1. News

പ്രധാനമന്ത്രി ഫസൽ ബീമാ യോജന(PMFBY) പ്രകാരം എങ്ങനെ നഷ്ടപരിഹാരം കണക്കാക്കുന്നു?

പ്രധാനമന്ത്രി ഫസൽ ബീമാ യോജനയിൽ ആലപ്പുഴ, കോട്ടയം പത്തനംതിട്ട എന്നീ ജില്ലകളിലെ നെല്ല്, എല്ലാ ജില്ലകളിലെ വാഴയും, മരച്ചീനിയും ആണ് വിജ്ഞാപനം ചെയ്തു വരുന്നത്. നഷ്ടപരിഹാര നിർണ്ണയ രീതികൾ പ്രധാനമായും നാല് രീതിയിലാണ് നഷ്ടപരിഹാരം കണക്കാക്കുന്നത്

Priyanka Menon
PMFBY പ്രകാരം എങ്ങനെ നഷ്ടപരിഹാരം കണക്കാക്കുന്നു?
PMFBY പ്രകാരം എങ്ങനെ നഷ്ടപരിഹാരം കണക്കാക്കുന്നു?

പ്രധാനമന്ത്രി ഫസൽ ബീമാ യോജനയിൽ ആലപ്പുഴ, കോട്ടയം പത്തനംതിട്ട എന്നീ ജില്ലകളിലെ നെല്ല്, എല്ലാ ജില്ലകളിലെ വാഴയും, മരച്ചീനിയും ആണ് വിജ്ഞാപനം ചെയ്തു വരുന്നത്. നഷ്ടപരിഹാര നിർണ്ണയ രീതികൾ പ്രധാനമായും നാല് രീതിയിലാണ് നഷ്ടപരിഹാരം കണക്കാക്കുന്നത്.

Under the Pradhan Mantri Fasal Bima Yojana, paddy in Alappuzha, Kottayam and Pathanamthitta districts and banana and tapioca in all districts are being advertised. Compensation Determination Methods Compensation is calculated in four main ways

1. പരീക്ഷണ വിളവെടുപ്പിനെ അടിസ്ഥാനപ്പെടുത്തി സീസൺ വരുമാനം ലഭ്യമാക്കാൻ നടപടി പരിഹാരം

പരീക്ഷണ വിളവെടുപ്പ് മുഖേന പഞ്ചായത്ത്/ അടിസ്ഥാനത്തിൽ കണക്കാക്കുന്ന വിളവിനെയും, അവിടെ കിട്ടേണ്ടിയിരുന്ന വിളവിന്റെ തോതും ആയി താരതമ്യപ്പെടുത്തി പദ്ധതി മാനദണ്ഡങ്ങൾക്ക് വിധേയമായി നഷ്ടപരിഹാരം ലഭിക്കും. വിജ്ഞാപിത പ്രദേശത്ത് പ്രസ്തുത സീസണിൽ യഥാർത്ഥത്തിൽ ലഭിച്ച വിളവ്, കിട്ടേണ്ടിയിരുന്ന വിളവിനെ അപേക്ഷിച്ച് കുറവാണെങ്കിൽ ആ വിജ്ഞാപിത പ്രദേശത്ത് നഷ്ടപരിഹാരത്തിന് അർഹത ഉണ്ടായിരിക്കും.

2.നടീൽ/ വിത്ത് വിതയ്ക്കൽ തടസ്സപ്പെടൽ (Prevented sowing/Germination Failure)മൂലം ലഭ്യമാകുന്ന നഷ്ടപരിഹാരം

വിജ്ഞാപിത പ്രദേശത്തെ വിളയുടെ വിസ്തീർണത്തിന്റെ 75%ൽ കൂടുതൽ സ്ഥലത്ത് നാശനഷ്ടം ഉണ്ടാവുകയാണെങ്കിൽ പ്രതികൂല സാഹചര്യങ്ങൾ മൂലം വിളകൾക്ക് ഉണ്ടാക്കുന്ന പൂർണ്ണ നാശനഷ്ടങ്ങൾ ക്കായുള്ള നഷ്ടപരിഹാരം. നെല്ലിന് മാത്രം ബാധകം.

3. ഇടക്കാല നാശനഷ്ടങ്ങൾ (Mid season adversity)ക്കുള്ള പരിഹാരം.

വിതയ്ക്കൽ/ നടീൽ കഴിഞ്ഞ് 30 ദിവസത്തിനുശേഷവും,കൊയ്ത്തിന് 15 ദിവസത്തിനു മുൻപ് വരെയുള്ള കാലയളവിൽ വിളകൾക്ക് വെള്ളപ്പൊക്കം, വരൾച്ച,തുടർച്ചയായ വരണ്ട കാലാവസ്ഥ തുടങ്ങിയവ മൂലം നഷ്ടം ഉണ്ടാവുകയും തന്മൂലം ഒരു പ്രദേശത്തെ പ്രതീക്ഷിത അളവ് സാധാരണ ലഭ്യമാകേണ്ട 50 ശതമാനത്തിൽ കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ പദ്ധതി മാനദണ്ഡങ്ങൾക്ക് വിധേയമായി നഷ്ടപരിഹാരം ലഭിക്കും. എല്ലാ വിളകൾക്കും ബാധകം.

4.വ്യക്തിഗത നഷ്ടങ്ങൾ(Localised Risk)ക്കുള്ള പരിഹാരം

ഇൻഷുറൻസ് കാലയളവിൽ വെള്ളപ്പൊക്കം(നെല്ല് ഒഴികെയുള്ള വിളകൾ) ആലിപ്പഴ മഴ,ഇടിമിന്നൽ മൂലം ഉണ്ടാകുന്ന തീപിടുത്തം, മേഘവിസ്ഫോടനം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ മൂലമുണ്ടാകുന്ന വ്യക്തിഗത വിള നാശങ്ങൾക്കും പരിരക്ഷ ലഭിക്കും

നഷ്ടം സംഭവിച്ചു 72 മണിക്കൂറിനുള്ളിൽ കർഷകരുടെ അറിയിപ്പ് നിർബന്ധം

English Summary: How is compensation calculated under Pradhan Mantri Fazal Bima Yojana (PMFBY)

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds