1. News

പോളശല്യം നീക്കാൻ കൈയ്യിലൊതുങ്ങുന്ന ഉപകരണങ്ങൾ യാഥാർഥ്യമാകുന്നു

കൃഷി ശാസ്ത്രജ്ഞ കൂടിയായ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ ആവശ്യപ്രകാരം തിരുവനന്തപുരം ബാർട്ടൻഹിൽ ഗവൺമെന്റ് എൻജിനീയറിങ് കോളജ് ട്രാൻസ്ലേഷണൽ റിസർച്ച് ആൻഡ് പ്രൊഫഷണൽ ലീഡർഷിപ്പ് സെന്ററിന്റെയും കാർഷിക സർവകലാശാലയ്ക്കു കീഴിലുള്ള കുമരകം കൃഷിവിഞ്ജാന കേന്ദ്രത്തിന്റെയും നേതൃത്വത്തിലാണ് ഉപകരണങ്ങൾ വികസിപ്പിക്കാനുള്ള പദ്ധതി തയാറാക്കിയത്.

Saranya Sasidharan
Hand held tools for removing of water bodies
Hand held tools for removing of water bodies

കോട്ടയം ജില്ലയിലെ ജലാശയങ്ങളിലെ പോള ശല്യം പരിഹരിക്കാൻ കൈയിലൊതുങ്ങുന്ന ഉപകരണങ്ങൾ യാഥാർഥ്യമാകുന്നു. കൃഷി ശാസ്ത്രജ്ഞ കൂടിയായ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ ആവശ്യപ്രകാരം തിരുവനന്തപുരം ബാർട്ടൻഹിൽ ഗവൺമെന്റ് എൻജിനീയറിങ് കോളജ് ട്രാൻസ്ലേഷണൽ റിസർച്ച് ആൻഡ് പ്രൊഫഷണൽ ലീഡർഷിപ്പ് സെന്ററിന്റെയും കാർഷിക സർവകലാശാലയ്ക്കു കീഴിലുള്ള കുമരകം കൃഷിവിഞ്ജാന കേന്ദ്രത്തിന്റെയും നേതൃത്വത്തിലാണ് ഉപകരണങ്ങൾ വികസിപ്പിക്കാനുള്ള പദ്ധതി തയാറാക്കിയത്. ഒരു വർഷത്തോളം നടന്ന ഗവേഷണത്തെത്തുടർന്ന് വികസിപ്പിച്ചമൂന്നു രീതിയിൽ ഉപയോഗിക്കാവുന്ന ഉപകരണങ്ങളുടെ പ്രാഥമിക പരീക്ഷണങ്ങൾ ആരംഭിച്ചു.

കളക്ടറുടെ നേതൃത്വത്തിൽ കുമരകം കാർഷിക വിജ്ഞാന കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ടി.പി.എൽ.സി. കോ-ഓർഡിനേറ്റർ ഡോ. ആർ. സുജ ഉപകരണങ്ങൾ പരിചയപ്പെടുത്തി. തോടുകളിലും നദികളിലും നീരൊഴുക്കിനും ഗതാഗതത്തിനും ഉൾനാടൻ മത്സ്യബന്ധനത്തിനും തടസം സൃഷ്ടിക്കുകയും ജലമലിനീകരണത്തിനു കാരണമാകുകയും ചെയ്യുന്ന കുളവാഴ, ആഫ്രിക്കൻ പായൽ എന്നിവ നീക്കം ചെയ്യാൻ ജനങ്ങൾക്ക് അനായാസം സാധിക്കുന്ന തരത്തിലാണ് ഉപകരണത്തിന്റെ രൂപകൽപ്പന. കരയിൽ നിന്നുകൊണ്ട് തന്നെ അകലെയുള്ള പോളയും പായലും കരയ്ക്ക് അടുപ്പിച്ച് നീക്കം ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ള മൂന്നുതരം ഉപകരണങ്ങളാണ് അവതരിപ്പിച്ചത്.

അവശ്യാനുസരണം നീളം കൂട്ടാനും കുറയ്ക്കാനും കഴിയുന്ന ടെലസ്‌കോപ്പിക് സാങ്കേതിക വിദ്യയാണ് ഉപകരണത്തിന്റെ നിർമാണത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതുമൂലം തോടുകളിൽ ഇറങ്ങാതെ തന്നെ പായലുകളും മാലിന്യങ്ങളും നീക്കം ചെയ്യാൻ സാധിക്കും. ഇതിന്റെ ഭാഗമായി ഉപകരണത്തിന്റെ ഉപയോഗക്ഷമത പരിശോധിക്കാനായി കുമരകത്തെ തോടുകളിൽ ട്രയൽ നടന്നു. ഇത്തരത്തിൽ നീക്കം ചെയ്യുന്ന പോളയും പായലും വളമാക്കിമാറ്റി കൃഷി വിജ്ഞാൻ കേന്ദ്രത്തിന്റെ പേരിൽ തന്നെ പുറത്തിറക്കാനുള്ള സാധ്യതകളെക്കുറിച്ചും യോഗം ചർച്ച ചെയ്തു.

ജലാശയങ്ങളിലെ പോളയും പായലും നീക്കം ചെയ്യാൻ വൻതുകയാണ് വർഷാവർഷം ചെലവാകുന്നത്. എന്നാൽ നീക്കം ചെയ്ത് ആഴ്ചകൾക്കകം ഇവ വീണ്ടും നിറയുന്ന സാഹചര്യമാണുള്ളത്. കായലിൽ നിന്നും ഉപ്പു വെള്ളം കയറുന്ന സമയമാകുമ്പോൾ പോളയും പായലും ചീഞ്ഞ് ജലം മലിനമാകുന്നതും ദുർഗന്ധം പരക്കുന്നതും പതിവാണ്. ഇവ പകർച്ചവ്യാധി അടക്കമുള്ള പല രോഗങ്ങൾക്കും കാരണമാകുന്നുണ്ട്.

കുറഞ്ഞ ചെലവിൽ പോളയും പായലും പൊതുജനങ്ങൾക്ക് അനായാസം നീക്കം ചെയ്യാൻ സാധിക്കുന്ന സാഹചര്യമൊരുക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. തെങ്ങുകയറ്റ ഉപകരണം പോലെ ജനങ്ങൾക്ക് അനായാസം ഉപയോഗിക്കാൻ കഴിയുന്ന ഉപകരണങ്ങൾ ഏറെ താമസിക്കാതെ തന്നെ ഇതിലൂടെ ലഭ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കളക്ടർ പറഞ്ഞു.

Hand-held devices to tackle pollution in water bodies in the Kottayam district become a reality. District Collector who is also an agricultural scientist. P.K. According to Jayashree's request, the plan to develop the equipment was prepared under the leadership of Thiruvananthapuram Bartenhill Government Engineering College Translational Research and Professional Leadership Center and Kumarakam Krishivinjana Center under the University of Agriculture. After a year of research, preliminary trials of the three-way-usable device developed have begun.

ബന്ധപ്പെട്ട വാർത്തകൾ: മായം കലർന്ന വെളിച്ചെണ്ണ വിൽപ്പന തടയാൻ 'ഓപ്പറേഷൻ ഓയിൽ' സ്പെഷ്യൽ ഡ്രൈവ്

English Summary: Hand held tools for removing of water bodies

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds