1. News

GCDA അര്‍ബന്‍ കോണ്‍ക്ലേവ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

ഒക്‌ടോബര്‍ 9, 10 ദിവസങ്ങളില്‍ കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നടക്കും. ഞായറാഴ്ച രാവിലെ 9 മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും.

Anju M U
CM
GCDA അര്‍ബന്‍ കോണ്‍ക്ലേവ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

നഗരവികസന രംഗത്തെ മികച്ച മാതൃകകളും സംവിധാനങ്ങളും സാങ്കേതിക വിദ്യകളും ചര്‍ച്ച ചെയ്യുന്നതിനായി വിശാല കൊച്ചി വികസന അതോറിറ്റി (ജിസിഡിഎ) സംഘടിപ്പിക്കുന്ന ‘ബോധി 2022’ ദേശീയ നഗര വികസന അര്‍ബന്‍ കോണ്‍ക്ലേവ് ഒക്‌ടോബര്‍ 9, 10 ദിവസങ്ങളില്‍ കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നടക്കും. ഞായറാഴ്ച രാവിലെ 9 മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും.

ജിസിഡിഎ അസോസിയേഷന്‍ ഓഫ് മുന്‍സിപ്പാലിറ്റീസ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റിയുമായി സഹകരിച്ചാണ് ബോധി 2022 കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. ബോള്‍ഗാട്ടി പാലസില്‍ ഒരുക്കിയിരിക്കുന്ന രണ്ട് വേദികളില്‍ എട്ട് സെഷനുകളിലായി 17 വിഷയ വിദഗ്ധര്‍ പങ്കെടുക്കുമെന്ന് ജിസിഡിഎ സെക്രട്ടറി അബ്ദുല്‍ മാലിക് അറിയിച്ചു.

ലാന്‍ഡ് പൂളിങ് ആന്‍ഡ് ട്രാന്‍സ്ഫര്‍ ഓഫ് ഡെവലപ്പ്‌മെന്റ് റൈറ്റ്‌സ്, പ്രാദേശിക വികസനം, നഗരാസൂത്രണ പദ്ധതികളും ട്രാന്‍സിറ്റ് ഓറിയന്റഡ് ഡെവലപ്പ്‌മെന്റ്‌റും, സ്വകാര്യ, പൊതു പങ്കാളിത്ത പദ്ധതികള്‍, നഗര രൂപകല്പനയിലെ പുതിയ പ്രവണതകള്‍, റിസ്‌ക് ഇന്‍ഫോംഡ് അര്‍ബന്‍ ഡെവലപ്പ്‌മെന്റ്, വികേന്ദ്രീകൃത സ്ഥല കേന്ദ്രീകൃത വികസനം, കൊച്ചിയുടെ ഭാവി എന്നീ വിഷയങ്ങളിലാണ് സെഷനുകള്‍ നടത്തുന്നത്. രാജ്യത്തെ വിവിധ വികസന അതോറിറ്റി അംഗങ്ങള്‍, നഗര വികസന വകുപ്പ് പ്രതിനിധികള്‍, കേന്ദ്ര സംസ്ഥാന പ്ലാനിങ് ഏജന്‍സികള്‍, ദേശീയ തലത്തിലുള്ള നഗരാസൂത്രണ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കും.

ജിസിഡിഎ ചെയര്‍മാന്‍ കെ.ചന്ദ്രന്‍ പിള്ള അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന ചടങ്ങില്‍ അസോസിയേഷന്‍ ഓഫ് മുന്‍സിപ്പാലിറ്റീസ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റി (എഎംഡിഎ) ചെയര്‍പേഴ്‌സണ്‍ അര്‍ച്ചന അഗര്‍വാള്‍ സഹ അധ്യക്ഷയാകും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് മുഖ്യപ്രഭാഷണം നടത്തും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് തുടങ്ങിയവര്‍ മുഖ്യതിഥികളായി പങ്കെടുക്കും.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, എം.പി മാരായ ഹൈബി ഈഡന്‍, ബെന്നി ബെഹനാന്‍, കൊച്ചി കോര്‍പറേഷന്‍ മേയര്‍ അഡ്വ.എം.അനില്‍കുമാര്‍, ടി.ജെ വിനോദ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കേന്ദ്ര നഗരാസൂത്രണ വകുപ്പിന് കീഴിലുള്ള നഗരാസൂത്രണ ഹൈ ലെവല്‍ കമ്മിറ്റി ചെയര്‍മാന്‍ കേശവ വര്‍മ, ചീഫ് സെക്രട്ടറി വി.പി ജോയ്, തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, കേന്ദ്ര നഗരാസൂത്രണ വകുപ്പ് സെക്രട്ടറി മനോജ് ജോഷി, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ രാജമാണിക്യം, കൊച്ചി സ്മാര്‍ട്ട് മിഷന്‍ സി.ഇ.ഒ എസ്. ഷാനവാസ്, ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്, നഗരാസൂത്രണ വകുപ്പ് ഡയറക്ടര്‍ അരുണ്‍ കെ. വിജയന്‍, കൊച്ചി മെട്രോ എം. ഡി ലോക്നാഥ് ബഹ്റ, കില ഡയറക്ടര്‍ ജനറല്‍ ജോയ് ഇളമണ്‍, എ.എം.ഡി.എ സെക്രട്ടറി സെല്‍വ ദുരൈ തുടങ്ങിയവര്‍ സംസാരിക്കും.

ജിസിഡിഎ സ്ഥാപക ചെയര്‍മാന്‍ കൃഷ്ണകുമാറിനെ ഉദ്ഘാടനവേദിയില്‍ ആദരിക്കും. ഞായറാഴ്ച രാവിലെ 11.45നാണ് ആദ്യ സെഷന്‍ ആരംഭിക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് 3.20ന് നടക്കുന്ന സമാപന സമ്മേളനം നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും.

ജെബി മേത്തര്‍ എംപി മുഖ്യ പ്രഭാഷണം നടത്തും. എംഎല്‍എ മാരായ കെ. ബാബു, കെ. ജെ മാക്‌സി, അന്‍വര്‍ സാദത്ത്, പി.വി ശ്രീനിജിന്‍, അനൂപ് ജേക്കബ്, എല്‍ദോസ് കുന്നപ്പിള്ളി, റോജി എം. ജോണ്‍, കെ. എന്‍ ഉണ്ണികൃഷ്ണന്‍, ഉമ തോമസ്, സംസ്ഥാന പ്ലാനിങ് ബോര്‍ഡ് ഡി സെന്‍ട്രലൈസ്ഡ് പ്ലാനിങ് ചീഫ് ജെ. ജോസഫൈന്‍, ജി.സി.ഡി.എ സീനിയര്‍ ടൗണ്‍ പ്ലാനര്‍ എം.എം ഷീബ, സൂപ്രണ്ടിങ് എഞ്ചിനീയര്‍ ജെ.ഷാജി തുടങ്ങിയവര്‍ സംസാരിക്കും.

ബന്ധപ്പെട്ട വാർത്തകൾ: 150 കോടി രൂപയുടെ നോർവീജിയൻ തുടർനിക്ഷേപം കേരളത്തിന്റെ ഭക്ഷ്യ സംസ്കരണ മേഖലയിൽ

English Summary: GCDA Urban Conclave will be inaugurated by Kerala CM Pinarayi Vijayan

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds