1. News

പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്ന സർക്കാരിന്റെ വമ്പൻ പദ്ധതികൾ

പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ നിരവധി സഹായങ്ങൾ ആണ് കർഷകർക്ക് മുന്നോട്ടുവയ്ക്കുന്നത്. 15 കർഷകർ അടങ്ങുന്നതും, അഞ്ച് ഹെക്ടർ ഭൂമിയിൽ കൃഷി ചെയ്യാൻ സന്നദ്ധമായ ക്ലസ്റ്ററുകൾക്കും സഹായം നൽകുന്നു.

Priyanka Menon
പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്ന സർക്കാരിന്റെ  പദ്ധതികൾ
പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്ന സർക്കാരിന്റെ പദ്ധതികൾ

പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ നിരവധി സഹായങ്ങൾ ആണ് കർഷകർക്ക് മുന്നോട്ടുവയ്ക്കുന്നത്. 15 കർഷകർ അടങ്ങുന്നതും, അഞ്ച് ഹെക്ടർ ഭൂമിയിൽ കൃഷി ചെയ്യാൻ സന്നദ്ധമായ ക്ലസ്റ്ററുകൾക്കും സഹായം നൽകുന്നു. പന്തൽ വിളകൾക്ക് ഹെക്ടറിന് 25,000 രൂപയും അല്ലാത്തവർക്ക് ഇരുപതിനായിരം രൂപയും നൽകുന്നു. സസ്യസംരക്ഷണ ഉപകരണങ്ങൾ വാങ്ങുന്നതിന് യൂണിറ്റൊന്നിന് 1500 രൂപ വരെ നൽകുന്നു.

സന്നദ്ധ സംഘടനകൾക്ക്

പൊതു സ്വകാര്യ മേഖലയിലുള്ള സന്നദ്ധ സംഘടനകൾക്ക് അവർ സമർപ്പിക്കുന്ന പദ്ധതിയുടെ അടിസ്ഥാനത്തിൽ സഹായം നൽകി വരുന്നു. 50 സെൻറ് ഭൂമി വേണം, വിത്ത് മറ്റു ഉൽപ്പന്ന ഉപാധികൾ, അടിസ്ഥാനസൗകര്യങ്ങൾ, ഉപകരണങ്ങൾ, യന്ത്രങ്ങൾ, നിലമൊരുക്കൽ എന്നിവയുൾപ്പെടെ പരമാവധി രണ്ടു ലക്ഷം രൂപ വരെ ധനസഹായം നൽകുന്നുണ്ട്.

വിദ്യാലയങ്ങൾക്ക്

തിരഞ്ഞെടുക്കപ്പെടുന്ന 1250 വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റു സമാന സ്ഥാപനങ്ങളിലും പച്ചക്കറി കൃഷി ചെയ്യുന്നതിന് സഹായം നൽകുന്നു. കുറഞ്ഞത് പത്ത് സെൻറ് കൃഷിഭൂമി വേണം. 25 വിദ്യാർത്ഥികളുള്ള ഗ്രൂപ്പ് ഒരു ടീച്ചറുടെ മേൽനോട്ടത്തിൽ ആകണം കൃഷിചെയ്യേണ്ടത്. വിത്തും സാങ്കേതിക സഹായവും കൃഷിഭവൻ നൽകും. ഒരു വിദ്യാലയത്തിന് 4000 രൂപ ധനസഹായവും 10 സെൻറ് ഭൂമിയില്ലാതെ വിദ്യാലയങ്ങൾക്ക് മാനദണ്ഡങ്ങൾക്ക് വിധേയമായി ഗ്രോബാഗിൽ കൃഷി ചെയ്യാം.

തരിശുനിലങ്ങളിൽ

മൂന്നു വർഷത്തിലേറെ തരിശായിക്കിടക്കുന്ന കൃഷിഭൂമിയിൽ പച്ചക്കറി കൃഷി ചെയ്യുന്നതിന് സർക്കാർ ധനസഹായം വ്യക്തികൾക്കും സ്വന്തം ഭൂമിയില്ലാത്ത കർഷകത്തൊഴിലാളികൾക്കും, കർഷക സംഘങ്ങൾക്കും, യുവജന ക്ലബ്ബുകൾക്കും നൽകിവരുന്നു.

The government is offering a number of assistance to farmers to promote vegetable cultivation. It consists of 15 farmers and supports clusters ready to cultivate five hectares of land.

ഹെക്ടറിന് 40,000 രൂപ സഹായം വരെ നൽകുന്നു. കർഷകന് 35,000 രൂപയും ഭൂമിയുടെ ഉടമസ്ഥന് 3000 രൂപയും ലഭിക്കും. പട്ടികജാതി പട്ടികവർഗ്ഗ കർഷക പദ്ധതിയിൽ മുൻഗണന നൽകുന്നുണ്ട്.

English Summary: Government's major schemes to promote vegetable cultivation

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds