Updated on: 31 March, 2021 9:37 AM IST
വാഹനങ്ങൾക്ക് താത്കാലിക രജിസ്‌ട്രേഷൻ

പുതിയ വാഹനങ്ങൾക്ക് താത്കാലിക രജിസ്‌ട്രേഷൻ അനുവദിക്കുന്നത് നിർത്തലാക്കും. രജിസ്‌ട്രേഷന് മുമ്പേയുള്ള വാഹനപരിശോധന ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഫാൻസി നമ്പർ ബുക്കു ചെയ്യുന്ന വാഹനങ്ങൾ, കോച്ച് നിർമിക്കേണ്ടവ, മറ്റു സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകേണ്ടവ എന്നിവയ്ക്ക് മാത്രമാകും താത്കാലിക രജിസ്‌ട്രേഷൻ.

മറ്റു വാഹനങ്ങൾക്ക് ഷോറൂമിൽനിന്നുതന്നെ സ്ഥിരം രജിസ്‌ട്രേഷൻ അനുവദിക്കും. ഉടമയുടെ ആധാർ വിവരങ്ങൾ ഇതിനായി നൽകണം. അതിസുരക്ഷാ നമ്പർപ്ലേറ്റ് ഘടിപ്പിച്ചതിന്റെ വിശദാംശങ്ങൾ ‘വാഹൻ’ വെബ്‌സൈറ്റിൽ നൽകിയാലെ വാഹനം പുറത്തിറക്കാൻ അനുമതി നൽകൂ.

നിലവിൽ എല്ലാ വാഹനങ്ങൾക്കും 30 ദിവസത്തേക്ക്‌ താത്കാലിക രജിസ്‌ട്രേഷൻ നൽകുന്നുണ്ട്. ഇതിനുള്ളിൽ പരിശോധനയ്ക്ക് ഹാജരാക്കി സ്ഥിരം രജിസ്‌ട്രേഷൻ നേടണം. ഈ വ്യവസ്ഥയാണ് ഒഴിവാക്കുന്നത്. പുതിയ വാഹനങ്ങളുടെ പരിശോധന ഒഴിവാക്കാത്തത് വാഹനരജിസ്‌ട്രേഷൻ സോഫ്റ്റ്‌വേറിൽ മാറ്റം വരാത്തതുകൊണ്ടാണെന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണറേറ്റ് അറിയിച്ചു. ഉടമയുടെ ആധാർ വിവരങ്ങൾ ഉൾക്കൊള്ളിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന ഒഴിവാക്കാൻ കേന്ദ്രം വിജ്ഞാപനം ഇറക്കിയത്. 

എന്നാൽ ആധാർ ഉൾപ്പെടുത്തുന്നതിനുള്ള സജ്ജീകരണം ഇനിയും കേന്ദ്രം ഏർപ്പെടുത്തിയിട്ടില്ല.

English Summary: for vehicles new from showroom permanent registration is mandatory
Published on: 31 March 2021, 09:33 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now