1. News

ഹരിത വിദ്യാലയം : ജില്ലാ തല ഉദ്ഘാടനം നടന്നു

നവകേരളം വൃത്തിയുള്ള കേരളം എന്ന സന്ദേശം വിദ്യാർത്ഥികളിലൂടെ സമൂഹത്തിലേക്ക് എത്തിക്കുന്നതിനായി നടപ്പാക്കുന്ന ഹരിത വിദ്യാലയം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു. വരവൂർ ഗവ എൽ പി സ്കൂളിൽ ഹരിത വിദ്യാലയ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

Meera Sandeep
ഹരിത വിദ്യാലയം : ജില്ലാ തല ഉദ്ഘാടനം നടന്നു
ഹരിത വിദ്യാലയം : ജില്ലാ തല ഉദ്ഘാടനം നടന്നു

തൃശ്ശൂർ: നവകേരളം വൃത്തിയുള്ള കേരളം എന്ന സന്ദേശം വിദ്യാർത്ഥികളിലൂടെ സമൂഹത്തിലേക്ക് എത്തിക്കുന്നതിനായി നടപ്പാക്കുന്ന ഹരിത വിദ്യാലയം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു.  വരവൂർ ഗവ എൽ പി സ്കൂളിൽ  ഹരിത വിദ്യാലയ പ്രഖ്യാപനം  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

മാലിന്യ സംസ്കരണത്തിലും ഹരിത ബൗദ്ധിക സാഹചര്യങ്ങൾ ഒരുക്കുന്നതിലും മികച്ച പ്രവർത്തനങ്ങൾ നടത്തി ഹരിത വിദ്യാലയ അംഗീകാരം നേടിയ വരവൂർ ഗവ എൽ പി സ്കൂളിനെ ഡേവിസ് മാസ്റ്റർ അനുമോദിച്ചു. പദ്ധതിയിലൂടെ ജില്ലയിലെ മുഴുവൻ സ്കൂളുകളും ഹരിത വിദ്യാലയങ്ങളായി മാറ്റി  പൊതു ശുചിത്വം, മാലിന്യ സംസ്കരണം, ജല സംരക്ഷണം, ഊർജ്ജ സംരക്ഷണം,  കൃഷി- പരിസ്ഥിതി സംരക്ഷണം എന്നിവ ഉറപ്പാക്കുകയാണ് ലക്ഷ്യം .

പൊതു ശുചിത്വം, മാലിന്യ സംസ്കരണം ജല സംരക്ഷണം, ഊർജ്ജ സംരക്ഷണം, കൃഷി-പരിസ്ഥിതി സംരക്ഷണം എന്നിവയിലെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത വരവൂർ ഗവ എൽ പി സ്കൂളിന് ഹരിത വിദ്യാലയ സാക്ഷ്യപത്രം കൈമാറി. സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഗ്രാമ പഞ്ചായത്ത് അംഗം സേതുമാധവനെ ചടങ്ങിൽ ആദരിച്ചു. നവകേരളംകർമ്മപദ്ധതി ജില്ല കോർഡിനേറ്റർ സി ദിദിക റിപ്പോർട്ട് അവതരിപ്പിച്ചു.

വരവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  പി പി സുനിത അദ്ധ്യക്ഷയായി. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി നഫീസ, പൊതുവിദ്യാഭ്യാസം ഐ സി ഡെപ്യൂട്ടി ഡയറക്റ്റർ എസ് എസ് ഷാജി മോൻ,വരവൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  കെ കെ ബാബു,ജില്ല പഞ്ചായത്ത് അംഗം പി സാബിറ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ  വി ജി.ദീപു പ്രസാദ്,  വിമല പ്രഹ്ളാദൻ, പി കെ യശോദ, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രീതി ഷാജു, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ സി ജി ജയപ്രഭ, സ്കൂൾ പിടിഎ പ്രസിഡന്റ് എൻ എസ് സജീഷ്, എസ് എം സി ചെയർമാൻ യു ബി കണ്ണൻ, എം പി ടി എ പ്രസിഡന്റ് പ്രവിത ആനന്ദ്,സ്കൂൾ പ്രധാനാധ്യാപിക കെ ഉഷ കുമാരി തുടങ്ങിയവർ പങ്കെടുത്തു.

English Summary: Harita Vidyalaya: District level inauguration was held

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds