1. News

ഇന്ത്യയിൽ മനുഷ്യൻറെ അതിജീവന പരിധി ലംഘിക്കുന്ന ചൂട് അനുഭവപ്പെടാൻ സാധ്യതയെന്ന് ലോക ബാങ്ക് റിപ്പോർട്ട്

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഇന്ത്യയിലുടനീളമുള്ള ആയിരക്കണക്കിന് മരണങ്ങൾക്ക് കാരണമായ കടുത്ത ഉഷ്ണതരംഗങ്ങൾ ഭയാനകമായ ആവൃത്തിയിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, താമസിയാതെ മനുഷ്യരുടെ അതിജീവന പരിധി ലംഘിക്കുന്ന താപ തരംഗങ്ങൾ അനുഭവപ്പെടുന്ന ലോകത്തിലെ ആദ്യത്തെ സ്ഥലങ്ങളിൽ ഒന്നായി രാജ്യം മാറുമെന്ന് പുതിയ റിപ്പോർട്ട് പറയുന്നു.

Meera Sandeep
India could experience heat that break the limit of human survival - World Bank report
India could experience heat that break the limit of human survival - World Bank report

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഇന്ത്യയിലുടനീളമുള്ള ആയിരക്കണക്കിന് മരണങ്ങൾക്ക് കാരണമായ അതികഠിനമായ ചൂട് ഭയാനകമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, താമസിയാതെ മനുഷ്യരുടെ അതിജീവന പരിധി ലംഘിക്കുന്ന താപ തരംഗങ്ങൾ അനുഭവപ്പെടുന്ന ലോകത്തിലെ ആദ്യത്തെ സ്ഥലങ്ങളിൽ ഒന്നായി രാജ്യം മാറുമെന്ന് പുതിയ റിപ്പോർട്ട് പറയുന്നു.

"ക്ലൈമറ്റ് ഇൻവെസ്റ്റ്മെന്റ് ഒപ്പർച്ചുനിറ്റീസ് ഇൻ ഇന്ത്യ കൂളിംഗ് സെക്ടർ" എന്ന തലക്കെട്ടിലുള്ള ലോകബാങ്ക് റിപ്പോർട്ടിൽ രാജ്യത്ത് ഉയർന്ന താപനില നേരത്തെ എത്തുകയും വളരെക്കാലം നീണ്ടുനിക്കുമെന്നും പറയുന്നു.

"2022 ഏപ്രിലിൻറെ തുടക്കത്തിൽ രാജ്യത്തെ നിശ്ചലമാക്കുംവിധം അതികഠിനമായ ചൂടിൻറെ പിടിയിലായിരുന്നു ഇന്ത്യ.  തലസ്ഥാനമായ ന്യൂഡൽഹിയിലെ താപനില 46 ഡിഗ്രി സെൽഷ്യസ് (114 ഡിഗ്രി ഫാരൻഹീറ്റ്) ആയിരുന്നു.  താപനിലയിൽ അസാധാരണമായ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ച മാർച്ച് മാസമാണ് ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ചൂടേറിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.

കേരള സർക്കാരുമായി ചേർന്ന് ലോകബാങ്ക് സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ "ഇന്ത്യ ക്ലൈമറ്റ് ആൻഡ് ഡെവലപ്‌മെന്റ് പാർട്‌ണേഴ്‌സ് മീറ്റിൽ" ഈ റിപ്പോർട്ട് പുറത്തിറക്കും. ഇന്ത്യയിൽ മനുഷ്യർക്ക് അതിജീവിക്കാൻ പറ്റാത്ത തരത്തിലുള്ള ചൂട് കൂടിയിരിക്കുന്ന ഒരു സാഹചര്യമായിരിക്കും ഉണ്ടകുകയെന്നാണ് പ്രവചനം  ദക്ഷിണേഷ്യയിലുടനീളമുള്ള ഉയരുന്ന താപനിലയെ പരാമർശിച്ച് പല കാലാവസ്ഥാ ശാസ്ത്രജ്ഞരും പണ്ടേ മുന്നറിയിപ്പ് നൽകിയതിനെ സമീപകാലത്ത് ഉണ്ടാകാൻ പോകുന്ന ചൂട്  പിന്തുണയ്ക്കുന്നുവെന്ന് പറയുന്നു.

"2021 ഓഗസ്റ്റിൽ, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഇന്റർ-ഗവൺമെന്റൽ പാനലിന്റെ (IPCC) സിക്സ്ത് അസ്സെസ്സ്മെന്റ് റിപ്പോർട്ടിൽ, വരും ദശകത്തിൽ ഇന്ത്യയിൽ ഇടയ്ക്കിടെ അതിതീവ്രമായ ചൂട് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. "G20 ക്ലൈമറ്റ് റിസ്ക് അറ്റ്ലസ് 2021 ൽ നൽകിയ മുന്നറിയിപ്പ് പ്രകാരം കാർബൺ ഉദ്‌വമനം ഇതേപോലെ ഉയർന്ന നിലയിൽ തന്നെ തുടരുകയാണെങ്കിൽ, 2036-65 ആകുമ്പോഴേക്കും ഇന്ത്യയിലുടനീളമുള്ള താപ തരംഗങ്ങൾ  25 മടങ്ങ് നീണ്ടുനിൽക്കുമെന്നാണ്.    ഇന്ത്യയിൽ ഉടനീളം ഉയരുന്ന ചൂട് സാമ്പത്തിക ഉൽപ്പാദനക്ഷമതയെ അപകടത്തിലാക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.

English Summary: India could experience heat that break the limit of human survival - World Bank report

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds