1. News

HDFC Latest: Recurring Depositകളുടെ പലിശ നിരക്ക് ഉയർത്തി, പുതിയ നിരക്കുകൾ അറിയാം

സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് ഉയർത്തിയതിന് പിന്നാലെ, എച്ച്ഡിഎഫ്സി ബാങ്ക് റിക്കറിങ് നിക്ഷേപങ്ങളുടെ (ആർഡി) പലിശ നിരക്ക് വർധിപ്പിച്ചു.

Anju M U
HDFC Latest
എച്ച്ഡിഎഫ്സി ബാങ്ക് ആർഡി പലിശ നിരക്ക് വർധിപ്പിച്ചു

രാജ്യത്തെ പ്രമുഖ ധനകാര്യസ്ഥാപനമായ എച്ച്ഡിഎഫ്സി ബാങ്ക് (HDFC BANK) റിക്കറിങ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർധിപ്പിച്ചു. സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് ഉയർത്തിയതിന് പിന്നാലെയാണ് എച്ച്ഡിഎഫ്സി ബാങ്ക് റിക്കറിങ് നിക്ഷേപങ്ങളുടെ (ആർഡി) പലിശ നിരക്ക് വർധിപ്പിച്ചത്. ബാങ്ക് ആർഡിയുടെ പലിശ നിരക്ക് വർധിപ്പിച്ചുവെന്നത് നിക്ഷേപകർക്ക് സന്തോഷകരമാകുന്ന വാർത്തയാണ്.
27 മുതൽ 120 മാസത്തേക്ക് വരെയുള്ള ആർഡി നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് സ്വകാര്യ പണമിടപാട് സ്ഥാപനമായ എച്ച്ഡിഎഫ്സി ബാങ്ക് കൂട്ടിയത്.

മെയ് 17 മുതൽ ബാങ്കിന്റെ പുതിയ പലിശ നിരക്ക് പ്രാബല്യത്തിൽ വന്നിട്ടുണ്ട്. എന്നാൽ ആറ് മാസം മുതൽ 24 മാസം വരെയുള്ള റിക്കറിങ് നിക്ഷേപങ്ങളുടെ നിരക്കുകളിൽ മാറ്റിമില്ലെന്നും ബാങ്ക് അധികൃതർ അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ : HDFC ബാങ്ക് വ്യക്തിഗത വായ്പ - എങ്ങനെ അപേക്ഷിയ്ക്കാം? എന്താണ് മാനദണ്ഡങ്ങള്‍
വ്യത്യസ്ത കാലയളവിലുള്ള റിക്കറിങ് നിക്ഷേപങ്ങളുടെ പലിശ നിരക്കിനെ കുറിച്ച് അറിയാം. 27 മാസം വരെയുള്ള ആർഡി നിക്ഷേപങ്ങൾക്ക് 20 ബേസിസ് പോയിന്റ് ഉയർത്തിയിട്ടുണ്ട്. ഇതോടെ നേരത്തെ 5.20 ശതമാനമായിരുന്ന പലിശ നിരക്ക് നിലവിൽ 5.40 ശതമാനമായി.
36 മാസം വരെയുള്ള ആർഡി നിക്ഷേപങ്ങൾക്ക് 20 ബേസിസ് പോയിന്റ് വർധിപ്പിച്ചു. 5.20 ശതമാനമായിരുന്ന പലിശ നിരക്ക്, ഇപ്പോൾ 5.40 ശതമാനമാണ് പലിശ നിരക്ക്.

39 മാസം വരെയുള്ള ആർഡി നിക്ഷേപങ്ങൾക്ക് 15 ബേസിസ് പോയിന്റ് ഉയർത്തിയിട്ടുണ്ട്. 5.6 ശതമാനമാണ് പുതിയ പലിശ നിരക്ക്. നേരത്തെ ഇത് 5.45 ശതമാനമായിരുന്നു. 48 മാസം വരെയുള്ള ആർഡി നിക്ഷേപങ്ങൾക്ക് 15 ബേസിസ് പോയിന്റ് കൂട്ടിയതോടെ പുതിയ പലിശ നിരക്ക് 5.6 ശതമാനമായി. എന്നാൽ, നേരത്തെ 5.45 ശതമാനമായിരുന്നു.
60 മാസം വരെയുള്ള ആർഡി നിക്ഷേപങ്ങൾക്ക് 15 ബേസിസ് പോയിന്റ് വർധിപ്പിച്ചു. 5.6 ശതമാനമാണ് പുതിയ പലിശ നിരക്ക്. മുൻപ് 5.45 ശതമാനമായിരുന്നു പലിശ നിരക്ക്.
60 മാസം വരെയുള്ള ആർഡിയ്ക്ക് മുതിർന്ന് പൗരന്മാർക്ക് .50 ശതമാനം അധികം പലിശ ലഭിക്കും. 60 മാസം വരെയുള്ള റിക്കറിങ് ഡിപ്പോസിറ്റുകൾക്ക് 6.10 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് ലഭിക്കുമെന്നാണ് വിവരം.

90 മാസം വരെയുള്ള ആർഡി നിക്ഷേപങ്ങൾക്ക് 15 ബേസിസ് പോയിന്റ് വർധിപ്പിച്ചു. 5.75 ശതമാനമാണ് പുതിയ പലിശ നിരക്ക്. നേരത്തെ 5.60 ശതമാനമായിരുന്നു.
120 മാസം വരെയുള്ള ആർഡി നിക്ഷേപങ്ങൾക്ക് 15 ബേസിസ് പോയിന്റ് വർധിപ്പിച്ചു. ഇതോടെ 5.60 ശതമാനത്തിൽ നിന്നും 5.75 ശതമാനമായി പലിശ നിരക്ക് ഉയർന്നു.

ബന്ധപ്പെട്ട വാർത്തകൾ: യോനോയ്‌ക്കൊപ്പം എസ്ബിഐ ഗോൾഡ് ലോൺ: സീറോ പ്രോസസ്സിംഗ് ഫീസ്; വിശദ വിവരങ്ങൾ

ഇതുകൂടാതെ, അഞ്ച് വർഷത്തിന് മുകളിലാണ് നിക്ഷേപമെങ്കിൽ .50 ശതമാനത്തിന് പുറമെ .25% അഡീഷണൽ പ്രീമിയവും ലഭിക്കും. കൂടുതൽ വ്യക്തമാക്കിയാൽ 90 മാസം വരെയുള്ള ആർഡി നിക്ഷേപങ്ങൾക്ക് 6.50 ശതമാനം പലിശയാണ് എച്ച്ഡിഎഫ്സി മുതിർന്ന പൗരന്മാർക്ക് നിക്ഷേപങ്ങൾക്കായി ലഭിക്കുന്നത്.

English Summary: HDFC Latest: Interest Rates On Recurring Deposits Hiked, Know New Rates

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters