Updated on: 23 March, 2021 6:36 AM IST
ഹെഡ് ലോഡ് വർക്കേഴ്സ്

കേരള ഹെഡ് ലോഡ് വർക്കേഴ്സ് നിയമ പ്രകാരം സ്വകാര്യ സ്ഥാപന ഉടമയ്ക്ക് സ്ഥാപനത്തിന്റെ കയറ്റിറക്ക് ജോലിക്ക് വേണ്ടി (Not Pool Worker) മാത്രമായി തൊഴിലാളികളെ നിയമിക്കാവുന്നതാണ്. ഇതിനുവേണ്ടി രെജിസ്റ്ററിങ് അതോറിറ്റിക്ക് Form IX ലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. രജിസ്ട്രേഷൻ ലഭിച്ചുകഴിഞ്ഞാൽ രജിസ്റ്ററിങ്‌ അതോറിറ്റി തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡ് നൽകുന്നതുമായിരിക്കും.

വകുപ്പ് 26 A (3) പ്രകാരം രണ്ടാഴ്ചയ്ക്കുള്ളിൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്.

കേരള ചുമട്ടു തൊഴിലാളി നിയമം നടപ്പിലാക്കിയിരിക്കുന്ന സ്ഥലങ്ങളിൽ വകുപ്പ് 26A രജിസ്ട്രേഷൻ ഇല്ലാത്ത തൊഴിലാളികൾ, ചുമട്ടു തൊഴിലുകളിൽ ഏർപ്പെടുവാൻ പാടുള്ളതല്ല.

ഒരു സ്ഥാപന ഉടമ സ്ഥാപനങ്ങളുടെ വിവിധ ശാഖകളിൽ തന്റെ തൊഴിലാളികളെ കയറ്റിറക്ക് ജോലിക്കായി നിയോഗിക്കുമ്പോൾ അതാത് സ്ഥലങ്ങളിലുള്ള അസിസ്റ്റന്റ് ലേബർ ഓഫീസറെ രേഖാമൂലം അറിയിക്കേണ്ടതാണ്.

English Summary: head load workers appointment by the owner rules
Published on: 23 March 2021, 06:33 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now