ചിലവേതുമില്ലാത്ത ജോലി പരിശീലിപ്പിക്കുന്ന ഇടങ്ങളുണ്ടോ എന്നാണ് പലരും അന്വേഷിക്കുന്നത്. അതും രണ്ടോ മൂന്നോ മാസം ദൈർഘ്യമുള്ളവ മാത്രം. കേരളത്തിലെ എല്ലാ ജില്ലകളിലും ഇത്തരം പരിശീലന കേന്ദ്രങ്ങളുണ്ട്. പൊതുമേഖലാ ബാങ്കുകൾ മുൻകയ്യെടുത്ത് സ്ഥാപിച്ചിട്ടുള്ള ആർ-സെറ്റി എന്ന ഇത്തരം കേന്ദ്രങ്ങളെ അറിയാൻ ശ്രമിക്കാം.
ആര്‍-സെറ്റി അഥവാ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം
ആര്‍-സെറ്റി (R-SETI-Rural Self Employment Training Institute) എന്നറിയപ്പെടുന്ന ഈ പരിശീലന കേന്ദ്രങ്ങള്‍ ഗ്രാമീണ വികസന വകുപ്പാണു സ്ഥാപിച്ചിട്ടുള്ളത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ ഓരോ ജില്ലയിലെയും ലീഡ് ബാങ്കാണു പരിശീലന കേന്ദ്രങ്ങള്‍ നടത്തുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും ആര്‍-സെറ്റികളുണ്ട്.
Free employment training under the guidance of Leadbanks all over kerala
പരിശീലനം ഏതു വിഷയത്തില്‍ ?
പൊതുവായി ജില്ലകള്‍ തോറും നടപ്പാക്കിവരുന്ന കോഴ്‌സുകള്‍ താഴെ പറയുന്നവയാണ്.
ഫോട്ടോഗ്രഫി/വീഡിയോഗ്രഫി, മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ്, അഗര്‍ബത്തി നിര്‍മ്മാണം,
ഡയറി/വെര്‍മി കമ്പോസ്റ്റ്, ബ്യൂട്ടി ക്ലിനിക്ക്, പേപ്പര്‍ കവര്‍/എന്‍വലപ്പ്, വെല്‍ഡിംഗ്/ഫാബ്രിക്കേഷന്‍,
മെന്‍സ് ടെയ്‌ലറിംഗ്, എംബ്രോയിഡറി/ഫാബ്രിക് പെയിന്റിംഗ്, ആഭരണ നിര്‍മ്മാണം, ഇരുചക്ര വാഹന മെക്കാനിസം, ഹോര്‍ട്ടികള്‍ച്ചര്‍, വീട് വയറിംഗ്, മെന്‍സ് ബ്യൂട്ടി ക്ലിനിക്ക്/സലൂണ്‍, ടി.വി. ടെക്‌നീഷ്യന്‍,
വീട് പെയിന്റിംഗ്, കളിപ്പാട്ട നിര്‍മ്മാണം, ആടു വളര്‍ത്തല്‍, കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ്, ചണ ഉല്‍പന്നങ്ങള്‍, കോഴി വളര്‍ത്തല്‍, പപ്പടം/അച്ചാര്‍/മസാലപ്പൊടികള്‍, ഔഷധസസ്യപരിപാലനം,
റബ്ബര്‍ ടാപ്പിംഗ്, ഫാസ്റ്റ് ഫുഡ്, വനിതകള്‍ക്കു തയ്യല്‍, ഡി.ടി.പി., കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, മെഴുകുതിരി നിര്‍മ്മാണം, സംരംഭകത്വ വികസന പരിപാടികൾ, പന്നി വളര്‍ത്തല്‍, പ്ലംബിംഗ് ആന്റ് സാനിറ്ററി,
റെഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിംഗ്, നഴ്‌സറി, തേനീച്ച വളര്‍ത്തല്‍, ട്രാവല്‍ ആന്റ് ടൂറിസം,
കൂണ്‍ വളര്‍ത്തല്‍,ആയ പരിശീലനം, പോളി ഹൗസ്, അലൂമിനിയം ഫാബ്രിക്കേഷന്‍, ബേക്കറി,
ഫോട്ടോ ഫ്രെയിമിംഗ്/ലാമിനേഷന്‍/സ്‌ക്രീന്‍ പ്രിന്റിംഗ്, മെയ്‌സന്‍ വര്‍ക്ക്, കാര്‍പ്പെന്ററി,
സിസിടിവി ക്യാമറ ഓപ്പറേഷന്‍, മീന്‍ വളര്‍ത്തല്‍, ഷോപ്പ് കീപ്പര്‍. മുതലായ വൈവിധ്യമാർന്ന പരിശീലനങ്ങളാണ് ആർ-സെറ്റികൾ നൽകുന്നത്.
ആറു ദിവസം മുതല്‍ 45 ദിവസം വരെ നീണ്ടു നില്‍ക്കുന്നതാണു മിക്ക കോഴ്‌സുകളും.
25-30 പേരുള്ള ബാച്ചുകളായിട്ടാവും പരിശീലനം. മതിയായ അപേക്ഷകരെ ലഭിച്ചാല്‍ മാത്രമേ പരിശീലനം നടത്താറുള്ളൂ എന്നറിയുക.
തികച്ചും സൗജന്യം
ആര്‍-സെറ്റി കേന്ദ്രങ്ങളില്‍ പരിശീലനം കൂടാതെ അനുബന്ധ സൗകര്യങ്ങളും സൗജന്യമായിട്ടാണ് നൽകുന്നത്.
ഉച്ചയൂണ്, ചായ, സ്‌നാക്‌സ് എന്നിവയും ഇതില്‍പ്പെടും. കൂടാതെ താമസസൗകര്യമുള്ള കേന്ദ്രങ്ങളില്‍ അതിനും പണം മുടക്കേണ്ടതില്ല.
എന്താണ് യോഗ്യത
പതിനെട്ടിനും നാല്പ്പത്തഞ്ചിനും മദ്ധ്യേ പ്രായമുള്ള തൊഴില്‍ രഹിതരായവര്‍ക്ക് ജാതി മത ലിംഗ വ്യത്യാസമില്ലാതെ പ്രവേശനം നല്കും. പ്രായപരിധിയില്‍ ആവശ്യമെങ്കില്‍ ഇളവു നല്കാന്‍ സ്ഥാപനങ്ങൾക്ക് വ്യവസ്ഥയുണ്ട്. പരിശീലനം നേടാനാഗ്രഹിക്കുന്ന വിഷയത്തില്‍ അടിസ്ഥാന അറിവ് അഭിലഷണീയമാണ്.
പരിശീലന കേന്ദ്രങ്ങള്‍
വിവിധ ജില്ലകളിലെ ലീഡ് ബാങ്കുകളുടെ പേരും ആര്‍-സെറ്റി കേന്ദ്രങ്ങളുടെ വിലാസവും ഫോണ്‍ നമ്പറും ഇനി പറയുന്നവയാണ്.
▪️തിരുവനന്തപുരം:
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ഐ.ഒ.ബി. ആര്‍-സെറ്റി, ഫോറസ്റ്റ് ലേന്‍, വഴുതക്കാട്, 0471- 2322430, 7356653629
▪️കൊല്ലം:
കാനറ ബാങ്ക്, സിന്‍ഡ് ആര്‍-സെറ്റി, കെ. ഐ.പി. ക്യാമ്പസ്, കൊട്ടിയം, 0474- 2537141, 9495245002
▪️പത്തനംതിട്ട:
എസ്.ബി.ഐ. ആര്‍-സെറ്റി, ക്രിസ് ടവര്‍, കോളജ് റോഡ്, 0468-2270244, 9995876204
▪️ആലപ്പുഴ:
എസ്.ബി.ഐ. ആര്‍-സെറ്റി, ആര്യാട് ബ്ലോക്ക് ബില്‍ഡിംഗ്, കലവൂര്‍, 0477-2292427, 428, 9446506969
▪️കോട്ടയം:
എസ്.ബി.ഐ. ആര്‍-സെറ്റി, ജവഹര്‍ ബാലഭവന്‍,തിരുനക്കര, 0481-2303306, 9446481957
▪️ഇടുക്കി:
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ആര്‍-സെറ്റി, ബ്ലോക്ക് പഞ്ചായത്ത് ബില്‍ഡിംഗ്, നെടുങ്കണ്ടം, 04868-234567, 9495590779
▪️എറണാകുളം:
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക് ആര്‍-സെറ്റി ഭവന്‍, പട്ടിമറ്റം, 0484- 2767705, 9446431651
▪️തൃശൂര്‍:
കാനറ ബാങ്ക്, സി.ബി. ആര്‍-സെറ്റി, രാമവര്‍മ്മ പുരം, 0487-2694412, 9447196324
▪️പാലക്കാട്:
കാനറ ബാങ്ക്, കാനറ ആര്‍-സെറ്റി, കുളക്കാട്, 0466-2285554, 9447963907
▪️മലപ്പുറം:
കാനറ ബാങ്ക്, ആര്‍-സെറ്റി, മഞ്ചേരി ഗാഡ്, വണ്ടൂര്‍, 04931-247001, 9495609928
▪️കോഴിക്കോട്:
കാനറ ബാങ്ക് ആര്‍-സെറ്റി, മാത്തര, ഗുരുവായൂരപ്പന്‍ കോളജ് പി.ഓ., 0495-2432470, 9446082241
▪️വയനാട്:
എസ്.ബി.ഐ. ആര്‍-സെറ്റി, പുത്തൂര്‍വയല്‍, കല്‍പ്പറ്റ, 04936-207132, 206132, 9884041040
▪️കണ്ണൂര്‍:
കാനറ ബാങ്ക്, ആര്‍-സെറ്റി, ആര്‍.ടി.എ. ഗ്രൗണ്ടിനു സമീപം, കാഞ്ഞിരങ്ങാട്, കണ്ണൂര്‍,
0460- 2226573, 9447483646
▪️കാസര്‍ഗോഡ്:
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ആര്‍-സെറ്റി, ആനന്ദാശ്രമം പി.ഓ., കാഞ്ഞങ്ങാട്,
0467- 2268240, 9447027308
പ്രധാന സംഗതികൾ:
ശനി, ഞായര്‍ ദിവസങ്ങൾ ഒഴികെയുള്ള ദിവസങ്ങളില്‍ മുഴുവന്‍ സമയം പരിശീലനമാവും നല്കുക.
പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്കും.
പരിശീലനം കഴിഞ്ഞവര്‍ക്ക് സംരംഭം ആരംഭിക്കുന്നതിനുള്ള വായ്പാ അപേക്ഷ തയ്യാറാക്കാനും സമര്‍പ്പിക്കുവാനും ആര്‍-സെറ്റി സഹായിക്കും.
ആര്‍-സെറ്റിയില്‍ നിന്നു പരിശീലനം നേടിയവരുടെ വായ്പ അപേക്ഷകള്‍ക്കു ബാങ്കുകൾ മുന്‍ഗണന നല്കണമെന്ന് സംസ്ഥാന തല ബാങ്കേഴ്‌സ് കമ്മിറ്റി നിര്‍ദ്ദേശമുണ്ട്.
വായ്പ ഉപദേശക കേന്ദ്രവും ആര്‍-സെറ്റിയോടൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. ഒരിക്കൽ പരിശീലനം കഴിഞ്ഞവർക്ക് രണ്ടു വര്‍ഷത്തേക്ക് ആര്‍-സെറ്റിയില്‍ നിന്ന് തുടര്‍ സേവനവും ലഭിക്കും.
ഒരു തൊഴിൽ പഠിക്കണമെന്നാണ് ആശയെങ്കിൽ നിങ്ങളുടെ ജില്ലയിലെ ആർ-സെറ്റികളെ ബന്ധപ്പെട്ടാലും.