1. News

ഇന്ത്യൻ റെയിൽവേ, മുതിർന്ന വിഭാഗത്തിലുള്ള പൗരന്മാരുടെ ഇളവ് ഉടൻ പുനഃസ്ഥാപിച്ചേക്കും

രാജ്യത്ത് കൊവിഡ്-19 ലോക്ക്ഡൗണിന് ശേഷമുള്ള ട്രെയിൻ സേവനങ്ങൾ പുനരാരംഭിച്ചതിന് ശേഷം ദേശീയ ട്രാൻസ്‌പോർട്ടർ താൽക്കാലികമായി നിർത്തിവച്ച, മുതിർന്ന പൗരൻമാരുടെ ഇളവ് പുനഃസ്ഥാപിക്കാൻ ഇന്ത്യൻ റെയിൽവേ ശ്രമിക്കുന്നു.

Raveena M Prakash
Indian Railway will soon restore senior citizen's concession
Indian Railway will soon restore senior citizen's concession

രാജ്യത്ത് കൊവിഡ്-19 ലോക്ക്ഡൗണിന് ശേഷമുള്ള ട്രെയിൻ സേവനങ്ങൾ പുനരാരംഭിച്ചതിന് ശേഷം ദേശീയ ട്രാൻസ്‌പോർട്ടർ താൽക്കാലികമായി നിർത്തിവച്ച, മുതിർന്ന പൗരൻമാരുടെ ഇളവ് പുനഃസ്ഥാപിക്കാൻ ഇന്ത്യൻ റെയിൽവേ ശ്രമിക്കുന്നു. ലോക്‌സഭയിൽ നാല് പാർലമെന്റ് എംപിമാർ ചോദിച്ച ചോദ്യത്തിൽ, ' 2022 ഓഗസ്റ്റ് 4ന് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി റിപ്പോർട്ടിൽ റെയിൽവേ യാത്രക്കാർക്ക് സ്ലീപ്പർ ക്ലാസ്, തേർഡ് എസി യാത്രക്കാർക്ക് അടിയന്തരമായി പാസഞ്ചർ എന്ന നിലയിൽ സീനിയർ സിറ്റിസൺ ഇളവ് പുനഃസ്ഥാപിക്കാൻ ശുപാർശ ചെയ്തിട്ടുണ്ടോ? 'ഇതിന് റെയിൽ‌വേ മന്ത്രി അശ്വനി വൈഷ്ണവ് മറുപടി പറഞ്ഞു, "സ്ലീപ്പർ ക്ലാസിലും 3rd ACയിലും മുതിർന്ന പൗരന്മാർക്കുള്ള ഇളവ് അവലോകനം ചെയ്യാനും പരിഗണിക്കാനും റെയിൽവേ സ്റ്റാൻഡിംഗ് കമ്മിറ്റി നിർദ്ദേശിച്ചു.

കോവിഡ് -19 പാൻഡെമിക് ലഘൂകരിച്ചിട്ടും റെയിൽവേയ്‌ക്കുള്ള മുതിർന്ന പൗരൻമാരുടെ ഇളവുകൾ പുനരാരംഭിക്കാത്തതിന്റെ കാരണങ്ങളെക്കുറിച്ചുള്ള മറ്റൊരു ചോദ്യത്തിന് മറുപടിയായി റെയിൽവേ മന്ത്രി മറുപടി പറഞ്ഞു, ' 2019-20ൽ യാത്രക്കാരുടെ ടിക്കറ്റുകൾക്ക് സർക്കാർ 59,837 കോടി രൂപ സബ്‌സിഡി നൽകി. റെയിൽവേയിൽ യാത്ര ചെയ്യുന്ന ഓരോ വ്യക്തിക്കും ഇത് ശരാശരി 53% ഇളവാണ്. എല്ലാ യാത്രക്കാർക്കും ഈ സബ്‌സിഡി നൽകി വരുന്നു. ഈ സബ്‌സിഡി തുകയ്‌ക്കപ്പുറമുള്ള കൂടുതൽ ഇളവുകൾ ദിവ്യാംഗങ്ങൾ, വിദ്യാർത്ഥികൾ, രോഗികൾ തുടങ്ങി നിരവധി വിഭാഗങ്ങൾക്ക് നൽകി വരുന്നു.

സ്ലീപ്പർ ക്ലാസ്, AC 3-Tier ട്രെയിൻ യാത്രകൾ എന്നിവയ്‌ക്കെങ്കിലും മുതിർന്ന പൗരൻമാരുടെ ഇളവുകൾ അവലോകനം ചെയ്യാനും 'അടിയന്തിരമായി' പുനഃസ്ഥാപിക്കാനും പാർലമെന്ററി കമ്മിറ്റി നേരത്തെ ശുപാർശ ചെയ്തിരുന്നു. 'കോവിഡിന് മുമ്പുള്ള സമയങ്ങളിൽ മുതിർന്ന പൗരന്മാർക്ക് ലഭ്യമായിരുന്ന ഇളവ് സ്ലീപ്പർ ക്ലാസിലും IIIrd ACയിലും അടിയന്തിരമായി അവലോകനം ചെയ്യുകയും പരിഗണിക്കുകയും ചെയ്യണമെന്ന് സമിതി ആഗ്രഹിക്കുന്നു, അങ്ങനെ ദുർബലരായവർക്കും, യഥാർത്ഥത്തിൽ മുതിർന്ന പൗരന്മാർക്കും ഈ ക്ലാസുകളിലെ സൗകര്യം പ്രയോജനപ്പെടുത്താനാകും,' അവർ കൂട്ടിച്ചേർത്തു.

ആഗസ്ത് 4 ന് സമർപ്പിച്ച റിപ്പോർട്ടിൽ, റെയിൽവേ സംബന്ധിച്ച സ്റ്റാൻഡിംഗ് കമ്മിറ്റി, മുതിർന്ന പൗരന്മാർക്ക് അവരുടെ റെയിൽവേ നിരക്കിന്റെ 40-50 ശതമാനം വരെ ഇളവ് നേരത്തെ അനുവദിച്ചിരുന്നു, എന്നാൽ COVID-19 പ്രതിസന്ധി ഘട്ടത്തിൽ ഈ രീതി നിർത്തലാക്കി. മുതിർന്ന പൗരന്മാരെ അവരുടെ ഇളവുകൾ സ്വമേധയാ ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്ന 'Give Up' പദ്ധതിക്ക് വ്യാപകമായ പ്രചാരണം നൽകാനും റെയിൽവേ മന്ത്രാലയത്തോട് അഭ്യർത്ഥിച്ചു. പാൻഡെമിക് കണക്കിലെടുത്ത് എല്ലാ വിഭാഗം യാത്രക്കാർക്കും, 4 വിഭാഗം ദിവ്യാംഗരും, 11 വിഭാഗം രോഗികളും, വിദ്യാർത്ഥികളും ഒഴികെയുള്ള എല്ലാ ഇളവുകൾ പിൻവലിച്ചതായി റെയിൽവേ മന്ത്രാലയം അതിന്റെ പ്രവർത്തന റിപ്പോർട്ടിൽ വ്യക്തമാക്കി. സർക്കാരിന്റെ മറുപടി കണക്കിലെടുത്ത്, പാൻഡെമിക്, കോവിഡ് പ്രോട്ടോക്കോൾ കണക്കിലെടുത്ത് മുതിർന്ന പൗരന്മാർക്കുള്ള ഇളവ് ഇപ്പോൾ പിൻവലിച്ചിട്ടുണ്ടെന്ന് കമ്മിറ്റി സൂചിപ്പിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: മാൻദൗസ്‌ ചുഴലിക്കാറ്റ്: 4 സംസ്ഥാനങ്ങളിൽ നാളെ വരെ കനത്ത മഴയ്ക്ക് സാധ്യത

English Summary: Indian Railway will soon restore senior citizen's concession

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds