Updated on: 24 August, 2021 11:15 PM IST
മുട്ടക്കോഴി

ക്ഷീരകർഷകർക്കും മുട്ടക്കോഴി വളർത്തുന്നവർക്കും ആണ് പ്രധാനമായും വൈദ്യുതിയിൽ ഇളവ് വേണ്ടത്. കാലാകാലങ്ങളായി വിപണിയിലെ വിലയുടെ ഏറ്റക്കുറച്ചിലുകൾ ഇവരുടെ വിൽപ്പനയെ സാരമായി ബാധിച്ചു. കോവിഡ് കാലഘട്ടത്തിൽ ധാരാളംപേർ കോഴി കൃഷിയിലേക്ക് തിരിഞ്ഞിരിക്കുന്ന ഈ സമയത്ത് വൈദ്യുതി ഉപയോഗത്തിൽ ഇളവുകൾ അനുവദിക്കുന്നത് അവർക്ക് വളരെ ഗുണകരമാണ്.

ഇത് കൂടാതെ ഇന്ന് കാർഷികമേഖലയിൽ ധാരാളംപേർ മൂല്യവർധിത ഉൽപ്പന്ന നിർമ്മാണത്തിലും ശ്രദ്ധ ചെലുത്തുന്നു. ഇത് പ്രധാനമായും ടിഷ്യുകൾച്ചർ, പഴങ്ങൾ, കൂൺ, മത്സ്യ കൃഷി എന്നിവയിലാണ് കൂടുതലായി കണ്ടുവരുന്നത്. അതിനാൽ ഈ മേഖലയിലുള്ളവർക്ക് വൈദ്യുതി ഇളവുകൾ നൽകുന്നത് അവരുടെ വിപണിക്ക് ഉത്തേജനം നൽകുന്നതാണ്.

സാധാരണ ജലസേചനത്തിനുള്ള കാർഷിക കണക്ഷനും ( LT – V A), കന്നുകാലി ഫാമുകൾ, പൗൾട്രി ഫാമുകൾ തുടങ്ങിയവയ്ക്കുള്ള കാർഷിക കണക്ഷനും (LT – V ) ഈ ഇളവ് ലഭിക്കും.

മുയൽ, പന്നി ഫാമുകൾ, ഹാച്ചറികൾ, പട്ടുനൂൽ പുഴു വളർത്തൽ കേന്ദ്രങ്ങൾ, പുഷ്പ, ടിഷ്യൂകൾച്ചർ, സസ്യ, കൂൺ നഴ്സറികൾ, മത്സ്യ ഫാമുകൾ, ചീനവല, ക്ഷീര സഹകരണ സംഘങ്ങൾ, റബ്ബർ ഷീറ്റ് മെഷീൻ ഹൗസ് തുടങ്ങിയ കാർഷിക സംരംഭങ്ങൾക്ക് LT – V B താരിഫിൽ കണക്ഷൻ ലഭ്യമാണ്.

കാർഷിക ആവശ്യത്തിനുള്ള വൈദ്യുതി കണക്ഷൻ എടുക്കാൻ കൃഷി ഓഫീസറുടെ സർട്ടിഫിക്കറ്റ് മാനദണ്ഡമല്ല. കണക്ഷൻ എടുക്കുന്ന കർഷകന്റെ തിരിച്ചറിയൽ കാർഡും കണക്ഷൻ എടുക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശ രേഖയും മാത്രം മതി വൈദ്യുതി കണക്ഷൻ ലഭിക്കാൻ.

ഇലക്ട്രിസിറ്റി വകുപ്പിലെ ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി വരുമ്പോൾ കാർഷിക ആവശ്യത്തിനുള്ള കണക്ഷനാണ് എന്ന് അവരെ ബോധ്യപ്പെടുത്തണം.
ഇത് ബോധ്യപ്പെടുന്ന മുറയ്ക്ക് വൈദ്യുതി അനുവദിക്കുന്നതാണ്.

ഇത്തരത്തിൽ, ആവശ്യമായ കുറഞ്ഞ സ്ഥലത്തിന് മുകളിലാണെന്നും കൃഷി ആവശ്യത്തിനാണെന്നും കാണിച്ചുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ സർട്ടിഫിക്കറ്റിന്റെ അഭാവത്തിൽ സർക്കാരിന്റെ സബ്സിഡി 85 പൈസ / യൂണിറ്റ് അവകാശപ്പെടില്ലെന്ന് കണക്ഷൻ എടുക്കുന്നവർ വെള്ള പേപ്പറിൽ എഴുതി നൽകേണ്ടതുണ്ട്.

English Summary: For poultry farmers electricity bill will be received at discount price
Published on: 24 August 2021, 11:15 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now