുകളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. മുപ്പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഇരുന്നൂറില്‍ പരം ഇനങ്ങളില്‍ ഒരുലക്ഷത്തില്‍പ്പരം പൂച്ചെടികളാണ് പ്രദർശനത്തിനായി ഒരുക്കിയിരിക്കുന്നത്. 

കുട്ടികൾക്കായി അമ്യൂസ്മെൻ്റ് പാർക്കും വിവിധ റൈഡുകളും സജ്ജമാക്കിയിട്ടുണ്ട്. പരിപാടിയുടെ ഭാഗമായി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വനിതകളെ ആദരിക്കാനായി ചടങ്ങ് സംഘടിപ്പിക്കുകയും ചെയ്യും. പ്രദർശനത്തോടനുബന്ധിച്ച്‌ വിവിധ സാംസ്‌കാരിക പരിപാടികളും നടക്കുന്നുണ്ട്.

കുമളിയിലെ മുഴുവന്‍ മേഖലകളെയും ഉള്‍ക്കൊള്ളിച്ച് ഹോംഗാര്‍ഡന്‍ മത്സരം നടത്താനും തേക്കടിയുടെ ഭാവി ടൂറിസം പ്രവർത്തങ്ങൾ മുന്നിൽകണ്ടുകൊണ്ട് വിപുലമായൊരു ടൂറിസം സെമിനാറും കാർഷിക മേഖലയെ ലക്ഷ്യം വെച്ചുകൊണ്ട് ജൈവ കർഷക സംഗമവും സംഘടിപ്പിക്കപ്പെടും. 40 ദിവസം നീണ്ടുനിൽക്കുന്ന മേള മേയ് 12 നു അവസാനിക്കും.രാവിലെ ഒമ്പതുമുതല്‍ രാത്രി 10 വരെയാണ് പ്രവേശന സമയം. പ്രവേശന ഫീസ് 60 രൂപ. ഏഴ് വയസ്സു വരെ പ്രായമുളളവര്‍ക്ക് പ്രവേശനം സൗജന്യമാണ്.

English Summary: Flower season has arrived; Flower show started yesterday in Thekkady

Like this article?

Hey! I am Athira P. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds