1. News

നേന്ത്രവാഴക്കര്‍ഷകര്‍കർക്ക് തിരിച്ചടിയായി നേന്ത്രനിൽ കുഴിപുള്ളി രോഗം വ്യാപിക്കുന്നു

സംസ്ഥാനത്തെ നേന്ത്രവാഴക്കര്‍ഷകര്‍ക്ക് മുന്നറിയിപ്പുമായി കാര്‍ഷിക സര്‍വകലാശാല. കുഴിപുള്ളി രോഗം സംസ്ഥാനത്തെ ചില തോട്ടങ്ങളില്‍ കണ്ടെത്തിയതായി ഗവേഷകര്‍ പറയുന്നു. കേരളത്തില്‍ ഏറ്റവും പ്രചാരമുള്ളതും ആദായകരവുമായ വാഴയിനമായ നേന്ത്രന്റെ വാണിജ്യസാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതാണ് കുഴിപുള്ളി രോഗം.

Asha Sadasiv

സംസ്ഥാനത്തെ നേന്ത്രവാഴക്കര്‍ഷകര്‍ക്ക് മുന്നറിയിപ്പുമായി കാര്‍ഷിക സര്‍വകലാശാല. കുഴിപുള്ളി രോഗം സംസ്ഥാനത്തെ ചില തോട്ടങ്ങളില്‍ കണ്ടെത്തിയതായി ഗവേഷകര്‍ പറയുന്നു.(Agricultural University issues warning against the disease called Pyricularia Angulata (KUZHIPULLY DISEASE IN BANANA) to the banana growers in the state.Banana is one of the most popular and profitable varietyof fruit in Kerala). കേരളത്തില്‍ ഏറ്റവും പ്രചാരമുള്ളതും ആദായകരവുമായ വാഴയിനമായ നേന്ത്രന്റെ വാണിജ്യസാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതാണ് കുഴിപുള്ളി രോഗം. നേന്ത്രവാഴ ക്കുലയുടെ ഭംഗി ചോര്‍ത്തിക്കളയുന്ന ഈ രോഗം എറണാകുളം ജില്ലയിലെ ആലങ്ങാട് പഞ്ചായത്തിലെ രണ്ട് കര്‍ഷകരുടെ തോട്ടങ്ങളില്‍ വ്യാപകമായി കണ്ടെത്തി. തൊട്ടടുത്തുള്ള കരുമാലൂര്‍ പഞ്ചായത്തിലും രോഗം വ്യാപിച്ചിട്ടുണ്ടെന്ന് സര്‍വകലാശാലാ അധികൃതര്‍ പറയുന്നു. ഇതിനു പുറമേ കോഴിക്കോട്ടെ ചില വാഴത്തോട്ടങ്ങളിലും തൃശ്ശൂരിലെ പുതുക്കാട്ടും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Pyricularia Angulata disease in banana
Pyricularia Angulata disease in banana

കുഴിപുള്ളി രോഗമെന്നാല്‍

നെല്‍ച്ചെടിയെ ബാധിക്കുന്ന ബ്ലാസ്റ്റ് രോഗത്തിന് ഹേതുവായ പൈറിക്കുലേറിയ എന്ന കുമിളിന്റെ കുടുംബത്തിലും ഗണത്തിലും പെടുന്ന പൈറിക്കുലേറിയ അംഗുലേറ്റയാണ് ഈ പുതിയ രോഗത്തിന് കാരണക്കാരന്‍. വാഴകളുടെ പുതിയ ഇലകളിലും തണ്ടുകളിലും കുലയുടെ നാവിലയിലും തവിട്ടുനിറത്തിലുള്ള പുള്ളിക്കുത്തുകള്‍ പ്രത്യക്ഷപ്പെടുന്നതാണ് ആദ്യലക്ഷണം. തുടര്‍ന്ന് കുലയുടെ തണ്ടിലും ഒടുവില്‍ കായകളുടെ തൊലിയെയും ഇത് സാരമായി ബാധിക്കും. പഴത്തിന്റെ തൊലിയെ സാരമായി ബാധിക്കുന്ന രോഗം ഉള്‍ക്കാമ്പിലേയ്‌ക്കെത്തില്ല. പക്ഷേ, കാഴ്ചഭംഗി ചോരുന്നതോടെ കുലകള്‍ക്ക് വിപണിയില്‍ പ്രിയം കുറയും. കേരളത്തിലെത്തുന്നത് സമീപകാലത്ത് 2019 മുതലാണ് ഈ രോഗം നേന്ത്രന്‍ ഇനത്തില്‍ കണ്ടുതുടങ്ങിയത്. ഉത്തരേന്ത്യയില്‍ റോബസ്റ്റ വാഴകള്‍ക്കിടയിലാണ് നേരത്തേ ഇത് ധാരാളമായി കണ്ടെത്തിയിട്ടുള്ളത്. നേന്ത്രന്‍, ഗ്രാന്റ് നെയ്ന്‍, പൂവന്‍ (രസ്താളി), ഞാലിപ്പൂവന്‍ (നെയ്പൂവന്‍) ഇനങ്ങളെയാണ് രോഗം ബാധിക്കുന്നത്. ആശങ്ക വേണ്ട, രോഗം നിയന്ത്രിക്കാം രോഗമുക്തമാണെന്ന് ഉറപ്പുള്ള ടിഷ്യൂകള്‍ച്ചര്‍ വാഴത്തൈകള്‍ മാത്രം ഉപയോഗിക്കുക.കുലകള്‍ പൊതിഞ്ഞ് സൂക്ഷിക്കുകവഴി കൂമ്പിലയിലെയും കുലത്തണ്ടിലെയും കുമിള്‍രേണുക്കള്‍ പകരുന്നത് പൂര്‍ണമായും തടയാനാകും. കഴിഞ്ഞ വര്‍ഷം രോഗം ബാധിച്ച തോട്ടങ്ങളിലെ കര്‍ഷകര്‍ പ്രത്യേകം ശ്രദ്ധിക്കണം. രോഗം ബാധിച്ച് ഉണങ്ങിയ ഇലകള്‍ അതത് സമയത്ത് മുറിച്ച് തോട്ടത്തില്‍നിന്നു നീക്കി തീയിട്ട് നശിപ്പിക്കണം.

കടപ്പാട് : മാതൃഭൂമി

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: പച്ചക്കറികളിൽ ഇനി എതിർ സൂഷ്മാണുക്കൾ ഉപയോഗിച്ച് രോഗനിയന്ത്രണം ചെയ്യാം

English Summary: Pyricularia Angulata (KUZHIPULLY DISEASE IN BANANA)

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds