1. News

ഹരിത വരുമാന പദ്ധതി : പൂർത്തീകരണ പ്രഖ്യാപനം 17 ന്

പട്ടികജാതി വികസന വകുപ്പിന്റെ 2022-23 വാർഷിക പദ്ധതയിൽ ഉൾപ്പെടുത്തി അനെർട്ട് മുഖേന നടപ്പിലാക്കിയ ഹരിത വരുമാന പദ്ധതിയുടെ സംസ്ഥാനതല പൂർത്തീകരണ പ്രഖ്യാപനം 17 ന് ചേലക്കരയിൽ നടക്കും. സൗരോർജ്ജ പദ്ധതികൾ പാർശ്വവൽക്കരിക്കപ്പെട്ട പട്ടികജാതി കുടുംബങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യം നിറവേറ്റുന്നതിന്റെ ഭാഗമായി പട്ടികജാതി വികസന വകുപ്പ് അനെർട്ടിന്റെ സഹകരണത്തോടെയാണ് ഹരിത വരുമാന പദ്ധതി നടപ്പിലാക്കിയത്.

Meera Sandeep
ഹരിത വരുമാന പദ്ധതി : പൂർത്തീകരണ പ്രഖ്യാപനം 17 ന്
ഹരിത വരുമാന പദ്ധതി : പൂർത്തീകരണ പ്രഖ്യാപനം 17 ന്

തൃശ്ശൂർ : പട്ടികജാതി വികസന വകുപ്പിന്റെ 2022-23 വാർഷിക പദ്ധതയിൽ ഉൾപ്പെടുത്തി അനെർട്ട് മുഖേന നടപ്പിലാക്കിയ ഹരിത വരുമാന പദ്ധതിയുടെ സംസ്ഥാനതല പൂർത്തീകരണ പ്രഖ്യാപനം 17 ന് ചേലക്കരയിൽ നടക്കും. സൗരോർജ്ജ പദ്ധതികൾ പാർശ്വവൽക്കരിക്കപ്പെട്ട പട്ടികജാതി കുടുംബങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യം നിറവേറ്റുന്നതിന്റെ ഭാഗമായി പട്ടികജാതി വികസന വകുപ്പ് അനെർട്ടിന്റെ സഹകരണത്തോടെയാണ് ഹരിത വരുമാന പദ്ധതി നടപ്പിലാക്കിയത്. രാവിലെ 11 ന് തോന്നൂർക്കരയിൽ ചേരുന്ന സമ്മേളനത്തിൽ വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി ഉദ്ഘാടനം നിർവഹിക്കും. മന്ത്രി കെ രാധാകൃഷ്ണൻ അധ്യക്ഷനാക്കും.

പട്ടികജാതി വികസന വകുപ്പാണ്. 4, 13, 29, 389 രൂപ വകയിരുത്തി ഈ പദ്ധതി ആവിഷ്കരിച്ച് അനർട്ട് വഴി നടപ്പാക്കിയത്. എല്ലായിടത്തും 1 കിലോവാട്ട് പദ്ധതി നടപ്പിലാക്കുമ്പോൾ പട്ടികജാതി വികസന വകുപ്പ് അനർട്ടിലൂടെ നടപ്പാക്കുന്ന പദ്ധതിക്ക് 3 കിലോവാട്ട് ശേഷിയുണ്ട്. പദ്ധതി സ്ഥാപിക്കുന്നതു വഴി ഈ കുടുംബങ്ങൾക്ക് സൗജന്യ വൈദ്യുതിയും അധികവരുമാനവും ലഭ്യമാകുന്നു.

ഈ പദ്ധതിക്ക് വേണ്ടി ഗുണഭോക്തൃ വിഹിതമായി തുകയൊന്നും അടക്കേണ്ടതില്ല. പദ്ധതിയുടെ ഭാഗമായി മൂന്ന് കിലോവാട്ട് പവർപ്ലാന്റ് സ്ഥാപിക്കുന്നതിനായി ഒരു വീടിന് കേന്ദ്ര സർക്കാർ 57,382/- രൂപ സബ്‌സിഡിയായി നല്കുമ്പോൾ സംസ്ഥാന സർക്കാർ 1,33,117/- രൂപയാണ് ഒരു വീടിനായി ചെലവഴിക്കുന്നത്. ഒരു വീട്ടിനുള്ള ആകെ പദ്ധതി ചെലവ് 1,90,500/- രൂപ ആണ്. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് പട്ടിക ജാതി വികസന വകുപ്പാണ്.

പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ ജില്ലകളിലായി 305 പട്ടികജാതി ഭവനങ്ങളിൽ 3 കിലോവാട്ട് ശേഷിയുള്ള ഗ്രിഡ് ബന്ധിത സൗരോർജ്ജ സംവിധാനങ്ങൾ സ്ഥാപിച്ചു കഴിഞ്ഞു. ചേലക്കര നിയോജക മണ്ഡലത്തിലെ രാമൻ കണ്ടത്ത്, കുറ്റിക്കാട്, ഏഴരക്കുന്ന്, അടാട്ട് കുന്ന് തുടങ്ങി എട്ട് കോളനികളിൽ നിന്നായി 42 കുടുംബങ്ങൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്.

English Summary: Green Income Scheme : Completion announcement on 17

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds