Updated on: 24 April, 2021 6:38 PM IST
ഭവനരഹിതമായ കുടുംബാംഗങ്ങൾ വീട്

ഭവനനിർമാണ വായ്പാ പദ്ധതി

ഭക്ഷണവും വസ്ത്രവും കഴിഞ്ഞാൽ മനുഷ്യർക്ക് ഏറ്റവും പ്രധാനമായ അടിസ്ഥാന ആവശ്യമാണ് പാർപ്പിടം. കേരള സർക്കാരിന്റെ സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷന്റെ സർവ്വേ പ്രകാരം കേരളത്തിലെ ഭവനരഹിതമായ കുടുംബാംഗങ്ങൾ വീട് 4.32 ലക്ഷമാണ്.

എല്ലാ മലയാളിയും നെഞ്ചിലേറ്റുന്ന സ്വന്തമായൊരു ഭവനമെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വേണ്ടി കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഭവന നിർമ്മാണ വായ്പാ പദ്ധതിയാണ് ' എന്റെ വീട് '.

ഈ പദ്ധതി പ്രകാരം കേരളത്തിലെ മറ്റു പിന്നോക്ക വിഭാഗത്തിൽ (ഒ.ബി.സി.) ഉൾപ്പെട്ട 3 ലക്ഷം രൂപ വരെ കുടുംബവാർഷിക വരുമാനമുള്ള ഭവന രഹിതർക്ക് വായ്പ ലഭ്യമാകും. വരുമാനത്തിന്റെ അടിസ്ഥാനത്തിൽ 2 വിഭാഗമായി തിരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

തിരിച്ചടവ് കാലാവധി 15 വർഷം വരെ
പ്രായപരിധി 18-55
കുടുംബവാർഷിക വരുമാനം 1,20,000 /- രൂപ വരെ
പരമാവധി വായ്പാ തുക 5 ലക്ഷം
പലിശ നിരക്ക് 7.50%

തിരിച്ചടവ് കാലാവധി 15 വർഷം വരെ
പ്രായപരിധി 18-55
കുടുംബവാർഷിക വരുമാനം 1,20,000/- രൂപയ്ക്ക് മുകളിൽ 3,00,000/- രൂപ വരെ
പരമാവധി വായ്പാ തുക 10 ലക്ഷം
പലിശ നിരക്ക് 8.00%

പൊതു വ്യവസ്ഥകൾ

1) അപേക്ഷകന്റെ പേരിലോ, കുടുംബങ്ങളുടെ പേരിലോ വാസയോഗ്യമായ ഭവനം ഉണ്ടായിരിക്കരുത്.

2) പുതുതായി ഭവനം നിർമ്മിക്കുന്നതിനുവേണ്ടി മാത്രമാണ് വായ്പ അനുവദിക്കുന്നത്. നിലവിലുള്ള ഭവനത്തിന്റെ പുനരുദ്ധാരണത്തിനോ, വീടുൾപ്പെടുന്ന വസ്ത വാങ്ങുന്നതിനോ വായ്പ അനുവദിക്കുന്നതല്ല.

3) അപേക്ഷകനുപുറമേ കുടുംബാംഗങ്ങളിൽ ഒരാൾ സഹ അപേക്ഷകനായിരിക്കേണ്ടതാണ്. അപേക്ഷകൻ / സഹ അപേക്ഷകൻ എന്നിവരിൽ ഒരാൾ വസ്തുവിന്റെ ഉടമസ്ഥാവകാശം ഉള്ള വ്യക്തിയായിരിക്കണം.

4) പരമാവധി വായ്പാ പരിധിയ്ക്ക് വിധേയമായി അംഗീകൃത എസ്റ്റിമേറ്റിന്റെ 90% തുക വരെ വായ്പയായി അനുവദിക്കും ബാക്കി തുക ഗുണഭോക്താവ് കണ്ടത്തേണ്ടതാണ്.

5) അപേക്ഷകനോ കുടുംബാംഗങ്ങളോ സർക്കാർ നടപ്പിലാക്കുന്ന ലൈഫ് പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള പക്ഷം, പദ്ധതി പ്രകാരം ലഭിച്ചിലഭ്യമാകാവുന്ന തുക കൂടി കണക്കിലെടുത്തായിരിക്കും വായ്പ അനുവദിക്കുന്നത്.

6) ഭവന നിർമ്മാണം നടത്തുന്ന വസ്തുവിന്റെ മതിപ്പുവിലയും അപേക്ഷകന്റെ കുടുംബത്തിന്റെ വരുമാനവും ഹാജരാക്കപ്പെടുന്ന ജാമ്യരേഖകളും കണക്കിലെടുത്ത് വായ്പാ തുക നിജപ്പെടുത്തുന്നതിന് കോർപ്പറേഷന് അധികാരമുണ്ടായിരിക്കുന്നതാണ്.

7) വായ്പാ തുക 3 ഗഡുക്കളായി അനുവദിക്കും

  • ബേസ്മെന്റ് പണി പൂർത്തീകരിച്ച ശേഷം ഒന്നാം ഗഡു വിതരണം ചെയ്യും (വായ്പാ തുകയുടെ 30%)
  • ഒറ്റ നില വീടാണെങ്കിൽ ലിന്റിൽ വരെ പണി പൂർത്തീകരിച്ച ശേഷവും ഒന്നിലധികം നിലകളുള്ള വീടാണെങ്കിൽ ഒന്നാം നിലയുടെ മേൽക്കൂര പൂർത്തീകരിച്ച ശേഷവും രണ്ടാം ഗഡു വിതരണം ചെയ്യും (വായ്പാ തുകയുടെ 40%)
  • അംഗീകൃത പ്ളാൻ പ്രകാരമുള്ള എല്ലാ നിലകളുടേയും മേൽകൂര പൂർത്തീകരിച്ച് പുറം വാതിലുകൾ സ്ഥാപിച്ച ശേഷം ഫിനിഷിംഗ് പ്രവർത്തികൾ പൂർത്തീകരിക്കുന്നതിന് വേണ്ടി അവസാന ഗഡു (വായ്പാ തുകയുടെ 30%) വിതരണം ചെയ്യും.

8) വായ്പയുടെ തുടർ ഗഡു ലഭിക്കുന്നതിന് അപേക്ഷകൻ നിശ്ചിത മാതൃകയിലുള്ള സ്റ്റേജ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.

9) വായ്പയുടെ ഒന്നാം ഗഡു ലഭിച്ച് 1 വർഷത്തിനകം ഭവന നിർമ്മാണം പൂർത്തീകരിക്കേണ്ടതാണ്. നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ച് വായ്പയുടെ തുടർ ഗഡു കൈപ്പറ്റുന്നതിന് 6 മാസത്തിലധികം സാവകാശം അനുവദിക്കുന്നതല്ല.ഇത്തരം സാഹചര്യങ്ങളിൽ നിർമ്മാണ പ്രവൃത്തികൾ വിലയിരുത്തി തുടർ വായ്പ അനുവദിക്കുന്നതു സംബന്ധിച്ച് കോർപ്പറേഷൻ യുക്തമായ തീരുമാനം കൈകൊള്ളുന്നതും അപേക്ഷകന് തീരുമാനം ബാധകമായിരിക്കുന്നതുമാണ്.

10) വായ്പയുടെ അവസാന ഗഡു ലഭിച്ച ശേഷം 4-ാം മാസം മുതൽ തിരിച്ചടവ് ആരംഭിക്കേണ്ടതാണ്.

ഒന്നാം ഗഡു ലഭിച്ച തീയതി മുതൽ തിരിച്ചടവ് ആരംഭിക്കുന്ന തീയതിവരെയുള്ള പലിശ പ്രതിമാസ തിരിച്ചടവ് ആരംഭിക്കുന്നതിന് മുമ്പ് ഒടുക്കേണ്ടതാണ്.

English Summary: housing loan scheme for home building at low rate of interest
Published on: 24 April 2021, 04:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now