Updated on: 31 January, 2023 8:06 AM IST
IB Security Assistant Recruitment 2023, Apply Online for 1525 Vacancies

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു താഴെയുള്ള ഇന്റലിജൻസ് ബ്യൂറോയിലെ (IB)  വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. സെക്യൂരിറ്റി അസിസ്റ്റന്റ്/എക്സിക്യൂട്ടീവ്/മൾട്ടി ടാസ്കിങ് സ്റ്റാഫ്/ജനറൽ എന്നി തസ്‌തികകളിലായി 1525 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. തിരുവനന്തപുരം ഉൾപ്പെട്ട സബ്സിഡിയറിയിൽ (എസ്ഐബി) 132 ഒഴിവുകളുണ്ട്. നേരിട്ടുള്ള നിയമനമാണ്. വിജ്ഞാപനത്തിന്റെ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ ജനുവരി 21-27 ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (30/01/2023)

അവസാന തിയതി

ഫെബ്രുവരി 10 വരെ ഓൺലൈനായി www.mha.gov.in; www.ncs.gov.in അപേക്ഷിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ഒരു എസ്ഐബിയിലേക്കു മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളു. 

ബന്ധപ്പെട്ട വാർത്തകൾ: സ്‌റ്റാഫ് സെലക്‌ഷൻ കമ്മിഷൻ ഹവിൽദാർ തസ്‌തികകളിലെ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

വിദ്യാഭ്യാസ യോഗ്യത

പത്താം ക്ലാസ് ജയം. തെരഞ്ഞെടുക്കപ്പെടുന്ന സ്ഥലത്തെ പ്രാദേശികഭാഷ പരിജ്ഞാനവും ഡൊമൈസൈൽ  സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (28/01/2023)

പ്രായവും ശമ്പളവും

സെക്യൂരിറ്റി അസിസ്റ്റന്റ്/എക്സിക്യൂട്ടീവ്: 27 വയസ്സ് കവിയരുത്; ശമ്പളം: 21,700-69,100 രൂപ. 

മൾട്ടി ടാസ്കിങ് സ്റ്റാഫ്/ജനറൽ: 18-25 വയസ്സിനിടയിൽ ആയിരിക്കണം; ശമ്പളം: 18,000-56,900.

തിരഞ്ഞെടുപ്പ്

എഴുത്തുപരീക്ഷ വഴിയായിരിക്കും തിരെഞ്ഞുടുപ്പ്. 

English Summary: IB Security Assistant Recruitment 2023, Apply Online for 1525 Vacancies
Published on: 31 January 2023, 07:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now