News

കാട്ടാനക്കൂട്ടം വിള നശിപ്പിച്ചു

വടക്കഞ്ചേരി കിഴക്കഞ്ചേരി പഞ്ചായത്തിലെ കണച്ചിപ്പരുതയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി വിള നശിപ്പിച്ചു. കണച്ചിപ്പരുത വത്സലം എസ്റ്റേറ്റിനു മുകള്‍ഭാഗത്താണ് ആനക്കൂട്ടം വിളനാശം ഉണ്ടാക്കിയത്. കണ്ടംപറമ്പില്‍ ജോസ് വര്‍ഗ്ഗീസ്, പുത്തന്‍പുരയ്ക്കല്‍ സിജു, കണ്ടംപറമ്പില്‍ ജോര്‍ജ്ജ്, കാരക്കാട് ജോര്‍ജ്ജ്, ചെമ്മായത്ത്കുടി കുര്യന്‍ എന്നിവരുടെ കൃഷിയിടത്തിലാണ് വിളനാശം സംഭവിച്ചത്. പതിനഞ്ച് ഏക്കറിലെ വാഴ, റബ്ബര്‍, തേക്കിന്‍തൈകള്‍, മറ്റ് ചെറുവിളകള്‍ എന്നിവയാണ് നശിച്ചത്. കഴിഞ്ഞ വര്‍ഷവും ഈ ഭാഗത്ത് ആന ഇറങ്ങിയിരുന്നു. വന്യമൃഗങ്ങളുടെ ശല്യം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. 


Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox