1. News

സ്‌റ്റാഫ് സെലക്‌ഷൻ കമ്മിഷൻ ഹവിൽദാർ തസ്‌തികകളിലെ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ, കേന്ദ്ര സർവീസിൽ മൾട്ടി ടാസ്‌കിങ് സ്‌റ്റാഫ് (നോൺ–ടെക്‌നിക്കൽ), ഹവിൽദാർ എന്നി തസ്‌തികകളിലെ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. സ്ത്രീകൾക്കും അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ https://ssc.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Meera Sandeep
SSC Havaldar Recruitment 2023: Apply online
SSC Havaldar Recruitment 2023: Apply online

സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ, കേന്ദ്ര സർവീസിൽ മൾട്ടി ടാസ്‌കിങ് സ്‌റ്റാഫ് (നോൺ–ടെക്‌നിക്കൽ), ഹവിൽദാർ എന്നി തസ്‌തികകളിലെ നിയമനത്തിനായി  അപേക്ഷകൾ ക്ഷണിച്ചു. സ്ത്രീകൾക്കും അപേക്ഷിക്കാവുന്നതാണ്.  കൂടുതൽ വിവരങ്ങൾ https://ssc.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (28/01/2023)

അവസാന തീയതി:

ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 17 വരെ ഔദ്യോഗിക വെബ്‌സൈറ്റിൽ https://ssc.nic.in ഓൺലൈനായി അപേക്ഷകൾ അയക്കാവുന്നതാണ്. 

ബന്ധപ്പെട്ട വാർത്തകൾ: എൽഐസിയിലെ അസി.അഡ്‌മിൻ ഓഫിസർമാരുടെ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച ശമ്പളം

ഒഴിവുകളുടെ വിശദാംശങ്ങൾ

എംടിഎസ് തസ്തികകളിൽ 10880, ഹവൽദാർ തസ്തികകളിൽ 529 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.

അപേക്ഷ ഫീസ് - 100 രൂപ. വനിതകൾക്കും, പിന്നാക്ക വിഭാ​ഗങ്ങളിൽ ഉള്ളവർക്കും വിമുക്ത ഭടൻമാർക്കും ഫീസ് ഇളവ് ഉണ്ടായിരിക്കും.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (26/01/2023)

വിദ്യാഭ്യാസ യോഗ്യത

എസ്‌എസ്‌എൽസി ജയം / തുല്യ യോഗ്യത.

പ്രായപരിധി

ഹവിൽദാർ (സിബിഐസി):18–27, ഹവിൽദാർ (സിബിഎൻ), എംടിഎസ്: 18–25. അർഹർക്ക് ഇളവുണ്ട്. 

രണ്ടു ഘട്ടം എഴുത്തുപരീക്ഷയും ഹവിൽദാർ തസ്തികയിലേക്കു ശാരീരികക്ഷമത / ശാരീരിക അളവെടുപ്പ് പരീക്ഷയുമുണ്ട്. പരീക്ഷാകേന്ദ്രങ്ങളുടെ കോഡ് ഉൾപ്പെടെ വിശദാംശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

English Summary: SSC Havaldar Recruitment 2023: Apply online

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds