Updated on: 10 February, 2021 6:37 AM IST
കുടുംബ/കുടില്‍ വ്യവസായങ്ങള്‍

കുടുംബ/കുടില്‍ വ്യവസായങ്ങള്‍ എന്ന നിലയ്ക്കു ശോഭിക്കാന്‍ കഴിയുന്ന ലഘു സംരംഭങ്ങളെ സഹായിക്കുന്നതിനായിട്ട് കേരള സര്‍ക്കാര്‍ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വഴി നടപ്പാക്കുന്ന പദ്ധതിയാണ് ‘എന്റെ ഗ്രാമം’. ഈ പദ്ധതി അനുസരിച്ച് അഞ്ചു ലക്ഷം രൂപ വരെ വായ്പ ലഭിക്കും.

En Gramam' is a scheme implemented by the Khadi and Village Industries Board by the Government of Kerala to help the small enterprises that can shine brightly as family/cottage industries. Under this scheme, loans up to Rs.5 lakhs will be provided.

ബാങ്ക് വഴിയാണു വായ്പ ലഭ്യമാക്കുക. ഈ വായ്പയ്ക്കു വിവിധ നിരക്കില്‍ സര്‍ക്കാര്‍ മാര്‍ജിന്‍ മണി ഗ്രാന്റ് നല്‍കുന്നുണ്ട്.

ജനറല്‍ വിഭാഗത്തിലെ അപേക്ഷകര്‍ക്ക് മൊത്തം പദ്ധതിച്ചെലവിന്റെ 25 ശതമാനം ഗ്രാന്റ് നല്‍കുന്നു.

പിന്നാക്ക വിഭാഗക്കാര്‍ക്കും സ്ത്രീകള്‍ക്കും പദ്ധതിച്ചെലവിന്റെ 30 ശതമാനമാണ് ഗ്രാന്റ്.

പട്ടികജാതി/വര്‍ഗ സംരംഭകര്‍ക്കു 40 ശതമാനം മാര്‍ജിന്‍ മണി ഗ്രാന്റായി ലഭിക്കുന്നു.

Grants are given to the general category candidates at 25% of the total project cost.

The grant is 30% of the project cost for backward classes and women.

Sc/St entrepreneurs get 40% margin money grant.

ഖാദി ബോര്‍ഡിന്റെ ജില്ലാ ഓഫിസുകളില്‍ നിന്നും സൗജന്യമായി ലഭിക്കുന്ന നിശ്ചിത ഫോമില്‍ വേണം അപേക്ഷിക്കാന്‍. അപേക്ഷകരെ ഖാദി ബോര്‍ഡിന്റെ ജില്ലാ ഓഫിസില്‍ ഇന്റര്‍വ്യൂവിനു ക്ഷണിക്കും. ഈ ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാണ് ഗുണഭോക്താവിനെ തെരഞ്ഞെടുക്കുന്നത്.

അപേക്ഷിക്കുന്നതിന് വിദ്യാഭ്യാസം, വയസ്സ് (ഉയര്‍ന്ന വയസ്സ്), വരുമാനം എന്നിവ സംബന്ധിച്ചു നിബന്ധനകളില്ല. അപേക്ഷകര്‍ പഞ്ചായത്ത് പ്രദേശത്ത് താമസിക്കുന്നവര്‍ ആയിരിക്കണം. പൊതു വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ പദ്ധതിച്ചെലവിന്റെ 10 ശതമാനവും മറ്റു പ്രത്യേക വിഭാഗങ്ങളില്‍ പെടുന്നവര്‍ 5 ശതമാനവും സ്വന്തം നിലയില്‍ കണ്ടെത്തണം.

English Summary: industrial loan upto 5 lakhs for khadi enterprises
Published on: 10 February 2021, 06:10 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now