1. News

കാർഷിക മേഖലയിൽ എഫ്.പി.ഒ. കൾക്ക് ഡ്രോൺ വാങ്ങാൻ ധനസഹായം

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷനിൽ (SMAM) ഉൾപ്പെടുത്തി ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾക്ക് (FPO) കാർഷികാവശ്യങ്ങൾക്കായുള്ള ഡ്രോണുകളുടെ ഉപയോഗം കർഷകർക്കിടയിൽ പ്രചരിപ്പിക്കുന്നതിനായി ഡ്രോൺ വാങ്ങുന്നതിന് സാമ്പത്തിക സഹായം നൽകുന്നു. തിരഞ്ഞെടുക്കുന്ന FPO കൾക്ക് ഡ്രോണിന്റെ വിലയുടെ 75 ശതമാനമോ 7.50 ലക്ഷം രൂപയോ ഏതാണ് കുറവ് അത് സാമ്പത്തിക സഹായമായി ലഭിക്കും.

Meera Sandeep

ബാക്കി തുക FPO കൾ ഗുണഭോക്തൃ വിഹിതമായി ചെലവഴിക്കണം. ഡ്രോണുകൾ ഉപയോഗിച്ച് കൃഷിയിടങ്ങളിലെ വിവിധ ഉപയോഗങ്ങൾ പ്രചരിപ്പിക്കുന്നതിനും പ്രവർത്തനം പരിചയപ്പെടുത്തുന്നതിനുമായുള്ള അനുബന്ധ ചെലവുകൾക്കായി ഹെക്ടറിന് 3,000 രൂപ വരെ നൽകുവാനും പദ്ധതിയിൽ ലക്ഷ്യമിടുന്നുണ്ട്. ഡ്രോൺ ഉപയോഗിക്കുന്നതിനാവശ്യമായ പരിശീലനവും ലൈസൻസും  തിരഞ്ഞെടുക്കുന്ന FPO കൾ സ്വന്തം ചെലവിൽ നേടേണ്ടതാണ്. തെരഞ്ഞെടുക്കുന്ന FPO കൾ ഡ്രോണുകളുടെ പ്രവർത്തനവും പരിപാലനവും സംബന്ധിച്ച വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന കരാർ ഉടമ്പടി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടർക്ക് വെയ്ക്കണം.

ബന്ധപ്പെട്ട വാർത്തകൾ: ഡ്രോണ്‍ ഉപയോഗിച്ച് നെല്‍കൃഷിയില്‍ വളപ്രയോഗം

കാർഷിക മേഖലയിൽ നല്ല രീതിയിൽ പ്രവൃത്തിപരിചയം നേടിയതും സാമ്പത്തിക ശേഷിയുള്ളതുമായ FPO കൾക്ക് പദ്ധതിക്ക് അപേക്ഷിക്കാം. അപേക്ഷ ഫോമുകൾ https://keralaagricultlure.gov.in എന്ന വെബ്‌സൈറ്റുകളിലും ജില്ലകളിലെ ATMA പ്രൊജക്ട് ഡയറക്ടർ ഓഫീസ്, കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയം എന്നിവിടങ്ങളിലും ലഭ്യമാണ്.

പൂരിപ്പിച്ച അപേക്ഷകൾ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സംസ്ഥാന കാർഷിക എൻജിനിയർ, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടറേറ്റ്, വികാസ്ഭവൻ. പി.ഒ, തിരുവനന്തപുരം- 695033. എന്ന വിലാസത്തിൽ മാർച്ച് 8ന് അഞ്ച് മണിക്ക് മുൻപ് തപാൽ മാർഗമോ/ ഇ-മെയിലിലോ (saekerala@gmail.com) ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2306748.

English Summary: FPO in agriculture sector Financial assistance to purchase drones

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds