Updated on: 4 December, 2020 11:19 PM IST
Coconut tree

വാസ്തുശാസ്ത്രം, ഗൃഹപരിസരത്ത് നട്ടുവളർത്തേണ്ട വൃക്ഷങ്ങൾക്ക് വളരെ പ്രാധാന്യം നൽകിയിരിക്കുന്നു. ചില വൃക്ഷങ്ങൾ ഗൃഹവാസികളുടെ ജീവിതത്തിന് അനുകൂലവും ചിലവ പ്രതികൂലവുമാണ്.

ദൈന്യംദിന ജീവിതത്തിൽ ഉപയോഗപ്രദമായ തെങ്ങ്, മാവ്, പ്ലാവ്, കവുങ്ങ് എന്നിവയാണ് പ്രധാനമായും വീടിനു ചുറ്റും നട്ടു പിടിപ്പിക്കാവുന്ന ഫലവൃക്ഷങ്ങള്‍. കിഴക്കു ഭാഗത്തെ  സ്ഥാനം പ്ലാവിനാണ്, തെക്ക് കവുങ്ങിനും പടിഞ്ഞാറ് തെങ്ങിനും വടക്ക് മാവിനും സ്ഥാനമാകുന്നു. അതേസമയം, ഇവയെല്ലാം വിപരീത സ്ഥാനങ്ങളിലോ മറ്റേതെങ്കിലും സ്ഥാനത്തോ വന്നാലും യാതൊരു ദോഷവുമില്ല. ഉപയോഗ യോഗ്യമായ ഉത്തമ വൃക്ഷങ്ങള്‍ എവിടെ വെച്ചാലും ദോഷമില്ലെന്നു സാരം. എന്നാല്‍ പ്രത്യേക സ്ഥാനങ്ങളില്‍ മാത്രം വെക്കാവുന്ന വൃക്ഷങ്ങളുമുണ്ട്.

പേരാല്‍ വീടിന്റെ കിഴക്കു ഭാഗത്ത് മാത്രമേ നട്ടു പിടിപ്പിക്കാന്‍ പാടുള്ളൂ. തെക്ക് അത്തിയും പടിഞ്ഞാറ് അരയാലും വടക്ക് ഇത്തിയും മാത്രമേ വച്ചു പിടിപ്പിക്കാവൂ. ഇവ നാലും സ്ഥാനം തെറ്റിയാല്‍ വിപരീത ദോഷങ്ങളുണ്ടാകും.

കിഴക്ക് പൂവരിഞ്ഞി, തെക്ക് പുളി, പടിഞ്ഞാറ് ഏഴിലംപാല, വടക്ക് പുന്ന എന്നിവ ഉത്തമമാണ്. കുമിഴ്, കൂവളം, കടുക്കമരം, നെല്ലി, ദേവദാരു, പ്ലാശ്, അശോകം, ചന്ദനം, വേങ്ങ, ചെമ്പകം, കരിങ്ങാലി ഇവയെല്ലാം വീടിന്റെ ഇരുവശങ്ങളിലായും (ഇടതു, വലതുവശം) നടാം.

മുല്ല, പിച്ചകം, കനകാമ്പരം തുടങ്ങി പുഷ്പിക്കുന്ന ചെടികൾ  വീടിന്റെ ഏതു ഭാഗത്തു വേണമെങ്കിലും വളര്‍ത്താവുന്നതാണ്. അതേസമയം വെറ്റിലക്കൊടി, മുരിങ്ങ, കടപ്പിലാവ്, പൂള തുടങ്ങി ബലമില്ലാത്തയിനങ്ങള്‍ വീടിനു സമീപത്ത് വയ്ക്കുന്നത് നന്നല്ല.

Trees

വൃക്ഷങ്ങളെ പ്രധാനമായും നാലായി തിരിക്കാം

1) സര്‍വ്വസാര: മുഴുവന്‍ കാതലുള്ളവ- തേക്ക്, പുളി

2) അന്തഃസാര: തടിക്കുള്ളില്‍ കാതലുള്ളവ- പ്ലാവ്, മാവ്

3) നിസ്സാര: കാതല്‍ തീരെയില്ലാത്തവ- മുരിങ്ങ, ഏഴിലംപാല, പൂള

4) ബഹിര്‍സാര: പുറംതോടിന് ബലമുള്ള വൃക്ഷങ്ങള്‍- തെങ്ങ്, കവുങ്ങ്

ഇവയില്‍ മൂന്നാമത്തെ വിഭാഗത്തില്‍ പെട്ടവ വീടിനു സമീപം വച്ചു പിടിപ്പിക്കുന്നത് ഉത്തമമല്ല. അതേസമയം കാഞ്ഞിരം, ചേര്, വയ്യങ്കതവ്, നറുവരി, താന്നി, പീലുവേപ്പ്,  എരുമക്കള്ളി, മുരിങ്ങ, കള്ളി, പിശാച വൃക്ഷം (ഭൂതാദിവാസമുള്ള വൃക്ഷങ്ങള്‍ എന്ന് സങ്കല്‍പിക്കുന്നവ) എന്നീ വൃക്ഷങ്ങള്‍ ഗൃഹത്തിന്റെ വാസ്തുവിനകത്ത് വളര്‍ത്താന്‍ പാടില്ല.

അതായത് ഗൃഹം വാസ്തു തിരിച്ച് നിര്‍ത്തിയാല്‍ ശേഷിക്കുന്ന പറമ്പില്‍ (പുറംപറമ്പ്) ഏതു തരം വൃക്ഷങ്ങളും വളര്‍ത്താവുന്നതാണ്. പുഷ്പ വൃക്ഷങ്ങളും ഫല വൃക്ഷങ്ങളും ഗൃഹത്തിന്റെ ഏതു ദിക്കിലും എത്ര കുറഞ്ഞ ദൂരത്തിലും വളര്‍ത്താവുന്നതാണ്.

പ്രത്യേകം ശ്രദ്ധിക്കാന്‍, പൊന്നു കായ്ക്കുന്ന മരമായാലും വീടിനോട് അടുത്തു വയ്ക്കാന്‍ പാടില്ല. വൃക്ഷത്തിന്റെ ഉയരത്തിന്റെ ഇരട്ടി അകലത്തില്‍ വയ്ക്കണമെന്നാണ് ശാസ്ത്രം. ഇരട്ടിയില്ലെങ്കിലും ഉയരത്തിന്റെ അകലമെങ്കിലും പാലിച്ചാല്‍ നന്ന്. For people who believe in Vasthu Shasthram: Trees, which are ideal for planting in your backyards.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: അതിർത്തി മേഖലയില്‍ പരുത്തി കൃഷിയുടെ തിരിച്ചു വരവ്

English Summary: For people who believe in Vasthu Shasthram: Trees, which are ideal for planting in your backyards
Published on: 15 July 2020, 05:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now