കോട്ടയം: സംസ്ഥാനത്തിന്‍റെ കാർഷിക വാണിജ്യമേഖലയുടെ നട്ടെല്ലെന്ന് വിശേഷിപ്പിക്കാവുന്ന റബ്ബർ കർഷകർക്ക് ഇടിത്തീയായി റബ്ബർ ആക്‌ട് റദ്ദാക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. റബ്ബറിന് പ്രത്യേക പരിരക്ഷ നൽകുന്ന 1947 ൽ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ റബ്ബർ ആക്ട് പിന്നീട് പല ഭേദഗതികളിലൂടെ കടന്നാണ് ഇന്നത്തെ രൂപത്തിലെത്തിയത്. The Rubber Act which was passed by the Indian Parliament in 1947, which provides special protection for rubber, has since come into being.ആക്റ്റ് നിലവിൽ വന്നാൽ കപ്പയും ചേനയും ചേന്പും കാച്ചിലും പോലെ കൃഷി നടത്താവുന്ന കേവലം ഒരു ഉത്പന്നമായി റബർ മാറുമെന്നതാണ് കർഷകരെ ആശങ്കപ്പെടുത്തുന്നത്.
റബർ ബോർഡ് തന്നെ ഇല്ലായ്മപ്പെടുത്താനോ മറ്റു സമാനമായ കാർഷിക ബോർഡുകളുമായി ലയിപ്പിക്കാനോ സാധ്യത ഒരുക്കാൻ നിർദേശിക്കുന്ന കത്ത് കേന്ദ്ര വാണിജ്യ മന്ത്രാലയം രണ്ടാഴ്ച മുൻപ് കോട്ടയത്തെ റബർ ബോർഡ് ആസ്ഥാനത്തേക്കയക്കുകയായിരുന്നു. ഇന്ത്യൻ റബർ ആക്റ്റ് റദ്ദാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ എന്തെങ്കിലും ബോധ്യപ്പെടുത്താനുണ്ടോ എന്ന തരത്തിലാണ്കേന്ദ്ര വാണിജ്യ മന്ത്രാലയത്തിൽ നിന്നു കത്തു ലഭിച്ചത്. ഇത്തരത്തിലുള്ള നിർദേശം പത്തരലക്ഷം വരുന്ന റബർ കർഷകരുടെ ജീവിതവും 12 സംസ്ഥാനങ്ങളിലെ റബർ കൃഷിയും ഇല്ലാതാക്കുമെന്ന് വ്യക്തമാക്കി റബർ ബോർഡ് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു കഴിഞ്ഞ ദിവസം മറുപടിക്കത്ത് അയച്ചു. കേന്ദ്ര നിയമ മന്ത്രാലയത്തിന്‍റെയും കാബിനറ്റ് സെക്രട്ടറിയുടെയും സമ്മർദത്തിലാണ് വാണിജ്യ മന്ത്രാലയം 1947ൽ നിലവിൽ വന്ന റബർ ആക്റ്റ് റദ്ദാക്കാൻ ആലോചിക്കുന്നത്.
റബ്ബർ ആക്‌ട് റദ്ദാക്കിയാൽ വില, വാണിജ്യം, കയറ്റുമതി, ഇറക്കുമതി എന്നിവയ്ക്കു യാതൊരു നിയന്ത്രണമോ മേൽനോട്ടമോ ഉണ്ടാവില്ല. റബർ മേഖലയിൽ കൃഷി, വ്യാപാരം, കയറ്റുമതി എന്നിവയ്ക്കൊന്നും ഇനി പ്രത്യേകമായ ലൈസൻസും വേണ്ടി വരില്ല. അതതു ദിവസത്തെ റബർ വിലയോ, വാർഷിക ഉത്പാദനമോ, ഇറക്കുമതി, കയറ്റുമതി നിരക്കോ ഒന്നും പുറത്തറിയില്ല. റബർ ആക്റ്റിന്‍റെ പരിധിയിൽ വരുന്ന റബർ ബോർഡ് എന്ന സംവിധാനം തന്നെ ഇല്ലാതാകുമ്പോൾ റബർ മേഖലയിൽ ഗവേഷണം, സബ്സിഡി, കൃഷി വ്യാപനം, സാങ്കേതിക സഹായം എന്നിവയൊന്നുമുണ്ടാകില്ല. അവശ്യസാഹചര്യത്തിൽ റബറിനു തറവിലയോ താങ്ങുവിലയോ നിശ്ചയിക്കാനുള്ള സാധ്യതയും ഇല്ലാതാകും. റബർ ഗവേഷണ കേന്ദ്രത്തിൽ ഇനി മുതൽ കൊക്കോയോ, കാപ്പിയോ, സുഗന്ധ ദ്രവ്യങ്ങളോ ഒക്കെയാകാം കൃഷിയും ഗവേഷണവും. റബർ ബോർഡിലെ ജീവനക്കാരെ ഇതര കാർഷിക ബോർഡുകളിലേക്കോ മറ്റ് സർക്കാർ വിഭാഗങ്ങളിലേക്കോ മാറ്റി നിയമിക്കുകയോ ഒരു വിഭാഗത്തെ നിയമാനുസൃതം പിരിച്ചുവിടാൻ പോലും സാധ്യതയൊരുങ്ങും.
മുൻപ് രണ്ടു തവണ റബർ ആക്റ്റ് റദ്ദാക്കാനുള്ള കേന്ദ്ര തീരുമാനം വന്നപ്പോൾ റബർ ബോർഡും കർഷക സംഘടനകളും വിവിധ സംസ്ഥാന സർക്കാരുകളും നടത്തിയ ശക്തമായ നീക്കത്തിലാണ് ആ തീരുമാനങ്ങൾ റദ്ദാക്കപ്പെട്ടത്. നിലവിൽ കൊവിഡ് പൊതു നിയന്ത്രണങ്ങളുടെ മറവിൽ ഇങ്ങനെയൊരു നീക്കം അടിച്ചേൽപ്പിക്കുക വഴി പാർലമെന്‍റിൽ ജനപ്രതിനിധികൾക്ക് പ്രതിഷേധിക്കാനോ കേന്ദ്ര മന്ത്രാലയത്തെ സമീപിക്കാനോയുള്ള സാഹചര്യം ഇല്ലാതായിരിക്കുകയാണ്. ഉപജീവനത്തിനു വേണ്ടി റബർ നടുകയും ഉത്പാദനം നടത്തുകയും ചെയ്യുന്ന കർഷകർക്കു കിട്ടുന്ന വിലയ്ക്ക് വിപണി നിലവിലുണ്ടെങ്കിൽ വിൽക്കാൻ സാഹചര്യം ലഭിക്കും. ലൈസൻസിംങ്, കയറ്റുമതി, ഇറക്കുമതി എന്നിവയൊക്കെ രാജ്യത്ത് റബർ ബോർഡ് നൽകുന്ന ലൈസൻസിന്‍റെ അടിസ്ഥാനത്തിലാണ് നിബന്ധനകളോടെ പ്രവർത്തിക്കുന്നത്. റബർ ബോർഡും പൊതു സംവിധാനങ്ങളും ഇല്ലാതാകുന്നതോടെ റബർ കൃഷിയുടെ ഭാവിതന്നെ എന്നേക്കുമായി ഇരുളടയുന്ന സാഹചര്യമുണ്ടാകും. തീരുമാനത്തിനെതിരേ കേരളത്തിലെ വിവിധ കർഷക സംഘടനകൾ ഇതിനകം രംഗത്തു വന്നിട്ടുണ്ട്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: നേന്ത്രവാഴക്കര്‍ഷകര്‍കർക്ക് തിരിച്ചടിയായി നേന്ത്രനിൽ കുഴിപുള്ളി രോഗം വ്യാപിക്കുന്നു