1. News

2022-23 ൽ നബാർഡ് സംസ്ഥാനത്തിന് 14,157 കോടി രൂപ വായ്പ നൽകി

2022-23 കാലയളവിൽ നബാർഡ് കേരളത്തിന് വായ്പ ഇനത്തിൽ 14,157 കോടി രൂപ നൽകി. സംസ്ഥാന ഗവൺമെന്റിനും ഗവൺമെന്റ് സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കുമാണ് ഈ തുക അനുവദിച്ചത്. ഇക്കാലയളവിൽ വിവിധ വികസന പദ്ധതികൾക്കായി ഏകദേശം 25 കോടി രൂപയും നബാർഡ് വിതരണം ചെയ്തു.

Meera Sandeep
NABARD disbursed Rs 14,157 crore credit to Kerala in 2022-23
NABARD disbursed Rs 14,157 crore credit to Kerala in 2022-23

തിരുവനന്തപുരം: 2022-23 കാലയളവിൽ  നബാർഡ്  കേരളത്തിന് വായ്പ ഇനത്തിൽ 14,157 കോടി രൂപ നൽകി. സംസ്ഥാന ​ഗവൺമെന്റിനും ​ഗവൺമെന്റ് സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കുമാണ് ഈ തുക അനുവദിച്ചത്. ഇക്കാലയളവിൽ വിവിധ വികസന പദ്ധതികൾക്കായി ഏകദേശം 25 കോടി രൂപയും നബാർഡ് വിതരണം ചെയ്തു.

നബാർഡ് കേരളാ റീജിയണൽ ഓഫീസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത്‌ നടന്ന 42-ാമത് സ്ഥാപക ദിനപരിപാടിയിൽ പുറത്തിറക്കിയ വാർഷിക പ്രകടന റിപ്പോർട്ടിലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന ആസൂത്രണ - സാമ്പത്തിക കാര്യ വകുപ്പ്, അ‍ഡീഷണൽ ചീഫ് സെക്രട്ടറി,  ശ്രീ.പുനീത് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.

നബാർഡ് കേരള ചീഫ് ജനറൽ മാനേജർ ഡോ ഗോപകുമാരൻ നായർ സ്വാഗതവും ജനറൽ മാനേജർ ശ്രീ എച് മനോജ്‌ നന്ദിയും പറഞ്ഞു.ആർ ബി ഐ, റീജിയണൽ ഡയറ്കടർ ശ്രീ തോമസ് മാത്യു, എസ് എൽ ബി സി കൺവീനർ ശ്രീ എസ്. പ്രേം കുമാർ, നബാർഡ് ഹെഡ് ഓഫീസ് ചീഫ് ജനറൽ മാനേജർ ശ്രീ ബൈജു എൻ കുറുപ്പ്, ​ഗവൺമെന്റ്, എഫ് പി ഒ കൾ, സ്വയം സഹായ സംഘങ്ങൾ എന്നിവിടങ്ങളിലെ പ്രതിനിധികൾ, കർഷകർ, നെയ്ത്തുകാർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. കർഷകശ്രീ പുരസ്കാര ജേതാവ് ശ്രീമതി.സ്വപ്ന ജയിംസിനെയും കാർഷിക സ്റ്റാർട്ട്‌അപ്പ്‌ ഡീപ് ഫ്ലോ ടെക്നോളജീസിനെയും ച‌‌ടങ്ങിൽ ആദരിച്ചു.

NABARD disbursed Rs 14,157 crore under credit initiatives to Kerala during 2022-23.  This amount has been allocated to the state government, government institutions and banks.  NABARD also disbursed around Rs.25 crores to State under development initiatives during this period. This was informed in the Annual Performance Report released at the 42nd Foundation Day event held at Thiruvananthapuram. Additional Chief Secretary, Department of State Planning and Economic Affairs, Mr. Puneet Kumar inaugurated the event.  NABARD Kerala Chief General Manager Dr. Gopan Kumaran Nair welcomed the gathering and General Manager Shri H. Manoj proposed vote of thanks. RBI Regional Director Mr. Thomas Mathew, SLBC Convenor Mr. S.  Prem Kumar, NABARD Head Office Chief General Manager Shri Baiju N Kurup, representatives of Government, FPOs, Self Help Groups, Farmers, Weavers etc. were present on the occasion.  Karshakashree awardee Mrs. Swapna James and agri startup Deep Flows Technologies were felicitated at the ceremony.

English Summary: In 2022-23, NABARD disbursed a loan of Rs 14,157 crore to the state

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds