1. News

മത്സ്യത്തൊഴിലാളി ക്ഷേമത്തിന് സർക്കാർ ഒട്ടനവധി പദ്ധതികൾ നടപ്പാക്കുന്നു

മത്സ്യത്തൊഴിലാളി ക്ഷേമത്തിന് സർക്കാർ ഒട്ടനവധി പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ പറഞ്ഞു. കടലാക്രമണ ഭീഷണി, കാലാവസ്ഥ വ്യതിയാനം, സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥ എന്നിവ അനുഭവിക്കുന്ന ജനതയെ സർക്കാർ ചേർത്ത് പിടിക്കുകയും ഖജനാവിൽ നിന്ന് വലിയൊരു ഭാഗം മാറ്റി വെക്കുകയും ചെയ്യുന്നു.

Meera Sandeep
മത്സ്യത്തൊഴിലാളി ക്ഷേമത്തിന് സർക്കാർ ഒട്ടനവധി പദ്ധതികൾ  നടപ്പാക്കുന്നു
മത്സ്യത്തൊഴിലാളി ക്ഷേമത്തിന് സർക്കാർ ഒട്ടനവധി പദ്ധതികൾ നടപ്പാക്കുന്നു

എറണാകുളം: മത്സ്യത്തൊഴിലാളി ക്ഷേമത്തിന് സർക്കാർ ഒട്ടനവധി പദ്ധതികളാണ്  നടപ്പാക്കുന്നതെന്ന് കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ പറഞ്ഞു. കടലാക്രമണ ഭീഷണി, കാലാവസ്ഥ വ്യതിയാനം, സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥ എന്നിവ അനുഭവിക്കുന്ന ജനതയെ സർക്കാർ ചേർത്ത് പിടിക്കുകയും ഖജനാവിൽ നിന്ന് വലിയൊരു ഭാഗം മാറ്റി വെക്കുകയും ചെയ്യുന്നു. ഇതിൻ്റെ ഭാഗമായാണ് ലഹരി വിമുക്ത തീരം എന്ന മനോഹര ആശയം പേറുന്ന ക്യാമ്പയിൻ മത്സ്യ ബന്ധന വകുപ്പ് സംഘടിപ്പിക്കുന്നതെന്നും എംഎൽഎ പറഞ്ഞു. മുനമ്പത്ത് സംഘടിപ്പിച്ച ലഹരി വിമുക്ത തീരം ക്യാമ്പയിൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

590 കിലോമീറ്റർ തീരദേശം പങ്കു വെക്കുന്ന ഭൂമികയാണ് കേരളം. ലോകത്തിൻ്റെ നെറുകയിൽ സ്ഥാനം പിടിക്കാൻ നമ്മുക്ക് സാധിച്ചിട്ടുണ്ട്. തീരദേശത്തെ ജനങ്ങളുടെ ക്ഷേമത്തിനും സമാധാന പൂർണമായ ജീവിത്തിനുമായി സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. സുരക്ഷിത ഭവനം നൽകാൻ ലൈഫ് പദ്ധതിയ്ക്ക് പുറമെ പുനർഗേഹം പദ്ധതിയും സർക്കാർ നടപ്പാക്കുന്നു.

ഇന്ന് ലഹരി നമ്മുടെ ജീവിതം അപകടകരമായ രീതിയിൽ മാറ്റിമറിക്കുന്നു. സർഗാത്മകത, ബുദ്ധി എന്നിവയെ ഇല്ലാതാക്കുന്നു. ഈ വിപത്തിനെ തുടച്ചു നീക്കാൻ ജനങ്ങളുടെ സഹകരണവും പിന്തുണയും അത്യാവശ്യമാണ്. ഇതിന് പിന്നിലുള്ള വലിയ മാഫിയകളെ സമൂഹത്തിൽ തുറന്നു കാട്ടണം. വിദ്യാർഥികളെ പ്രത്യേകം പരിഗണിച്ച് അവരെ അപകടം ബോധ്യപ്പെടുത്താനായി വിവിധ പദ്ധതികൾ നമ്മൾ നടത്തുന്നുണ്ട്.  തീരപ്രദേശത്ത് ലഹരി ഉപയോഗം വ്യാപകമാകുന്ന സാഹചര്യത്തിലാണ് ഈ ക്യാമ്പയിൻ നടത്തുന്നത്. പരിപാടിയിൽ നിന്ന് ആർജിക്കുന്ന അറിവുകൾ ജീവിതത്തിൽ ഉപകാരപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. 

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാരിനു കീഴിൽ എക്സൈസ്, പൊതുവിദ്യാഭ്യാസം, വനിത ശിശുക്ഷേമ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ക്യാമ്പയിനാണ് ലഹരി വിമുക്തതീരം. തീരദേശ മേഖലയിലെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ബോധവൽക്കരണ ക്ലാസ്സുകൾ, അമ്മമാർക്കും കുട്ടികൾക്കുമായുള്ള സെമിനാറുകൾ, കുട്ടികൾക്കായുള്ള മത്സരങ്ങൾ, ലഘുകലാ പരിപാടികൾ എന്നിങ്ങനെ വിവിധ തലങ്ങളിലായാണ് ലഹരി വിരുദ്ധ പ്രചരണ പരിപാടി സംഘടിപ്പിക്കുന്നത്.

മുനമ്പം മുസിരിസ് ബീച്ചിൽ നടന്ന ചടങ്ങിൽ പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ് രമണി അജയൻ അധ്യക്ഷത വഹിച്ചു. മത്സ്യ തൊഴിലാളി ക്ഷേമനിധി ബോർഡിൻ്റെ വിവാഹ ധനസഹായ വിതരണം ചടങ്ങിൽ എംഎൽഎ നിർവഹിച്ചു. കൊച്ചി എക്സൈസ് ഇൻസ്പെക്ടർ അനിൽകുമാർ ലഹരി വിമുക്ത ബോധവൽക്കരണ ക്ലാസ് നയിച്ചു.

വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ ഷെന്നി ഫ്രാൻസിസ്,  റീജിയണൽ എക്സിക്യൂട്ടീവ് എസ്. ജയശ്രീ, മത്സ്യ ബോർഡ് കമ്മീഷണർ എൻ.എസ് ശ്രീലു, മത്സ്യ ബോർഡ് മെമ്പർ കെ.കെ രമേശൻ, മറ്റു ജനപ്രതിനിധികൾ, എക്സൈസ്, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് മാജിക് ഷോ അരങ്ങേറി.

English Summary: Govt is implementing many schemes for the welfare of fishermen

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds