1. News

ഹരിതകർമ്മ സേനക്കൊപ്പം നമ്മളും; പുത്തൻ കുരിശ് ഗ്രാമപഞ്ചായത്തിൽ തീവ്രയജ്ഞ ക്യാമ്പയിന് തുടക്കമായി

മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്‍ മൂന്നാം ഘട്ട പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഹരിതകർമ്മ സേനക്കൊപ്പം നമ്മളും ക്യാമ്പയിന് വടവുകോട് പുത്തന്‍ കുരിശ്ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.

Meera Sandeep
ഹരിതകർമ്മ സേനക്കൊപ്പം നമ്മളും; പുത്തൻ കുരിശ് ഗ്രാമപഞ്ചായത്തിൽ തീവ്രയജ്ഞ ക്യാമ്പയിന് തുടക്കമായി
ഹരിതകർമ്മ സേനക്കൊപ്പം നമ്മളും; പുത്തൻ കുരിശ് ഗ്രാമപഞ്ചായത്തിൽ തീവ്രയജ്ഞ ക്യാമ്പയിന് തുടക്കമായി

എറണാകുളം:  മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്‍ മൂന്നാം ഘട്ട പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഹരിതകർമ്മ  സേനക്കൊപ്പം  നമ്മളും ക്യാമ്പയിന് വടവുകോട് പുത്തന്‍ കുരിശ്  ഗ്രാമപഞ്ചായത്തില്‍ തുടക്കമായി.  ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ് സോണിയ മുരുകേശൻ  ക്യാമ്പയിൻ  ഉദ്ഘാടനം  ചെയ്തു.

ക്യാമ്പയിൻ്റെ ഭാഗമായി 100%  യുസര്‍ ഫീസ്‌ ശേഖരണവും  വാതില്‍പ്പടി ശേഖരണവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി 2,12,13 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന കരിമുകള്‍ ഭാഗത്തെ കടകളിലും സ്ഥാപനങ്ങളിലും ഹരിതകർമ്മസേന അംഗങ്ങൾ,കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി. അലക്ഷ്യമായി മാലിന്യം വലിച്ചെറിയുകയും കത്തിക്കുകയും ചെയ്ത സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടിയും സ്വീകരിച്ചു.

വൈസ് പ്രസിഡന്റ് കെ കെ അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജി ജിനേഷ്, അസി. സെക്രട്ടറി കെ  കെ ഷിബു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അജിത ഉണ്ണികൃഷ്ണൻ, സുബിമോൾ, ഷാനിഫ ബാബു, ബിനിത പീറ്റർ,വി ഇ ഒ ഫെമിന മുറാദ്, ഹെൽത്ത് ഇൻസ്പെക്ടർ പി എസ് സ്മിത, സി ഡി എസ് ചെയർപേഴ്സൺ പി എസ് പ്രേമലത, 

ഹരിതസഹായ സ്ഥാപനമായ സയൻസ് സെന്റർ കോർഡിനേറ്റർ എ എ സുരേഷ്, കില റിസോഴ്സ് പേഴ്സൺ എം എസ് ഹരികുമാർ, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്‌സൺ ടി എസ് ദീപു, വൈ പി കെ എ അനൈന, ഹരിതകർമ്മസേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

English Summary: Haritha Karma Sena; campaign started in Puthan Kurishu Gram Panchayat

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds