1. News

സംയോജിത വിളവെടുപ്പാനന്തര പരിപാലനം: സംരംഭകര്‍ക്ക് ധനസഹായം

സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍-കേരള മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന മിഷന്‍ ഫോര്‍ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചര്‍ പദ്ധതിയിലൂടെ സംയോജിത വിളവെടുപ്പാനന്തര പരിപാലനത്തിന് ധനസഹായം നല്‍കുന്നു.

Meera Sandeep
സംയോജിത വിളവെടുപ്പാനന്തര പരിപാലനം: സംരംഭകര്‍ക്ക് ധനസഹായം
സംയോജിത വിളവെടുപ്പാനന്തര പരിപാലനം: സംരംഭകര്‍ക്ക് ധനസഹായം

പത്തനംതിട്ട: സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍-കേരള മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന മിഷന്‍ ഫോര്‍ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചര്‍ പദ്ധതിയിലൂടെ സംയോജിത വിളവെടുപ്പാനന്തര പരിപാലനത്തിന് ധനസഹായം നല്‍കുന്നു.

സംരംഭക പ്രേരിതമായ ഈ പ്രോജക്ടുകള്‍ വായ്പാ ബന്ധിതമായാണ് നടപ്പാക്കുന്നത്. പദ്ധതി പൂര്‍ത്തീകരണത്തിന് ശേഷം മൂല്യ നിര്‍ണയത്തിന് ആനുപാതികമായി സഹായധനം അനുവദിക്കും.

വ്യക്തികള്‍, കര്‍ഷക കൂട്ടായ്മകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, രജിസ്റ്റേര്‍ഡ് സൊസൈറ്റികള്‍, സഹകരണ സംഘങ്ങള്‍, പഞ്ചായത്തുകള്‍, ട്രസ്റ്റുകള്‍, വനിതാ കര്‍ഷക സംഘങ്ങള്‍, സ്വയം സഹായ സംഘങ്ങള്‍ (25 അംഗങ്ങളുള്ള) തുടങ്ങിയവര്‍ക്ക് ധനസഹായത്തിന് അര്‍ഹതയുണ്ട്.

പായ്ക്ക്ഹൗസുകള്‍ സ്ഥാപിക്കുന്നതിന് (9 മീറ്റര്‍ x 6 മീറ്റര്‍) രണ്ടു ലക്ഷം രൂപയും, കണ്‍വെയര്‍ ബെല്‍റ്റ്, തരംതിരിക്കല്‍, ഗ്രേഡിംഗ്, കഴുകല്‍, ഉണക്കല്‍ എന്നീ സംവിധാനങ്ങളോടുകൂടിയ സംയോജിത പായ്ക്ക് ഹൗസ് യൂണിറ്റുകള്‍ക്ക് (9 മീറ്റര്‍ x 18 മീറ്റര്‍) സമതല പ്രദേശങ്ങളില്‍ 17.5 ലക്ഷം രൂപയും, മലയോര പ്രദേശങ്ങളില്‍ 25 ലക്ഷം രൂപയും, പ്രീ-കൂളിംഗ് യൂണിറ്റുകള്‍ക്ക് (6 മെട്രിക് ടണ്‍) സമതല പ്രദേശങ്ങളില്‍ 8.75 ലക്ഷം രൂപയും, മലയോര പ്രദേശങ്ങളില്‍ 12.5 ലക്ഷം രൂപയും, ശീതീകരണ മുറികള്‍ക്ക് (30 മെട്രിക് ടണ്‍) യൂണിറ്റൊന്നിന് സമതല പ്രദേശങ്ങളില്‍ 5.25 ലക്ഷം രൂപയും, പരമാവധി 5000 മെട്രിക് എന്ന പരിധിയ്ക്ക് വിധേയമായി കോള്‍ഡ് സ്റ്റോറേജുകള്‍ (ടൈപ്പ് 1) സമതല പ്രദേശങ്ങളില്‍   2800 രൂപ/മെട്രിക് ടണും, മലയോര പ്രദേശങ്ങളില്‍ 4000 രൂപ/മെട്രിക് ടണും, കോള്‍ഡ് സ്റ്റോറേജുകള്‍ (ടൈപ്പ് 2) സമതല പ്രദേശങ്ങളില്‍ 3500 രൂപ/മെട്രിക് ടണും, മലയോര പ്രദേശങ്ങളില്‍ 5000 രൂപ/മെട്രിക് ടണും ധനസഹായം നല്‍കും.

ബന്ധപ്പെട്ട വാർത്തകൾ: പ്രൊജക്ട് അധിഷ്ഠിത പദ്ധതികള്‍ക്ക് ഹോള്‍ട്ടികള്‍ച്ചര്‍ മിഷന്‍ ധനസഹായം നല്‍കും

റീഫര്‍ വാനുകള്‍ക്കായ് (26 മെ.ടണ്‍) സമതല പ്രദേശങ്ങളില്‍ യൂണിറ്റൊന്നിന് 9.1 ലക്ഷം രൂപയും മലയോര പ്രദേശങ്ങളില്‍ 13 ലക്ഷം രൂപയും റൈപ്പനിംഗ് ചേമ്പറിന് സമതല പ്രദേശങ്ങളില്‍ 35000 രൂപ/മെ.ടണ്‍, മലയോരപ്രദേശങ്ങളില്‍ 50,000 രൂപ /മെ.ടണ്‍, പ്രൈമറി/ മൊബൈല്‍/ മിനിമല്‍ പ്രോസസിംഗ് യൂണിറ്റുകള്‍ക്ക് സമതല പ്രദേശങ്ങളില്‍ യൂണിറ്റൊന്നിന് 10 ലക്ഷം രൂപയും മലയോരപ്രദേശങ്ങളില്‍ 13.75 ലക്ഷം രൂപയും പുതിയ പ്രിസര്‍വേഷന്‍ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് യൂണിറ്റൊന്നിന് ഒരു ലക്ഷം രൂപയും നിലവിലുള്ള പ്രിസര്‍വേഷന്‍ യൂണിറ്റുകള്‍ക്ക് യൂണിറ്റൊന്നിന് 50,000 രൂപയും ധനസഹായം നല്‍കും.

വിപണികളുടെ അടിസ്ഥാന സൗകര്യ വികസനം

ഹോര്‍ട്ടിക്കള്‍ച്ചര്‍ മേഖലയിലെ  വിപണികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ചില്ലറ വിപണികള്‍ സ്ഥാപിക്കുന്നതിന് സമതല പ്രദേശങ്ങളില്‍ 5.25 ലക്ഷം രൂപയും (35%) മലയോര പ്രദേശങ്ങളില്‍ 7.5 ലക്ഷം രൂപയും (50%), പഴം/പച്ചക്കറി ഉന്ത് വണ്ടികള്‍ക്ക് 15000 രൂപയും (50%), ശേഖരണം, തരംതിരിക്കല്‍, ഗ്രേഡിംഗ്, പായ്ക്കിംഗ് എന്നിവയ്ക്കുള്ള അടിസ്ഥാന സൗകര്യ വികസനം ഒരുക്കുന്നതിനുള്ള യൂണിറ്റുകള്‍ക്ക് സമതല പ്രദേശങ്ങളില്‍ 6 ലക്ഷം രൂപയും (40%) മലയോര പ്രദേശങ്ങളില്‍ (50%) 8.25 ലക്ഷം രൂപയും ധനസഹായം നല്‍കും.

കുറഞ്ഞത് ഒരു ഹെക്ടര്‍ വരെ വിസ്തൃതിയുള്ള നഴ്സറികള്‍ സ്ഥാപിക്കുന്നതിന് 7.5 ലക്ഷം രൂപയും (50%) കൂണ്‍ കൃഷിയ്ക്ക് 8 ലക്ഷം രൂപയും (40%) കൂണ്‍ വിത്തുത്പാദനത്തിന് 6 ലക്ഷം രൂപയും (40%) ധനസഹായം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷനുമായി ബന്ധപ്പെടണം.  വിലാസം: കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍, (എച്ച്) പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ്, പത്തനംതിട്ട

ഫോണ്‍ : 9446 960 187, 9383 470 503. വെബ്സൈറ്റ്: www.shm.kerala.gov.in

English Summary: Integrated Post harvest Management: Financial help to Entrepreneurs

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds