Updated on: 24 June, 2021 9:00 AM IST
Government loan to start a self-employment venture

കൊച്ചി: കൊവിഡ് രണ്ടാംതരംഗത്തിൽ രോഗം ബാധിച്ച് മരണമടഞ്ഞ പട്ടികജാതിയിൽപ്പെട്ടവരുടെ കുടുംബാഗങ്ങൾക്കായി കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ പ്രത്യേകത വായ്പ പദ്ധതി പ്രഖ്യാപിച്ചു. പ്രധാന വരുമാനദായകന്റെ മരണം മൂലം ഉപജീവനമാർഗം മുടങ്ങിയ കുടുംബാംഗങ്ങളുടെ പുനരുജ്ജീവനത്തിനായി കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലാണ് ഈ വായ്പാ പദ്ധതിയ്ക്ക് രൂപം നൽകിയത്.

ദേശീയ പട്ടികജാതി ധനകാര്യ വികസന കോർപ്പറേഷന്റെ വായ്പയും നിശ്ചിത നിരക്കിൽ നൽകുന്ന സബ്‌സിഡിയും സമന്വയിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കൊവിഡ് പിടിപെട്ട് മരണമടഞ്ഞ പട്ടികജാതിയിൽപ്പെട്ട ഒരു വ്യക്തി കുടുംബത്തിന്റെ പ്രധാന വരുമാനദായകനാണെങ്കിൽ അയാളുടെ തൊട്ടടുത്ത ആശ്രിതന് വായ്പയ്ക്ക് അപേക്ഷിക്കാം. പരമാവധി അഞ്ച് ലക്ഷം രൂപവരെ മുതൽമുടക്കുള്ള സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനാണ് വായ്പ നൽകുക.

6 ശതമാനമാണ് പലിശ നിരക്ക്. വായ്പയുടെ 20 ശതമാനമോ അല്ലെങ്കിൽ ഒരു ലക്ഷം രൂപയോ (ഇതിൽ ഏതാണോ കുറവ് അത്) സബ്‌സിഡിയായി കണക്കാക്കും. അപേക്ഷകന്റെ കുടുംബ വാർഷികവരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയാൻ പാടില്ല. പ്രധാന വരുമാനദായകൻ കൊവിഡ് മൂലമാണ് മരിച്ചതെന്ന് തെളിയിക്കുന്നതിന് ആവശ്യമായ രേഖകൾ അപേക്ഷകൻ ഹാജരാക്കണം. മരിച്ച വ്യക്തിയുടെ പ്രായം 18നും 60 വയസിനും ഇടയിൽ ആയിരിക്കണം.

വായ്പാ തുകയ്ക്ക് കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ നിര്‍ബന്ധമാണ്. അർഹരായ അപേക്ഷകർ നിശ്ചിത വിവരങ്ങൾ സഹിതം കോർപ്പറേഷന്റെ ജില്ലാ ഓഫീസിൽ ജൂൺ 26 ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. 

കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക.

English Summary: Government loan to start a self-employment venture; this is how to apply
Published on: 24 June 2021, 08:42 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now