1. News

ഹരിത ഗ്രാമം പദ്ധതിയുടെ ഭാഗമായി വീട്ടു മുറ്റക്ലാസ്സുകൾ

മുളന്തുരുത്തി ഗ്രാമപഞ്ചയാത് പത്താം വാർഡിൽ നടപ്പിലാക്കുന്ന ഊർജ്ജ നിർമ്മല ഹരിത ഗ്രാമം പദ്ധതിയുടെ ഭാഗമായിട്ടുള്ള വീട്ടു മുറ്റക്ലാസ്സുകളുടെയും ഊർജ്ജ സംരക്ഷണ -മാലിന്യ നിർമാർജ്ജന ഉപകരണങ്ങളൂടെ പ്രദർശനത്തിന്റെയും ഉൽഘാടനം കുസാറ്റ് പ്രൊ വൈസ് ചാൻസലർ ഡോ .പി ജി ശങ്കരൻ നിർവ്വഹിച്ചു .തുരുത്തിക്കര ആയുർവേദ കവല റോഡിൽ തച്ചാംപുറത്ത് കുര്യക്കോസിന്റ വസതിയിൽ നടന്ന പരിപാടിയിൽ ഹരിത കേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ സുജിത് കരുൺ പദ്ധതിയുടെ ഭാഗമായി നടത്തിയ പഠന റിപ്പോർട്ടിന്റെ പ്രകാശനം നിർവ്വഹിച്ചു സംസാരിച്ചു.

KJ Staff

haritha keralam

ഊർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യവും പുതിയ ഊർജ്ജ ഉറവിടങ്ങളുടെ സാധ്യതകളെ കുറിച്ച് അനെർട് ജില്ലാ എൻജിനീയർ വി ഉണ്ണികൃഷ്ണൻ ,ശാസ്ത്രീയ കൃഷി രീതിയുടെ പ്രാധാന്യം എന്ന വിഷയത്തിൽ അഗ്രികൾച്ചറൽ ക്ലസ്റ്റർ പ്രസിഡന്റ് കെ.കെ.ജോർജ് എന്നിവർ സംസാരിച്ചു. ലഘുലേഖ പ്രകാശനം തുരുത്തിക്കര അഗ്രികൾച്ചറൽ ഇംബ്രൂവ്മെന്റ് കോ-ഓപ്പേററ്റിവ് സൊസൈറ്റി പ്രസിഡന്റ് വേണു മുളന്തുരുത്തി എ.വൈ. പൈലിക്ക് നൽകി നിർവ്വഹിച്ചു. മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ നിജി ബിജു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശാസ്ത്രഗതി മാനേജിംങ് എഡിറ്റർ പി.എ.തങ്കച്ചൻ ആമുഖാവതരണം നടത്തി. സർവ്വേ റിപ്പോർട്ട് ശാസ്ത്രസാഹിത്യ പരിഷത്ത് തുരുത്തിക്കര യൂണിറ്റ് ജോയിന്റ് സെക്രട്ടറി കെ.ജി.അരുൺ അവതരിപ്പിച്ചു .താരാ റസിഡൻസ് അസോസിയേഷൻ പ്രതിനിധി കെ കെ രാമൻകുട്ടി സ്വാഗതവും ,പ്രോഗ്രാം ജനറൽ കൺവീനർ ജിതിൻ ഗോപി നന്ദിയും പറഞ്ഞു.

പ്രദേശ'ത്തെ മുഴുവൻ ബഹുജന സംഘടനകളൂടേയും നേതൃത്വത്തിൽ എനർജി മാനേജ്‍മെന്റ് സെന്റർ കേരള, അനർട്,ഹരിത കേരള മിഷൻ ,ശുചിത്വ മിഷൻ ,കൊച്ചി യൂണിവേഴ്സിറ്റി ,മോഡൽ എഞ്ചിനീറിങ് കോളേജ്, ക്ലീൻ കേരള മിഷൻ ,ഐ ആർ ടി സി എന്നി സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കി വരുന്നത് .മാലിന്യ നിർമ്മാർജ്ജനത്തിനുള്ള വിവിധ രീതികൾ പരിചയപ്പെടുത്തുക ,ഊർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യം വിശിദികരിക്കുക ,പുതിയ ഊർജ്ജ ഉറവിടങ്ങളെ കുറിച്ച് അറിവ് നൽകുക, ശാസ്ത്രീയ കൃഷി രീതി പരിചയപ്പെടുത്തുക എന്നി ലഷ്യങ്ങളോടെ ആണ് വീട്ടുമുറ്റ ക്ലാസുകൾ സംഘടിപ്പിക്കുന്നത് .ഇതിന്റെ ഭാഗമായി വിഎഫ്സികെ ,അഗ്രിക്കൾച്ചറൽ ക്ലസ്റ്റർ എന്നിവരുടെ പച്ചക്കറി തൈകൾ,വിത്തുകൾ ,ഗ്രോ ബാഗുകൾ ,വളം ,എൽ ഇ ഡി ബൾബുകൾ ,ട്യൂബ് ,ചൂടാറാപ്പെട്ടി ,കിച്ചൺ ബിൻ, ബയോ ബിൻ ,ബയോഗ്യാസ് പ്ലാന്റ് ,തുണി സഞ്ചികൾ എന്നിവയുടെ വിൽപനയും ,സോളാർ വാട്ടർ ഹീറ്റർ, സൂര്യ റാന്തൽ ,സോളാർ ഹോം ലൈറ്റിംഗ് സിസ്റ്റം ,സോളാർ കുക്കർ ,സോളാർ തെരുവ് വിളക്ക് തുടങ്ങിയവയുടെ പ്രദർശനവും നടന്നു.

English Summary: Haritha Gramam Scheme

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds