1. News

തിരുവനന്തപുരത്തും ആലപ്പുഴയിലും വിശപ്പുരഹിത കേരളം പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും: മന്ത്രി പി. തിലോത്തമന്‍

തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ വിശപ്പുരഹിത കേരളം പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. വിശക്കുന്നവര്‍ക്ക് ഒരു നേരമെങ്കിലും നല്ല ഭക്ഷണം ലഭ്യമാക്കുകയാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ലക്ഷ്യമിടുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി ദൂര സ്ഥലങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ചെറിയ നിരക്കിലും നിവൃത്തിയില്ലാത്തവര്‍ക്ക് സൗജന്യമായും ഭക്ഷണം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ലോകഭക്ഷ്യദിനാഘോഷം കനകക്കുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

KJ Staff

ഭക്ഷ്യ ഉത്പാദന രംഗത്ത് വൈവിദ്ധ്യവത്കരണം പരീക്ഷിക്കണം. ഭക്ഷ്യസുരക്ഷയ്ക്കായി സമഗ്ര പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കേണ്ടതുണ്ട്. പാവങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള വലിയ ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഉത്പാദനം വര്‍ദ്ധിപ്പിച്ച് ഭക്ഷ്യസുരക്ഷ പ്രാപ്തമാക്കി മുന്നോട്ടു പോകാനാവണം. ആവശ്യമുള്ള ഭക്ഷ്യ വസ്തുക്കള്‍ ഇവിടെത്തന്നെ ഉത്പാദിപ്പിക്കുകയെന്നത് ചുമതലയായി കാണണം. ആഹാരക്രമത്തില്‍ സുപ്രധാന തീരുമാനമെടുക്കേണ്ട സമയമാണിത്. ഇപ്പോഴത്തെ ആഹാര ശീലങ്ങളില്‍ പലതും ഉപേക്ഷിക്കേണ്ടതുണ്ട്. ഭക്ഷ്യോത്പാദനം ജീവിതചര്യയായി എടുക്കണമെന്ന് മന്ത്രി പറഞ്ഞു.

കെ. മുരളീധരന്‍ എം. എല്‍. എ അദ്ധ്യക്ഷത വഹിച്ചു. മേയര്‍ വി. കെ. പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍ പാളയം രാജന്‍, സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ. രവിരാമന്‍, ഭക്ഷ്യപൊതുവിതരണ സ്‌പെഷ്യല്‍ സെക്രട്ടറി മിനി ആന്റണി, സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ഡോ. നരസിംഹുഗാരി റ്റി. എല്‍. റെഡ്ഡി എന്നിവര്‍ സംസാരിച്ചു.

English Summary: Hunger free Trivandrum and Alappuzha

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds