1. News

IDA Dairy Industry Conference 2023 ന് ഇന്ന് തുടക്കം

മറ്റ് വികസിത രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, ചെറുകിട നാമമാത്ര കർഷകരാണ് ഇന്ത്യയിലെ ക്ഷീരമേഖലയുടെ പ്രധാന ശക്തി. "ബഹുജന ഉൽപ്പാദനം" എന്നതിലുപരി "ജനങ്ങളുടെ ഉൽപ്പാദനം" എന്നതിന്റെ യഥാർത്ഥ പ്രതീകമാണിത്.കാർഷിക വരുമാനം കുറയുകയും തൊഴിലവസരങ്ങൾ കുറയുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിൽ, ക്ഷീരോൽപ്പാദനവും മൃഗസംരക്ഷണവും ഇന്ത്യയുടെ കാർഷിക മേഖലയിലെ ഒരു പ്രധാന ഉപമേഖലയായി ഉയർന്നുവന്നിട്ടുണ്ട്.

Saranya Sasidharan
IDA
IDA Dairy Industry Conference 2023 begins today

ഇന്ത്യയിലെ പിഞ്ചുകുട്ടികൾ മുതൽ മുതിർന്ന പൗരന്മാർ വരെ ഉപയോഗിക്കുന്ന പ്രധാന ഭക്ഷണമാണ് പാൽ. കഴിഞ്ഞ 7 ദശാബ്ദങ്ങളിൽ ഇന്ത്യയിലെ ക്ഷീരോൽപ്പാദനം വളരെ മികച്ച രീതിയിലാണ് വളർന്ന് കൊണ്ടിരിക്കുന്നത്. ഇന്ത്യ ഇന്ന് ആഗോള ക്ഷീര ശക്തി കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന രാജ്യങ്ങളിലൊന്നാണ്. 1997 ൽ ലോകത്തിലെ തന്നെ ഏറ്റവും ആഗോള ശക്തി കേന്ദ്രമായി ഇന്ത്യ മാറി.

മറ്റ് വികസിത രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, ചെറുകിട നാമമാത്ര കർഷകരാണ് ഇന്ത്യയിലെ ക്ഷീരമേഖലയുടെ പ്രധാന ശക്തി. "ബഹുജന ഉൽപ്പാദനം" എന്നതിലുപരി "ജനങ്ങളുടെ ഉൽപ്പാദനം" എന്നതിന്റെ യഥാർത്ഥ പ്രതീകമാണിത്. കാർഷിക വരുമാനം കുറയുകയും തൊഴിലവസരങ്ങൾ കുറയുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിൽ, ക്ഷീരോൽപ്പാദനവും മൃഗസംരക്ഷണവും ഇന്ത്യയുടെ കാർഷിക മേഖലയിലെ ഒരു പ്രധാന ഉപമേഖലയായി ഉയർന്നുവന്നിട്ടുണ്ട്. വ്യവസായത്തിലെ സഹകരണ സ്ഥാപനങ്ങളുടേയും സ്വകാര്യ സ്ഥാപനങ്ങളുടേയും പരസ്പര പൂരകത്വം, മുഴുവൻ മൂല്യ ശൃംഖലയിലും സങ്കീർണ്ണതയും കാര്യക്ഷമതയും കൊണ്ടുവരാൻ സഹായിച്ചിട്ടുണ്ട്.

ഇന്ത്യയിലെ വർധിച്ച് വരുന്ന പാലുൽപ്പന്നങ്ങളുടെ ഡിമാൻ്റ് കാരണം അടുത്ത 25 വർഷത്തിൽ ഇന്ത്യയിലെ പാലുൽപ്പാദനം ഏകദേശം 628 MMT ആയി ഉയരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതായത് 2047ഓടെ.
അത്കൊണ്ട് തന്നെ വ്യവസായ ലക്ഷ്യത്തിലാണ് ഇന്ത്യൻ ഡയറി അസോസിയേഷൻ (IDA) ഗുജറാത്ത് സ്റ്റേറ്റ് ചാപ്റ്ററുമായി സഹകരിച്ച് 49-ാമത് ക്ഷീര വ്യവസായ സമ്മേളനം 2023 മാർച്ച് 16, 17, 18 തീയതികളിൽ ഗുജറാത്തിലെ ഗാന്ധിനഗറിൽ സംഘടിപ്പിക്കുന്നത്.

"ഇന്ത്യ ഡയറി ടു ദി വേൾഡ്: അവസരങ്ങളും വെല്ലുവിളികളും" – India Dairy to the world: Opportunities& Challenges എന്ന വിഷയത്തെ കേന്ദ്രീകരിച്ചുള്ള ആദ്യത്തെ പാൻഡെമിക് ഫിസിക്കൽ മീറ്റ് ആയിരിക്കും ഈ വർഷത്തെ ഈ സമ്മേളനം. ക്ഷീരവ്യവസായത്തിലെ നേതാക്കൾ, വിദഗ്ധർ, കർഷകർ, പാൽ ഉത്പാദകർ, രാജ്യത്തുടനീളമുള്ള പ്രദർശകർ എന്നിവർ 3 ദിവസങ്ങളിലായി വിവിധ വിഷയ സാങ്കേതിക സെഷനുകളിൽ പങ്കെടുക്കും.

ഇന്ത്യയെ പുതിയ ഡയറി കണ്ടുപിടിത്തങ്ങളുടെയും പരിഹാരങ്ങളുടെയും മക്കയാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ എല്ലാ പ്രൊഫഷണലുകൾക്കും ഒത്തുചേരാനും ആഗോള ഡയറി ട്രെൻഡുകൾ, ഫാം കണ്ടുപിടുത്തങ്ങൾ, മേഖലയിലെ സുസ്ഥിരത, കാലാവസ്ഥാ വ്യതിയാനം, പോഷകാഹാരം, ഇന്ത്യയിലെ ആരോഗ്യം എന്നിവ ചർച്ച ചെയ്യാനും സമ്മേളനം ഒരു വേദിയാകും എന്നതിൽ സംശയം വേണ്ട.

Date: 16th to 18th march 2023
Venue: Helipad Exhibition centre, Gandhinagar, Gujarat
Exhibition Registration: CLICK
Visitor Registration: CLICK

ബന്ധപ്പെട്ട വാർത്തകൾ: പരിസ്ഥിതി സംരക്ഷണത്തിന് ശുദ്ധ ഊർജത്തിലേക്കുള്ള മാറ്റം അനിവാര്യം; ജി.ആർ അനിൽ

English Summary: IDA Dairy Industry Conference 2023 begins today

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds