1. News

ചേലക്കര ഗവ ആയുര്‍വേദ ആശുപത്രി ഐ.പി ബ്ലോക്ക് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന്

നിയോജക മണ്ഡലം എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്ന് 1.50 കോടി രൂപ വിനിയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ചേലക്കര ഗവ. ആയുര്‍വേദ ആശുപത്രി ഐ.പി ബ്ലോക്ക് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് (മാര്‍ച്ച് 3) ഞായറാഴ്ച രാവിലെ 10.30 ന് മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കും.

Meera Sandeep
ചേലക്കര ഗവ ആയുര്‍വേദ ആശുപത്രി ഐ.പി ബ്ലോക്ക് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന്
ചേലക്കര ഗവ ആയുര്‍വേദ ആശുപത്രി ഐ.പി ബ്ലോക്ക് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന്

തൃശ്ശൂർ: നിയോജക മണ്ഡലം എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്ന് 1.50 കോടി രൂപ വിനിയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ചേലക്കര ഗവ. ആയുര്‍വേദ ആശുപത്രി ഐ.പി ബ്ലോക്ക് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് (മാര്‍ച്ച് 3) ഞായറാഴ്ച രാവിലെ 10.30 ന് മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കും.

ആശുപത്രി അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ പത്മജ അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ്, പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അഷറഫ്, ജില്ലാ പഞ്ചായത്തംഗം കെ.ആര്‍ മായ എന്നിവര്‍ മുഖ്യാത്ഥികളാകും.

പുതിയ കെട്ടിടം നാടിന് സമര്‍പ്പിക്കുന്നതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ചികിത്സ തേടിയെത്തുന്നവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പു വരുത്താന്‍ സാധിക്കും. രണ്ട് നിലകളിലായി 2114 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലുളള കെട്ടിടമാണ് നിര്‍മ്മിച്ചിരിക്കുന്നത്.

താഴത്തെ നിലയില്‍ 11 കിടക്കകളുള്ള സ്ത്രീകളുടെ വാര്‍ഡ്. ഒന്നാം നിലയില്‍ 11 കിടക്കകളുള്ള പുരുഷന്‍മാരുടെ വാര്‍ഡ്, ഇരു നിലകളിലും പൊതു ശുചി മുറി, നഴ്‌സിങ്ങ് സ്‌റ്റേഷന്‍, ചികിത്സാ മുറി തുടങ്ങിയ സൗകര്യങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. 2024-25 ബജറ്റില്‍ ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും ഭൂമി ഏറ്റെടുക്കുന്നതിനുമായി 1 കോടി 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

English Summary: Govt Ayurveda Hospital Chelakkara IP Block New Bldg Inauguration Today

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds