1. News

ഇനി പാടത്ത് മീൻ പിടിക്കാൻ പോയാൽ ആറുമാസം ജയിലിൽ കിടക്കാം

ഫിഷറീസ് വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടാൽ ആറുമാസം ജയിൽശിക്ഷയും പതിനഞ്ചായിരം രൂപ പിഴയും നൽകേണ്ടിവരും.

Priyanka Menon
നാടൻ മീനുകളെ പിടിക്കുന്നത് ഗുരുതരമായ തെറ്റാണ്
നാടൻ മീനുകളെ പിടിക്കുന്നത് ഗുരുതരമായ തെറ്റാണ്

നമ്മുടെ പാടത്തും തോട്ടിലും കായലോരത്തും മീൻപിടുത്തം നമ്മൾ ഒരു ഹോബിയായി ആയാണ് കണ്ടിരിക്കുന്നത്. എന്നാൽ ഇനി ഈ ഹോബി അത്ര പിന്തുടരേണ്ട. കാരണം നാടൻ മീനുകളെ പിടിക്കുന്നത് ഗുരുതരമായ തെറ്റാണ്. ഇത് ഫിഷറീസ് വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടാൽ ആറുമാസം ജയിൽശിക്ഷയും പതിനഞ്ചായിരം രൂപ പിഴയും നൽകേണ്ടിവരും.

പുഴ, കായൽ മത്സ്യങ്ങളുടെ പ്രജനന സമയമായതിനാൽ ചെറു വലകളും കൂടുകളും ഉപയോഗിച്ച് മീൻ പിടിക്കുന്നതിന് വിലക്ക് ഫിഷറീസ് വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. മീനുകളുടെ പ്രജനന സമയമായ ഈ മാസങ്ങളിൽ മീൻപിടുത്തം വ്യാപകം ആകുവാൻ സാധ്യതയുള്ളത് കൊണ്ടാണ് ഫിഷറീസ് വകുപ്പ് ഇത്തരത്തിൽ നിയന്ത്രണം കൊണ്ടു വന്നിരിക്കുന്നത്.

പൂർണ വളർച്ചയെത്താത്ത മത്സ്യം പിടിക്കുന്നതും വിൽപ്പന നടത്തുന്നതും അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടാൽ കർശന നിയമനടപടികൾ സ്വീകരിക്കുന്നതായിരിക്കും. കനത്ത മഴയിൽ ജലാശയങ്ങൾ നിറഞ്ഞു വയലിലും തോട്ടിലുമെല്ലാം മത്സ്യങ്ങൾ മുട്ടയിട്ടു പെരുകുന്ന സമയമാണ് ഇപ്പോൾ. ഈ സമയത്ത് മീൻ കുഞ്ഞുങ്ങളെ കൂട്ടത്തോടെ പിടികൂടിയാൽ ഇത്തരം മത്സ്യങ്ങളുടെ വംശനാശം സംഭവിക്കും. നമ്മുടെ മത്സ്യസമ്പത്ത് നഷ്ടപ്പെടാതിരിക്കാൻ ഫിഷറീസ് വകുപ്പ് കൊണ്ടുവന്ന ഈ നടപടി ഏറെ പ്രശംസനീയമാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി പല മത്സ്യങ്ങളും വംശനാശഭീഷണി നമ്മുടെ ഈ പ്രവർത്തി കൊണ്ട് നേരിടേണ്ടി വന്നിരിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ : മീൻ കഴിച്ചാലുള്ള ​ആരോ​​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല

അതുകൊണ്ടുതന്നെ മത്സ്യസമ്പത്ത് സംരക്ഷിക്കുവാനും, ഇത്തരം പ്രവർത്തികൾ നടത്തുന്നവരെ തടയുവാനും ഫിഷറീസ് വകുപ്പിന് കീഴിൽ ജില്ലയിലുടനീളം പരിശോധന നടത്തുന്നുണ്ട് ഇതിൻറെ ഭാഗമായി പൊന്നാനി പഞ്ചായത്തിലും ബിയ്യം കായൽ പരിസരങ്ങളിലും മിന്നൽ പരിശോധന നടത്തുകയും മീൻപിടുത്ത ഉപകരണങ്ങൾ കണ്ടുപിടിക്കുകയും ചെയ്തിട്ടുണ്ട്.

ഫിഷറീസ് വകുപ്പിനെ അറിയിക്കാനുള്ള നമ്പർ

നിങ്ങളുടെ പരിസര പ്രദേശങ്ങളിൽ മീൻപിടുത്തം ശ്രദ്ധയിൽപെട്ടാൽ ഫിഷറീസ് വകുപ്പ് അധികൃതരെ അറിയിക്കണം.

Because catching native fish is a serious mistake. If this comes to the notice of the Fisheries Department,  faces up to six months in jail and a fine of Rs 15,000.

ബന്ധപ്പെട്ട വാർത്തകൾ : മീൻ വളർത്തുന്നവർ ജാഗ്രത, മഴക്കാലത്ത് ഒരല്പം ശ്രദ്ധവേണം

ഫിഷറീസ് വകുപ്പിന് അറിയിക്കേണ്ട ഫോൺ നമ്പർ 0494 2666428. മത്സ്യസമ്പത്ത് നശിപ്പിക്കുന്നവർക്കെതിരെ ഫിഷറീസ് റവന്യു പോലീസ് ഉദ്യോഗസ്ഥർക്കും തദ്ദേശ സ്ഥാപനങ്ങൾക്കും ഇതേ നിയമപ്രകാരം നടപടി സ്വീകരിക്കാൻ സാധിക്കും. വരും ദിവസങ്ങളിൽ ഫിഷറീസ് വകുപ്പിൻറെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഉടനീളം പരിശോധന കർശനമാക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ : വീട്ടിൽത്തന്നെ മീൻ വളർത്താം വരുമാനവുമുണ്ടാക്കാം.

English Summary: If goes fishing in the paddy field, he could face up to six months in jail

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds