1. News

ന്യൂഡൽഹി എൻടിപിസി ലിമിറ്റഡിൽ ഒഴിവുകൾ; ശമ്പളം: 40,000 രൂപ മുതൽ 1,40,000 രൂപ വരെ;

ന്യൂഡൽഹി എൻടിപിസി ലിമിറ്റഡിലെ 864 എൻജിനീയറിങ് എക്‌സിക്യൂട്ടീവ് ട്രെയിനി ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ഗേറ്റ് 2 മുഖേനയാണ് തെരെഞ്ഞെടുപ്പ് നടത്തുന്നത്. എൻടിപിസിയുടെ വിവിധ പ്ലാന്റുകളിലുള്ള ഒരു വർഷ പരിശീലനത്തിനു ശേഷമായിരിക്കും നിയമനം.

Meera Sandeep
Apply for 864 executive trainee posts  NTPC Limited; Salary: Rs 40,000 to Rs 1,40,000;
Apply for 864 executive trainee posts NTPC Limited; Salary: Rs 40,000 to Rs 1,40,000;

എൻടിപിസി ലിമിറ്റഡിലെ (National Thermal Power Corporation) 864 എൻജിനീയറിങ് എക്‌സിക്യൂട്ടീവ് ട്രെയിനി ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.  ഗേറ്റ് 2 മുഖേനയാണ് തെരെഞ്ഞെടുപ്പ് നടത്തുന്നത്.  എൻടിപിസിയുടെ വിവിധ പ്ലാന്റുകളിലുള്ള ഒരു വർഷ പരിശീലനത്തിനു ശേഷമായിരിക്കും നിയമനം.

ബന്ധപ്പെട്ട വാർത്തകൾ: നേവൽ റിപ്പയർ/ എയർക്രാഫ്റ്റ് യാഡിലെ അപ്രന്റിസ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

അവസാന തിയതി

നവംബർ 11 വരെ ഓൺലൈനായി അപേക്ഷിക്കാം

വിദ്യാഭ്യാസ യോഗ്യത

∙ഇലക്‌ട്രിക്കൽ: ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/പവർ സിസ്റ്റംസ് ആൻഡ് ഹൈ വോൾട്ടേജ്/പവർ ഇലക്ട്രോണിക്സ്/പവർ എൻജിനീയറിങ്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (29/10/2022)

∙മെക്കാനിക്കൽ: മെക്കാനിക്കൽ/പ്രൊഡക്‌ഷൻ/ഇൻഡസ്ട്രിയൽ എൻജി./പ്രൊഡക്‌ഷൻ ആൻഡ് ഇൻഡസ്ട്രിയൽ എൻജി./തെർമൽ/മെക്കാനിക്കൽ ആൻഡ് ഓട്ടമേഷൻ/പവർ എൻജിനീയറിങ്.

∙ഇലക്ട്രോണിക്സ്: ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് പവർ/പവർ ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്

∙ഇൻസ്ട്രുമെന്റേഷൻ: ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ഇലക്ട്രോണിക്സ് ആൻഡ് കൺട്രോൾ.

∙സിവിൽ: സിവിൽ/ കൺസ്ട്രക്‌ഷൻ എൻജിനീയറിങ്

∙മൈനിങ്: മൈനിങ്. 

ബന്ധപ്പെട്ട വാർത്തകൾ: സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്ക് സർക്കാർ സ്കോളർഷിപ്പുകൾക്കായി ഇപ്പോൾ അപേക്ഷിക്കാം

65% മാർക്കോടെ അനുബന്ധവിഭാഗങ്ങളിലെ എൻജിനീയറിങ്/ടെക്‌നോളജി ബിരുദം/എഎംഐഇ. പാസായിരിക്കണം.  പട്ടികവിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 55% മതി.

പ്രായപരിധി:

27 വയസ്സ്. അർഹർക്ക് ഇളവുണ്ട്

ശമ്പളം: 40,000-1,40,000.

English Summary: Vacancies in New Delhi NTPC Limited; Salary: Rs 40,000 to Rs 1,40,000;

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds