News

അതിർത്തി മേഖലയില്‍ പരുത്തി കൃഷിയുടെ തിരിച്ചു വരവ്

cotton cultivation

Cotton cultivation

പാലക്കാട് : ലോകവ്യാപകമായി വസ്ത്രങ്ങളുണ്ടാക്കാൻ ഉപയോഗിച്ചു വരുന്ന പ്രധാനപ്പെട്ട പ്രകൃകിനാരായ പരുത്തികൃഷി തമിഴ്നാടിന്‍റെ അതിർത്തി പ്രദേശമായ പാലക്കാട്ടെ ചിറ്റൂർ മേഖലയിൽ  വീണ്ടും തിരിച്ചുവരുന്നു. Cotton, an important natural crop used in the manufacture of textiles worldwide, is making  comeback in the Chittoor region of Palakkad, on the border of Tamil Nadu.സര്‍ക്കാര്‍ ആനുകൂല്യങ്ങളുടെ കുറവുകൊണ്ടും പ്രതികൂല  കാലാവസ്ഥകൊണ്ടും വര്‍ഷങ്ങള്‍ക്കുമുമ്പേ അന്യം നിന്നു പോയ കൃഷിയാണ് അതിര്‍ത്തിയിലെ എരുത്തേമ്പതിയില്‍ ഇപ്പോൾ മടങ്ങിവരുന്നത്.

ആര്‍ വി പുതൂരിലെ പത്താംനമ്പര്‍ കളത്തില്‍ താമസിക്കുന്ന എന്‍. മുത്തുകുമാരസ്വാമിയാണ് ഒരേക്കറില്‍ കൃഷി ആരംഭിച്ചിരിക്കുന്നത്.  . ഒരുപതിറ്റാണ്ടിനുമുമ്പ് കുമാരസ്വാമി രണ്ടേക്കറിലധികം സ്ഥലത്ത് ചെയ്ത പരുത്തിക്കൃഷി  ഉപേക്ഷിക്കേണ്ടി വന്നു. പശുക്കള്‍ക്കുള്ള തീറ്റപ്പുല്ലും തെങ്ങുമെല്ലാമായി പിന്നീട് കൃഷി. തമിഴ്നാട്ടില്‍ പരുത്തിക്കൃഷിചെയ്ത് വിജയിച്ച മരുമകന്‍ എരുത്തേമ്പതിയില്‍ വന്നതോടെ തീറ്റപ്പുല്ലിനുപകരം വീണ്ടും പരുത്തിക്കൃഷി പരീക്ഷിച്ചു. ഇതോടെയാണ് വര്‍ഷങ്ങള്‍ക്കുശേഷം പരുത്തി മണ്ണില്‍വിളഞ്ഞത്.   ജെയ് ബി ജി .2 എന്ന വിത്താണ് എരുത്തേമ്പതിയില്‍ ഇറക്കിയിട്ടുള്ളത്. സെപ്റ്റംബര്‍ മുതലാണ് കൃഷി തുടങ്ങുകയെങ്കിലും ഇത്തവണ  ഒക്ടോബര്‍മുതലാണ് ഇറക്കിയത്. പഞ്ഞിയടങ്ങുന്ന പരുത്തിക്കുരു പൂര്‍ണവളര്‍ച്ച എത്തുന്നതോടെ ഫെബ്രുവരിയില്‍ വിളവെടുക്കാം.  സംസ്ഥാനത്ത് പരുത്തിയെടുക്കാന്‍ സംവിധാനമില്ലാത്തതിനാല്‍, തമിഴ്നാട് പൊള്ളാച്ചി കേന്ദ്രീകരിച്ചുള്ള സ്വകാര്യ കോട്ടണ്‍കമ്പനികളിലേക്കാണ് ഏജന്‍റുമാര്‍ മുഖേന  പരുത്തിക്കുരു നല്‍കുന്നത്.

ഒരു കിലോഗ്രാമിന് 5060 രൂപവരെ വില കിട്ടുന്നുണ്ട്. ഒരേക്കറില്‍നിന്ന് 1,500 കിലോഗ്രാംവരെ ഉത്പാദിപ്പിച്ചെടുക്കാനാവും.  നിലമുഴുതല്‍മുതല്‍ വിളവെടുപ്പുവരെ ഒരേക്കറിന് 25,000 രൂപയോളം ചെലവുണ്ടെങ്കിലും വലിയ നഷ്ടമുണ്ടാവില്ലെന്നും കര്‍ഷകന്‍ പറഞ്ഞു. ഉഷ്ണകാലാവസ്ഥയില്‍ വളരുന്ന പരുത്തിക്കൃഷിക്ക് ചെടിയില്‍ കുരുവരുന്നതുവരെ വെള്ളംവേണം. പ്രളയസമയംലഭിച്ച മഴയില്‍ കുഴല്‍ക്കിണറില്‍ വെള്ളംനിറഞ്ഞത് ആശ്വാസമാണ്. അതേസമയം, കൃഷിവകുപ്പില്‍നിന്ന്  സബ്സിഡി ഉള്‍പ്പെടെയുള്ള ആനുകൂല്യം ലഭിക്കാത്തതുമൂലമാണ് കര്‍ഷകര്‍ ഈ കൃഷിയില്‍നിന്ന് പിന്തിരിയുന്നതെന്ന് മുത്തുകുമാസ്വാമി പറയുന്നു. 'ക്ഷ്യോത്പന്നങ്ങള്‍ കൃഷി  കൃഷി ചെയ്യുന്നതിന് മാത്രമാണ് ആനുകൂല്യം നല്‍കുന്നതെന്നും കര്‍ഷകർ പറയുന്നു.

Cotton cultivation

Cotton cultivation

അൽപം പരുത്തിക്കാര്യം...

പഞ്ചാബ്, ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ, തമിഴ്നാട്, കർണാടക, ആന്ധ്ര, ഗുജറാത്ത്, ഒറീസ, ബീഹാർ, മണിപ്പൂർ, ത്രിപുര, തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പരുത്തി വ്യാപകമായി കൃഷി ചെയ്തു വരുന്നത്. ഉഷ്ണമേഖലാ കാലാവസ്ഥയിലാണ് പരുത്തി വളർത്തേണ്ടത്. വളർച്ചയുടെ ഏതു ഘട്ടത്തിലായാലും മഴ പെയ്യുന്നത് പരുത്തിക്ക് ദോഷകരമാണ്. ഡെക്കാനിലെ ലാവാമണ്ണ് ആണ്‌ ഇന്ത്യയിലെ പരുത്തികൃഷിയുടെ കേന്ദ്രം. 70 °F നു മുകളിൽ താപനിലയും വാർഷികവർഷപാതം 90 സെന്റീമീറ്ററിനു താഴെയും എന്ന പരുത്തികൃഷിക്ക് ഏറ്റവും അനുയോജ്യമായ കാലാവസ്ഥയാണ്‌ ഡെക്കാൻ മേഖലയിലുള്ളത്. ഭക്ഷ്യവിളയായി ചാമ കൃഷി ചെയ്യുമ്പോൾ ഇടവിളയായാണ്‌ നാണ്യവിളയായ പരുത്തി, ഡെക്കാനിലെ കർഷകർ കൃഷി ചെയ്യുന്നത്. ഡെക്കാനിലുണ്ടാകുന്ന ചെറിയതരം പരുത്തിക്കായയെ ഊംറ എന്നാണ്‌ വിളിക്കുന്നത്.

കൃഷി ചെയ്യേണ്ടതെങ്ങനെ?..

എഫ് 414,പ്രമുഖ്,എൽഡി 133, ഡി-133,ജി-27,സുജാത,സുവിൻ,സുമൻ,വരലക്ഷ്മി,ഹംപി,അരോവതി,എം സി യു 5, എം സി യു 7 എന്നിവയാണ് പ്രധാനപ്പെട്ട പരുത്തിയിനങ്ങൾ. പരുത്തിക്കായ വിളയുന്ന സമയത്തും വിളവെടുക്കുന്ന സമയത്തും നല്ല സൂര്യപ്രകാശം ലഭിച്ചിരിക്കണം. ഉഴുതു തയ്യാറാക്കിയ കൃഷി സ്ഥലത്ത് വിത്ത് വിതയ്ക്കുകയും കൃത്യമായ അകലത്തിൽ നുരിയിടുകയും ചെയ്യാറുണ്ട്. ഒരു ഹെക്ടറില് 15 മുതല്20 കിലോഗ്രാം വരെ  വിത്ത് വേണ്ടിവരും. ചെടികൾ തമ്മിൽ  45 സെന്റിമീറ്റർ അകലവും വരികൾ തമ്മിൽ60 സെന്‍റീമീറ്റർ അകലവും ആവശ്യമാണ്. കളനിയന്ത്രണം എപ്പോഴും നടത്തേണ്ടതുണ്ട്. വിത്ത് വിതച്ച് 100 മുതൽ 120 ദിവസം കഴിയുന്പോഴേക്കും പരുത്തികായ്കൾ പൊട്ടാൻ തുടങ്ങും. അപ്പോൾ വിളവെടുപ്പ് നടത്താവുന്നതാണ്.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കൃഷിവകുപ്പിൽ ആറുമാസത്തെ കാർഷിക പരിചയ – പരിശീലന പരിപാടികൾക്കായി അവസരമൊരുക്കുന്നു


English Summary: Return of cotton cultivation in the border region

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine