Updated on: 4 December, 2020 11:19 PM IST

സംസ്ഥാനത്ത് നടപ്പാക്കുന്ന കാർഷിക സൗജന്യ വൈദ്യുതി പദ്ധതിയിൽ കാതലായ പരിഷ്കാരം നടപ്പാക്കാനൊരുങ്ങി സർക്കാർ. കർഷകർക്കു നൽകുന്ന സൗജന്യ വൈദ്യുതിയുടെ ബിൽതുക കൃഷിവകുപ്പാണ് ഇതുവരെ കെ.എസ്.ഇ.ബിക്ക്‌ നൽകിയിരുന്നത്. തുക ഗുണഭോക്താക്കൾതന്നെ നേരിട്ട് കെ.എസ്.ഇ.ബി.യിൽ അടയ്ക്കുന്ന രീതി നടപ്പാക്കാനുള്ള ആലോചനയിലാണ് കൃഷിവകുപ്പ്.

The government is planning to implement a radical reform of the agricultural free electricity scheme in the state. The bill amount of free electricity to farmers was paid to KSEB by the Agriculture Department till now. The Department of Agriculture is considering implementing the method of direct payment of the amount to the beneficiaries in KSEB.

അടയ്ക്കുന്ന വൈദ്യുതിബിൽത്തുക കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുന്ന ഡി.ബി.ടി. (ഡയറക്ട് ബെനിഫിഷ്യറി ട്രാൻസ്ഫർ) സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നതിനുള്ള നടപടികൾ കൃഷിവകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കർഷകരുടെ വിവരങ്ങൾ എയിംസ് (അഗ്രികൾച്ചർ ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്റ്റം) പോർട്ടലിൽ നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകിവേണം കർഷകർ പോർട്ടലിൽ രജിസ്റ്റർചെയ്യാൻ.

ഇതുമായി ബന്ധപ്പെട്ട് കർഷകരുടെ രജിസ്‌ട്രേഷൻ ഉൾപ്പെടെയുള്ള നടപടികൾ ഉടൻ പൂർത്തിയാക്കാനും സൗജന്യ വൈദ്യുതിപദ്ധതിയിലെ അനർഹരെ കണ്ടെത്തി ഒഴിവാക്കാനും പ്രിൻസിപ്പൽ കൃഷി ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഗുണഭോക്താക്കളിൽനിന്ന് നേരിട്ട് വൈദ്യുതി ബിൽതുക ഈടാക്കാനാണ് കെ.എസ്.ഇ.ബിക്കും താത്പര്യം. സൗജന്യ വൈദ്യുതി നൽകിയ വകയിൽ കോടികളാണ് കൃഷിവകുപ്പ് വൈദ്യുതിവകുപ്പിന് നൽകാനുള്ളത്.

50 കോടിയിലേറെ രൂപ കൃഷിവകുപ്പ് കുടിശ്ശികയിനത്തിൽ നൽകാനുണ്ടായിരുന്നു. ഇതിൽ 35 കോടിയോളം രൂപ കഴിഞ്ഞവർഷം കിട്ടി. നിലവിൽ ആനുകൂല്യം പറ്റുന്ന ഗുണഭോക്താക്കളുടെ പട്ടിക കെ.എസ്.ഇ.ബി. കൃഷിവകുപ്പിന് കൈമാറിയിട്ടുണ്ട്. ഇവ പരിശോധിച്ച് അനർഹരായവരെ കണ്ടെത്താനും ഒഴിവാക്കാനും കൃഷിഓഫീസർമാർ നടപടി തുടങ്ങിയിട്ടുണ്ട്.

ബിൽതുക കർഷകർ നേരിട്ട് അടയ്ക്കുന്നതോടെ കുടിശ്ശിക ഇല്ലാതാകുമെന്നാണ് കെ.എസ്.ഇ.ബി.യുടെ വിലയിരുത്തൽ. കെ.എസ്.ഇ.ബി. നൽകിയ കണക്കനുസരിച്ച് സംസ്ഥാനത്ത് 2.70 ലക്ഷം കർഷകരാണ് സൗജന്യവ ൈദ്യുതിയുടെ ആനുകൂല്യം പറ്റുന്നത്.

രണ്ട് ഹെക്ടർ വരെയുള്ള എല്ലാ കാർഷികവിളകൾക്കും 1997 മുതൽ മുൻകാല പ്രാബല്യത്തോടെ സൗജന്യ വൈദ്യുതി നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഒരു സെന്റ് മുതൽ 10 സെന്റ് വരെയുള്ള പോളിഹൗസുകൾക്കും 2015 മുതൽ സൗജന്യമായി വൈദ്യുതി നൽകിവരുന്നുണ്ട്..

അതേസമയം, ആനുകൂല്യം തുക ബാങ്ക് അക്കൗണ്ടിലേക്ക് എത്തുമ്പോൾ ഭാവിയിൽ ആനുകൂല്യത്തിന്റെ തോത് വെട്ടിക്കുറയ്ക്കുമോ എന്ന ആശങ്ക കർഷകർക്കുണ്ട്.

ഖരമാലിന്യത്തിൽ നിന്ന് വൈദ്യുതി

വൈദ്യുതി വിച്ഛേദിച്ചതിനെ

മഴക്കെടുതി മൂലമുണ്ടാകുന്ന

English Summary: free electricity bill farmer kjarsep2120
Published on: 21 September 2020, 11:10 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now