കുരുമുളക് വില കഴിഞ്ഞ ആഴ്ച ഉയർന്നു . സ്വർണ്ണം, വെളിച്ചെണ്ണ വില കുറഞ്ഞു. റബ്ബർ വില അല്പംകൂടി. തേയിലയുടെ വിവിധ ഇനങ്ങൾക്ക് വില കുറഞ്ഞു. അൺഗാർബിൾഡ് കുരുമുളക് 30500 രൂപയിൽ നിന്ന് 30900 രൂപയായും, ഗാർബിൾഡ് കുരുമുളക് 29500 രൂപയിൽ നിന്ന് 29900 രൂപയായും ഉയർന്നു.
Rate of pepper has increased the last week
Gold and coconut oil rate decreased. Rubber rate has increased. Rate of different types of tea has decreased.
കൊച്ചി ടെർമിനൽ വിപണിയിൽ കുരുമുളകിൻറെ വരവ് കൂടി. The entry of pepper increased in Cochin terminal market
കഴിഞ്ഞ ആറു ദിവസങ്ങളിലായി മൊത്തം 107 ടൺ കുരുമുളക് ആണ് എത്തിയത്. വയനാട് ഇടുക്കി ഭാഗങ്ങളിൽനിന്നും കർണാടകയിൽ നിന്നുമുള്ള മുളക് ഇതിൽ ഉൾപ്പെടുന്നു.
അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ മുളകിൻറെ വില 4500 ഡോളറിന് മുകളിലാണ്. In international market the rate of Indian pepper is above $4500.
ചൈന വലിയതോതിൽ മുളക് വാങ്ങി തുടങ്ങിയതോടെ വിയറ്റ്നാം കുരുമുളകിൻറെ വില ഉയർന്നു. 2250 ഡോളറിൽ നിന്ന് 2500 ഡോളർ ആയി അവർ വില ഉയർത്തി. ഇന്തോനേഷ്യൻ മുളകിൻറെ വില 2200-2300 ഡോളറാണ്. ബ്രസീൽ മുളക് 2200 ഡോളറിനാണ് വിൽക്കുന്നത്. ശ്രീലങ്ക 3000 ഡോളറിനാണ് മുളക് ഓഫർ ചെയ്യുന്നത്. ശ്രീലങ്കയിൽ നിന്ന് 2500 ടൺ മുളക് ഇറക്കുമതി ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുന്നു. ഇൻഡോ ശ്രീലങ്കൻ കരാർപ്രകാരമുള്ള ഈ വാർഷിക ഇറക്കുമതി നടത്താനുള്ള അനുമതി ഈ രംഗത്ത് കുറഞ്ഞത് 3 വർഷം എങ്കിലും പ്രവർത്തിക്കുന്നവർക്ക് മാത്രമേ നൽകാവൂ എന്ന് കയറ്റുമതിക്കാരുടെ സംഘടന കേന്ദ്ര ഗവൺമെൻറിനോട് അപേക്ഷിച്ചിട്ടുണ്ട്. 500 രൂപ മിനിമം ഇംപോർട്ട് പ്രൈസ് എന്ന നിബന്ധന ഈ ഇറക്കുമതിക്കും ബാധകമാണ്. ഇതുപ്രകാരം 7000 ഡോളറാണ് വില. എന്നാൽ ഇപ്പോൾ ശ്രീലങ്കയിൽ 3000 ഡോളർ വിലയുള്ളൂ.
ഈ സാഹചര്യത്തിൽ കള്ളപ്പണം വെളുപ്പിക്കാൻ ചില ഇറക്കുമതിക്കാർ ഇത് പ്രയോജനപ്പെടുത്തികൂടെന്നില്ലന്ന് എന്ന് കയറ്റുമതിക്കാർ പറയുന്നു. ഉത്തരേന്ത്യയിൽ ഡിമാൻഡ് കൂടുന്നുണ്ട്. ഔഷധ ചേരുവ എന്ന നിലയിലാണ് ഇപ്പോൾ കുരുമുളക് കൂടുതൽ ചെലവാകുന്നത് . കൊറോണ പ്രതിരോധത്തിനുള്ള ആയുർവേദ മരുന്ന പ്രധാന ചേരുവ കുരുമുളകാണ്.
വെളിച്ചെണ്ണ വില വീണ്ടും കുറഞ്ഞു . The rate of coconut oil has decreased
തയ്യാർ വെളിച്ചെണ്ണ 14700 രൂപയിൽ നിന്ന് 14100 രൂപയായായും മില്ലിങ് വെളിച്ചെണ്ണ 16100 രൂപയിൽ നിന്ന് 15500 രൂപയായും കുറഞ്ഞു. കൊപ്ര 10200 രൂപയിൽ നിന്നും 9500 രൂപയായും കുറഞ്ഞിട്ടുണ്ട്. വെളിച്ചെണ്ണ വില ഇനിയും കുറഞ്ഞേക്കുമെന്നാണ് സൂചന.
വലിയതോതിൽ ആണ് ഇപ്പോൾ തേങ്ങയും കൊപ്രയും ഉൽപ്പാദന ഉൽപ്പാദന കേന്ദ്രങ്ങൾ ശേഖരിക്കപ്പെട്ടിരിക്കുന്നത്.
കൊച്ചി റബ്ബർ വിപണിയിൽ ഇടപാടുകൾ കുറഞ്ഞതോതിൽ തുടങ്ങിയിട്ടുണ്ട് .In Cochin rubber market dealings are started in smart scale.
ആർഎസ്എസ് നാല് 11500 രൂപയിൽ നിന്നും 11650 രൂപയായും, ആർഎസ്എസ് അഞ്ച് 10900 രൂപയിൽ നിന്നും 11100 രൂപയായും ഉയർന്നു.
അവധിക്കാല കച്ചവടക്കാരാണ് വില പൊക്കാൻ തുടങ്ങിയിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ ബാങ്കോക്കിൽ റബ്ബർ വില 107 രൂപയായി ആയി ഉയർന്നു. In Bangkok international market rubber rate has increased to 107 rupees
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കൊവിഡ് പ്രതിസന്ധിക്കിടയിൽപ്പെട്ടുഴലുന്ന റബർ കർഷകനെ കാണാതെ പോയാൽ ചരിത്രം മാപ്പുനൽകില്ല.