1. News

കുറഞ്ഞ പലിശയിൽ വ്യക്തിഗത വായ്പ ലഭിക്കുന്ന സർക്കാർ ബാങ്കുകൾ

എല്ലാ ബാങ്കുകളും വ്യക്തിഗത വായ്പകൾക്ക് വ്യത്യസ്ത പലിശ നിരക്കുകൾ ഈടാക്കുന്നു. അതിനാൽ ഏറ്റവും കുറഞ്ഞ നിരക്കിൽ വ്യക്തിഗത വായ്പ നൽകുന്ന സർക്കാർ ബാങ്കുകളെക്കുറിച്ചുള്ള വിവരങ്ങൾ ആണ് ഞങ്ങൾ നിങ്ങൾക്ക് തരുന്നത്.

Saranya Sasidharan
Government banks that offer low interest personal loans
Government banks that offer low interest personal loans

ഇടപാടുകാരുടെ അടിയന്തിര ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ബാങ്കുകൾ വ്യക്തിഗത വായ്പാ സൗകര്യം നൽകാറുണ്ട്, അതുവഴി ഉപഭോക്താക്കൾക്ക് പണം ആവശ്യമുള്ളപ്പോൾ പണത്തിന്റെ കുറവ് പരിഹരിക്കാനാകും പക്ഷെ എന്നിരുന്നാലും അവർ വായ്‌പ്പാ എടുക്കുന്ന പണത്തിന്റെ ഒപ്പം പലിശ നിരക്കും കൂടി അധികമായി അടയ്‌ക്കേണ്ടി വരും.

എല്ലാ ബാങ്കുകളും വ്യക്തിഗത വായ്പകൾക്ക് വ്യത്യസ്ത പലിശ നിരക്കുകൾ ഈടാക്കുന്നു. അതിനാൽ ഏറ്റവും കുറഞ്ഞ നിരക്കിൽ വ്യക്തിഗത വായ്പ നൽകുന്ന സർക്കാർ ബാങ്കുകളെക്കുറിച്ചുള്ള വിവരങ്ങൾ ആണ് ഞങ്ങൾ നിങ്ങൾക്ക് തരുന്നത്.

ഏതൊക്കെ സർക്കാർ ബാങ്കുകളാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ വ്യക്തിഗത വായ്പ നൽകുന്നത്

  1. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, Union Bank of India

  2. പഞ്ചാബ് നാഷണൽ ബാങ്ക്, Punjab National Bank

  3. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ Central Bank of India

എന്നിവയാണ് ഉപഭോക്താക്കൾക്ക് ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ വ്യക്തിഗത വായ്പാ സൗകര്യം വാഗ്ദാനം ചെയ്യുന്ന ബാങ്കുകൾ. ഈ ബാങ്കുകൾ 8.90 ശതമാനം പലിശ നിരക്കിൽ വ്യക്തിഗത വായ്പാ സൗകര്യം വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് നിങ്ങൾക്ക് അറിയാമോ? എന്നാൽ 700ന് മുകളിൽ ക്രെഡിറ്റ് സ്‌കോർ ഉള്ളവരും സർക്കാർ ജീവനക്കാരുമായ ആളുകൾക്ക് ആണ് ഈ പലിശ ബാധകമാകുന്നത്. ഇവയിൽ, പഞ്ചാബ് നാഷണൽ ബാങ്കും വ്യക്തിഗത വായ്പയുടെ പ്രോസസ്സിംഗ് ഫീസിൽ നിന്ന് ഇളവ് നൽകുന്നു.

കുറഞ്ഞ പലിശ നിരക്കിൽ വ്യക്തിഗത വായ്പയുടെ സൗകര്യം നൽകുന്നവർ. ഇതിൽ, ഇന്ത്യൻ ബാങ്കിന്റെ വ്യക്തിഗത വായ്പ ഓഫറിന്റെ പലിശ നിരക്ക് 9.05 ശതമാനം മുതൽ ആരംഭിക്കുന്നു. അതേ സമയം, ബാങ്ക് ഓഫ് മഹാരാഷ്ട്ര (Bank of Maharashtra ) 9.45 ശതമാനം, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് (Punjab and Sind Bank ), ഐഡിബിഐ ബാങ്ക് (SDBI Bank) എന്നിവ കുറഞ്ഞ നിരക്കിൽ 9.50 ശതമാനം വ്യക്തിഗത വായ്പകൾ വാഗ്ദാനം ചെയ്യുന്നു. ഇതോടൊപ്പം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ( State Bank of India ) വ്യക്തിഗത വായ്പകൾ 9.60 ശതമാനം നിരക്കിൽ ആരംഭിക്കുന്നു.

പേഴ്സണൽ ലോൺ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിങ്ങൾ ഒരു പേഴ്സണൽ ലോൺ എടുക്കാൻ പോകുകയാണെങ്കിൽ, ഈ കാര്യങ്ങൾ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങൾക്ക് നല്ല ക്രെഡിറ്റ് സ്കോർ ഉണ്ടായിരിക്കണം. ഇതോടൊപ്പം, നിങ്ങൾ തവണകൾ കൃത്യസമയത്ത് മുടക്കം കൂടാതെ അടയ്ക്കണം, കാരണം വായ്പ നൽകുന്നതിന് മുമ്പ്, നിങ്ങൾ നേരത്തെ തവണകൾ എങ്ങനെ അടച്ചുവെന്ന് ബാങ്കുകൾ സാധാരണയായി പരിശോധിക്കുന്നു.

English Summary: Government banks that offer low interest personal loans

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds