1. News

ഇന്ത്യൻ നേവി വിവിധ ബ്രാഞ്ചുകളിലെ ഓഫിസർ തസ്‌തികകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു

ഇന്ത്യൻ നേവിയിലെ വിവിധ ബ്രാഞ്ചുകളിലേയ്ക്ക് ഓഫീസർ തസ്തികകളിലേയ്ക്ക് നിയമനം നടത്തുന്നു. എക്സിക്യൂട്ടീവ്, എജ്യുക്കേഷൻ, ടെക്നിക്കൽ എന്നി ബ്രാഞ്ചുകളിലാണ് ഒഴിവുകൾ. ആകെ 217 ഷോർട് സർവീസ് കമ്മിഷൻ (SSC) ഓഫിസർ ഒഴിവുകളാണ് ഉള്ളത്. അവിവാഹിതരായ പുരുഷൻമാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം

Meera Sandeep
Indian Navy Recruitment 2022: Apply for SSC officer posts in various branches
Indian Navy Recruitment 2022: Apply for SSC officer posts in various branches

ഇന്ത്യൻ നേവിയിലെ വിവിധ ബ്രാഞ്ചുകളിലെ ഓഫീസർ തസ്തികകളിലേയ്ക്ക് നിയമനം നടത്തുന്നു.   എക്സിക്യൂട്ടീവ്, എജ്യുക്കേഷൻ, ടെക്നിക്കൽ എന്നി ബ്രാഞ്ചുകളിലാണ് ഒഴിവുകൾ.  ആകെ 217 ഷോർട് സർവീസ് കമ്മിഷൻ (SSC) ഓഫിസർ ഒഴിവുകളാണ് ഉള്ളത്.  അവിവാഹിതരായ പുരുഷൻമാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (01/11/2022)

അവസാന തിയതി

നവംബർ 6 വരെ ഓൺലൈനായി അപേക്ഷകളയക്കാം

എക്സിക്യൂട്ടീവ് ബ്രാഞ്ച്

തസ്‌തിക: ജനറൽ സർവീസ് / ഹൈഡ്രോ കേഡർ

വിദ്യാഭ്യാസ യോഗ്യത: 60% മാർക്കോടെ ബിഇ/ബിടെക്

പ്രായപരിധി: 1998 ജൂലൈ 2നും 2004 ജനുവരി ഒന്നിനുമിടമിടയിൽ ജനിച്ചിരിക്കണം 

ബന്ധപ്പെട്ട വാർത്തകൾ: ന്യൂഡൽഹി എൻടിപിസി ലിമിറ്റഡിൽ ഒഴിവുകൾ; ശമ്പളം: 40,000 രൂപ മുതൽ 1,40,000 രൂപ വരെ;

തസ്‌തിക: എയർ ട്രാഫിക് കൺട്രോളർ, നേവൽ എയർ ഓപ്പറേഷൻസ് ഓഫിസർ (ഒബ്സർവർ),

വിദ്യാഭ്യാസ യോഗ്യത: പൈലറ്റ്: 60% മാർക്കോടെ ബിഇ/ബിടെക് 10,12 ക്ലാസുകളിൽ 60% മാർക്കും ഇംഗ്ലിഷിനു പ്രത്യേകം 60% മാർക്കും)

പ്രായപരിധി: എയർ ട്രാഫിക് കൺട്രോളർ: 1998 ജൂലൈ 2നും 2002 ജൂലൈ ഒന്നിനുമിടയ്ക്ക്; ഒബ്സർവർ, പൈലറ്റ്: 1999 ജൂലൈ 2 നും 2004 ജൂലൈ ഒന്നിനുമിടമിടയിൽ ജനിച്ചിരിക്കണം 

തസ്‌തിക: ലോജിസ്റ്റിക്സ്

വിദ്യാഭ്യാസ യോഗ്യത: ബിഇ/ബിടെക്/എംബിഎ അല്ലെങ്കിൽ ബിഎസ്‌സി/ ബികോം/ ബിഎസ്‌സി–ഐടിയും ഫിനാൻസ്/ ലോജിസ്റ്റിക് സപ്ലൈ ചെയിൻ മാനേജ്മെന്റ്/ മെറ്റീരിയൽ മാനേജ്മെന്റിൽ പിജി ഡിപ്ലോമയും അല്ലെങ്കിൽ എംസിഎ/ എംഎസ്‌സി–ഐടി (ഫസ്റ്റ് ക്ലാസോടെ).

പ്രായപരിധി: 1998 ജൂലൈ 2 നും 2004 ജനുവരി ഒന്നിനുമിടമിടയിൽ ജനിച്ചിരിക്കണം 

ബന്ധപ്പെട്ട വാർത്തകൾ: നേവൽ റിപ്പയർ/ എയർക്രാഫ്റ്റ് യാഡിലെ അപ്രന്റിസ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

എജ്യുക്കേഷൻ ബ്രാഞ്ച്

എജ്യുക്കേഷൻ: 1. 60% മാർക്കോടെ എംഎസ്‌സിയും (മാത്‌സ്/ ഓപ്പറേഷനൽ റിസർച്) ബിഎസ്‌സി ഫിസിക്സും

2. 60% മാർക്കോടെ എംഎസ്‌സിയും (ഫിസിക്സ്/അപ്ലൈഡ് ഫിസിക്സ്) ബിഎസ്‌സി മാത്‌സും

3. 60% മാർക്കോടെ എംഎസ്‌സി കെമിസ്ട്രിയും ബിഎസ്‌സി ഫിസിക്സും 

4. 60% മാർക്കോടെ ബിഇ/ബിടെക് മെക്കാനിക്കൽ എൻജിനീയറിങ് 

5. 60% മാർക്കോടെ ബിഇ/ബിടെക് (ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ/ ഇലക്ട്രിക്കൽ &  ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രോണിക്സ് &  ടെലികമ്യൂണിക്കേഷൻ/ ഇലക്ട്രിക്കൽ)

6. 60% മാർക്കോടെ എംടെക് (മാനുഫാക്ചറിങ്/ പ്രൊഡക്‌ഷൻ / മെറ്റലർജിക്കൽ / മെറ്റീരിയൽസ് സയൻസ്). 10,12 ക്ലാസുകളിൽ 60% മാർക്കും ഇംഗ്ലിഷിനു പ്രത്യേകം 60% മാർക്കും വേണം.

പ്രായപരിധി: 1998 ജൂലൈ 2 നും 2002 ജൂലൈ ഒന്നിനുമിടയിൽ ജനിച്ചിരിക്കണം 

ടെക്നിക്കൽ ബ്രാഞ്ച് 

 
തസ്‌തിക: എൻജിനീയറിങ് ബ്രാഞ്ച് (ജനറൽ സർവീസ്) 
വിദ്യാഭാസ യോഗ്യത: 60% മാർക്കോടെ ബിഇ/ബിടെക് (മെക്കാനിക്കൽ/ മെക്കാനിക്കൽ വിത് ഓട്ടമേഷൻ/മറൈൻ/ഇൻസ്ട്രുമെന്റേഷൻ/ പ്രൊഡക്‌ഷൻ/ എയ്റോനോട്ടിക്കൽ/ ഇൻഡസ്‌ട്രിയൽ എൻജിനീയറിങ് & മാനേജ്‌മെന്റ്/ കൺട്രോൾ എൻജിനീയറിങ്/ എയ്‌റോസ്പേസ്/ ഓട്ടമൊബീൽ / മെറ്റലർജി/ മെക്കട്രോണിക്സ്/ മെക്കട്രോണിക്സ്/ ഇൻസ്ട്രുമെന്റേഷൻ & കൺട്രോൾ). 
 

ഇലക്‌ട്രിക്കൽ ബ്രാഞ്ച്  

 
തസ്‌തിക: ജനറൽ സർവീസ്
വിദ്യാഭ്യാസ യോഗ്യത: 60% മാർക്കോടെ ബിഇ/ ബിടെക് (ഇലക്‌ട്രിക്കൽ/ ഇലക്‌ട്രോണിക്‌സ്/ ഇലക്ട്രിക്കൽ & ഇലക്‌ട്രോണിക്‌സ് & കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് & ടെലികമ്യൂണിക്കേഷൻ/ ടെലികമ്യൂണിക്കേഷൻ/ അപ്ലൈഡ് ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ/ ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ/ ഇൻസ്ട്രുമെന്റേഷൻ/ ഇൻസ്‌ട്രുമെന്റേഷൻ & കൺട്രോൾ/ അപ്ലൈഡ് ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ/ പവർ എൻജിനീയറിങ്/ പവർ ഇലക്‌ട്രോണിക്‌സ്)
 
തസ്‌തിക: നേവൽ കൺസ്ട്രക്ടർ 
വിദ്യാഭ്യാസ യോഗ്യത 60% മാർക്കോടെ ബിഇ/ ബിടെക് (മെക്കാനിക്കൽ/ മെക്കാനിക്കൽ വിത് ഓട്ടമേഷൻ/ സിവിൽ/എയ്റോനോട്ടിക്കൽ/ എയ്റോസ്പേസ്/ മെറ്റലർജി/ നേവൽ ആർക്കിടെക്ചർ/ ഓഷൻ എൻജിനീയറിങ്/ മറൈൻ എൻജിനീയറിങ്/ ടെക്നോളജി/ ഷിപ് ബിൽഡിങ്/ ഷിപ് ഡിസൈൻ). 
 
ടെക്നിക്കൽ ബ്രാഞ്ചിലേയ്ക്ക് അപേക്ഷിക്കുന്നവർ 1998 ജൂലൈ 2 നും 2004 ജനുവരി 1 നുള്ളിൽ  ജനിച്ചവരാകണം. 
 
വിശദമായ വിവരങ്ങൾക്ക്  www.joinindiannavy.gov.in സന്ദർശിക്കുക  
English Summary: Indian Navy Recruitment 2022: Apply for SSC officer posts in various branches

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds