1. News

പുരസ്കാര നിറവിൽ ഹരിതകർമ്മസേന

വിവിധ ജില്ലകളിൽ മാലിന്യ നിർമാർജനത്തിൽ മികച്ച പ്രവർത്തനം കാഴ്ച്ച വച്ച ഹരിതകർമ സേനകൾക്കുള്ള പുരസ്കാരങ്ങൾ കൊച്ചിയിൽ നടക്കുന്ന ഗ്ലോബൽ എക്സ്പോയിൽ വ്യവസായ മന്ത്രി പി. രാജീവ് സമ്മാനിച്ചു. തദ്ദേശസ്ഥാപനങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു പുരസ്കാര നിർണയം.

Meera Sandeep
പുരസ്കാര നിറവിൽ ഹരിതകർമ്മസേന
പുരസ്കാര നിറവിൽ ഹരിതകർമ്മസേന

എറണാകുളം: വിവിധ ജില്ലകളിൽ മാലിന്യ നിർമാർജനത്തിൽ മികച്ച പ്രവർത്തനം കാഴ്ച്ച വച്ച ഹരിതകർമ്മ സേനകൾക്കുള്ള പുരസ്കാരങ്ങൾ കൊച്ചിയിൽ നടക്കുന്ന ഗ്ലോബൽ എക്സ്പോയിൽ വ്യവസായ മന്ത്രി പി. രാജീവ് സമ്മാനിച്ചു. തദ്ദേശസ്ഥാപനങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു പുരസ്കാര നിർണയം.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, പ്രി൯സിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, ആസൂത്രണ ബോർഡ് ഉപാധ്യക്ഷ൯ ഡോ. വി.കെ. രാമചന്ദ്ര൯, കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ ജാഫർ മാലിക്, ശുചിത്വ മിഷ൯ എക്സിക്യുട്ടീവ് ഡയറക്ടർ കെ.ടി. ബാലഭാസ്കർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പുരസ്കാര വിതരണം.

ബന്ധപ്പെട്ട വാർത്തകൾ: ഹരിതകർമ്മ സേന ശേഖരിക്കുന്ന പാഴ് വസ്തുക്കള്‍ ക്ലീന്‍കേരള കമ്പനി വില നൽകി ഏറ്റെടുക്കും

വിവിധ ജില്ലകളിൽ പുരസ്കാരത്തിന് അർഹമായ തദ്ദേശ സ്ഥാപനങ്ങൾ

തിരുവനന്തപുരം – തിരുവനന്തപുരം കോർപ്പറേഷ൯, ആറ്റിങ്ങൽ നഗരസഭ, കൊല്ലയിൽ ഗ്രാമപഞ്ചായത്ത്. കൊല്ലം – പുനലൂർ നഗരസഭ, ചിതറ ഗ്രാമപഞ്ചായത്ത്. പത്തനംതിട്ട – തിരുവല്ല നഗരസഭ, തുമ്പമൺ ഗ്രാമപഞ്ചായത്ത്. ആലപ്പുഴ – ചേർത്തല നഗരസഭ, ദേവികുളങ്ങര ഗ്രാമപഞ്ചായത്ത്. കോട്ടയം – ഈരാറ്റുപേട്ട നഗരസഭ, മാടപ്പള്ളി ഗ്രാമപഞ്ചായത്ത്. ഇടുക്കി – തൊടുപുഴ നഗരസഭ, ഉപ്പുതറ ഗ്രാമപഞ്ചായത്ത്. എറണാകുളം – ഏലൂർ നഗരസഭ, ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്. 

തൃശൂർ - ചാവക്കാട് നഗരസഭ, കൊരട്ടി ഗ്രാമപഞ്ചായത്ത്. പാലക്കാട് – ഷൊർണൂർ നഗരസഭ, മുണ്ടൂർ ഗ്രാമപഞ്ചായത്ത്. മലപ്പുറം – പരപ്പനങ്ങാടി നഗരസഭ, കീഴാറ്റൂർ ഗ്രാമപഞ്ചായത്ത്. കോഴിക്കോട് – വടകര നഗരസഭ, ഏറാമല ഗ്രാമപഞ്ചായത്ത്. വയനാട് – സുൽത്താ൯ ബത്തേരി നഗരസഭ, മീനങ്ങാടി ഗ്രാമപഞ്ചായത്ത്. കണ്ണൂർ - ആന്തൂർ നഗരസഭ, പെരളശ്ശേരി ഗ്രാമപഞ്ചായത്ത്. കാസർകോട് – കാഞ്ഞങ്ങാട് നഗരസഭ, ബേദടുക്ക ഗ്രാമപഞ്ചായത്ത്.

English Summary: Haritakarma Sena in full glory

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds