1. News

അഞ്ച് ഭക്ഷ്യവസ്തുക്കളില്‍ അധിക പോഷകങ്ങള്‍ ചേര്‍ക്കാൻ എഫ് എസ് എസ് എ ഐ നിർദ്ദേശം

അഞ്ച് നിത്യോപയോഗ ഭക്ഷ്യവസ്തുക്കളില്‍ ജനുവരി മുതല്‍ അധികപോഷകങ്ങള്‍ ചേര്‍ക്കണമെന്ന് കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റി(ഫസ്സായി)യുടെ നിർദ്ദേശം.ഗോതമ്പുപൊടി, അരിപ്പൊടി, ഭക്ഷ്യ എണ്ണ, പാല്‍, ഉപ്പ് എന്നിവയിലാണ് കൂടുതല്‍ പോഷകം ചേര്‍ക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. രാജ്യത്തെ ജനങ്ങളില്‍ ഇരുമ്പ്, ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ ഡി എന്നിവയുടെ കുറവ് രൂക്ഷമാണെന്ന് കണ്ടെത്തിയിരുന്നു.

KJ Staff
nutrients added to food products

അഞ്ച് നിത്യോപയോഗ ഭക്ഷ്യവസ്തുക്കളില്‍ ജനുവരി മുതല്‍ അധികപോഷകങ്ങള്‍ ചേര്‍ക്കണമെന്ന് കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റി(ഫസ്സായി)യുടെ നിർദ്ദേശം.ഗോതമ്പുപൊടി, അരിപ്പൊടി, ഭക്ഷ്യ എണ്ണ, പാല്‍, ഉപ്പ് എന്നിവയിലാണ് കൂടുതല്‍ പോഷകം ചേര്‍ക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. രാജ്യത്തെ ജനങ്ങളില്‍ ഇരുമ്പ്, ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ ഡി എന്നിവയുടെ കുറവ് രൂക്ഷമാണെന്ന് കണ്ടെത്തിയിരുന്നു.നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യൻ്റെ (എന്‍.ഐ.എന്‍) വിവിധ പഠനങ്ങളിലാണ് പോഷക ക്കുറവിനെക്കുറിച്ച് പറയുന്നത്. ഇതു പരിഹരിക്കുന്നതിനാണ് വിവിധ സംസ്ഥാനങ്ങളില്‍ എറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന അഞ്ച് ഭക്ഷ്യവസ്തുക്കളില്‍ പോഷകങ്ങള്‍ കൂടുതല്‍ ചേര്‍ക്കാന്‍ തീരുമാനിച്ചത്.

ഇതുസംബന്ധിച്ച് നിര്‍ദേശം ഇത്തരം ലക്ഷ്യവസ്തുക്കള്‍ ഉത്പാദിപ്പിക്കുന്ന കമ്പനികള്‍ക്ക് ഫസ്സായി നല്‍കിയിട്ടുണ്ട്. പോഷകങ്ങള്‍ ചേര്‍ക്കുന്നതിന് അന്തര്‍ദേശീയ തലത്തിലുള്ള മാര്‍ഗരേഖകള്‍ പാലിക്കണം.പാലും, ഭക്ഷ്യ എണ്ണയും ഉല്‍പാദിപ്പിക്കുന്നവര്‍ക്ക് ആദ്യഘട്ട പരിശീലനം നൽകും.പോഷകങ്ങള്‍ ചേര്‍ത്ത ഭക്ഷ്യവസ്തുക്കളുടെ പാക്കറ്റില്‍ പ്രത്യേക ലോഗോയും വെക്കും.പോഷകക്കുറവുള്ളവര്‍ ഈ ലോഗോയുളള ഭക്ഷ്യവസ്തുക്കള്‍ മാത്രം വാങ്ങാവൂ എന്ന് അതോറിറ്റി നിര്‍ദേശിക്കുന്നു. പോഷക പ്രശ്‌നമില്ലാത്തവര്‍ക്ക് ഇത് ബാധകമല്ല.

English Summary: FSSAI decides to add nutrients to five food products

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds