1. News

സംരംഭകര്‍ക്കായി ഇന്‍ക്യുബേഷന്‍ പ്രോഗ്രാം; അപേക്ഷ ക്ഷണിച്ചു

സംരംഭകര്‍ക്കായി കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് അങ്കമാലിയില്‍ ഇന്‍ക്യുബേഷന്‍ സെന്റര്‍ ആരംഭിക്കുന്നു. പ്രാരംഭഘട്ടത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എംഎസ്എംഇ കള്‍ക്കും ഇന്‍ക്യുബേഷനായി അപേക്ഷിക്കാം.

Meera Sandeep
സംരംഭകര്‍ക്കായി ഇന്‍ക്യുബേഷന്‍ പ്രോഗ്രാം; അപേക്ഷ ക്ഷണിച്ചു
സംരംഭകര്‍ക്കായി ഇന്‍ക്യുബേഷന്‍ പ്രോഗ്രാം; അപേക്ഷ ക്ഷണിച്ചു

തൃശ്ശൂർ: സംരംഭകര്‍ക്കായി കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് അങ്കമാലിയില്‍ ഇന്‍ക്യുബേഷന്‍ സെന്റര്‍ ആരംഭിക്കുന്നു. പ്രാരംഭഘട്ടത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എംഎസ്എംഇ കള്‍ക്കും ഇന്‍ക്യുബേഷനായി അപേക്ഷിക്കാം.

ഇന്‍ക്യുബേഷനായി 21 ക്യൂബിക്കിള്‍ സ്‌പേസുകളിലായി സഹകരണം, സര്‍ഗാത്മകത, ഉത്പ്പാദനക്ഷമത എന്നിവ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് അത്യാധുനിക വര്‍ക്ക്‌സ്‌പേസുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.

ഓഫീസ് സ്ഥലം, തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മെന്റര്‍ഷിപ്പ്, നെറ്റ് വര്‍ക്കിംഗ് അവസരങ്ങള്‍, വര്‍ക്ക്‌ഷോപ്പുകള്‍, ബിസിനസ് വളര്‍ച്ചയ്ക്ക് ആവശ്യമായ അവസരങ്ങള്‍, ഹൈ സ്പീഡ് വൈ-ഫൈ സൗകര്യം, എയര്‍ കണ്ടീഷന്‍, ഇന്‍ക്യുബേറ്റികള്‍ക്കുള്ള ആക്‌സസ് കാര്‍ഡ്, മീറ്റിംഗ് ഹാള്‍, കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ലഭിക്കും.

താല്‍പര്യമുള്ളവര്‍ ഓണ്‍ലൈനായി www.kied.info/incubation/ എന്ന ലിങ്കിലൂടെ ഫെബ്രുവരി 3 നകം അപേക്ഷ സമര്‍പ്പിക്കണം. 5000 രൂപയാണ് ഒരു ക്യൂബിക്കിലിനുള്ള ഫീസ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ മാത്രം ഫീസ് അടച്ചാല്‍ മതി. ഫോണ്‍: 0484 2532890, 0484 2550322, 9567538749.

English Summary: Incubation program for entrepreneurs; Application invited

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds