1. News

പെൺകുട്ടിയുടെ ഭാവി സുരക്ഷിതമാക്കാൻ ഇവിടെ നിക്ഷേപിക്കൂ

പെൺകുട്ടികളുടെ ഭാവി സുരക്ഷിതമായിരിക്കാൻ അവതരിപ്പിച്ച സർക്കാർ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. വിവാഹമായാലും, കുട്ടികളുടെ വിദ്യാഭ്യാസമായാലും സാമ്പത്തിക ആസൂത്രണം വളരെ പ്രധാനമാണ്. ഭാവി ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിൽ ഇത് വലിയ പങ്ക് വഹിക്കുന്നു. സാധാരണ ഗതിയിൽ ഇത്തരം ലക്ഷ്യങ്ങൾ നേടുന്നതിനായി സേവിങ്സ് അക്കൗണ്ടിൽ പണം സൂക്ഷിക്കുകയാണ് ചെയ്യുക.

Meera Sandeep
Sukanya Samriddhi Yojana
Sukanya Samriddhi Yojana

പെൺകുട്ടികളുടെ ഭാവി സുരക്ഷിതമായിരിക്കാൻ സർക്കാർ അവതരിപ്പിച്ച പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. വിവാഹമായാലും, കുട്ടികളുടെ വിദ്യാഭ്യാസമായാലും സാമ്പത്തിക ആസൂത്രണം വളരെ പ്രധാനമാണ്. ഭാവി ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിൽ ഇത് വലിയ പങ്ക് വഹിക്കുന്നു. സാധാരണ ഗതിയിൽ ഇത്തരം ലക്ഷ്യങ്ങൾ നേടുന്നതിനായി സേവിങ്സ് അക്കൗണ്ടിൽ പണം സൂക്ഷിക്കുകയാണ് ചെയ്യുക.

ബന്ധപ്പെട്ട വാർത്തകൾ: പെൺകുട്ടികളുടെ വിവാഹത്തിന് ഒരു ലക്ഷം രൂപ ധനസഹായം

മറ്റ് സർക്കാർ പദ്ധതികളുമായും, പൊതുമേഖലാ ബാങ്കുകൾ ഓഫർ ചെയ്യുന്ന സ്കീമുകളുമായും താരതമ്യം ചെയ്യുമ്പോൾ സേവിങ്സ് അക്കൗണ്ടിൽ കിടക്കുന്ന പണത്തിന് താരതമ്യേന കുറഞ്ഞ പലിശ മാത്രമാണ് ലഭിക്കുന്നത്. ഭാവി ലക്ഷ്യങ്ങൾ മുൻ നിർത്തി നിക്ഷേപിക്കുമ്പോൾ തന്നെ മികച്ച റിട്ടേൺ ലഭിക്കുന്നതിനും മുൻഗണന നൽകേണ്ടതാണ്.

സാമ്പത്തിക മന്ത്രാലയം 2019 ലാണ് സുകന്യ സമൃദ്ധി യോജന (എസ് എസ് വൈ) ആരംഭിച്ചത്. പെൺകുട്ടിയുടെ ഭാവി മുന്നിൽക്കണ്ട് നിക്ഷേപിക്കാവുന്ന ഒരു സ്മാൾ സേവിങ്സ് സ്കീമാണിത്. സർക്കാരിന്റെ ഈ പദ്ധതി, പോസ്റ്റോഫീസുകൾ, സർക്കാർ ബാങ്കുകൾ എന്നിവ വഴി ലഭ്യമാകും.

ബന്ധപ്പെട്ട വാർത്തകൾ: Post Office Scheme : ഈ 7 സ്കീമുകളിൽ നിങ്ങളുടെ പണം നിക്ഷേപിച്ച് വലിയ നേട്ടങ്ങൾ നേടുക; വിശദവിവരങ്ങൾ

പത്ത് വയസ്സിനു താഴെയുള്ള ഒരു പെൺകുട്ടിയുടെ പേരിൽ അക്കൗണ്ട് തുടങ്ങാൻ സാധിക്കും. ഒരു കുടുംബത്തിന് പരമാവധി രണ്ട് സുകന്യ സമൃദ്ധി അക്കൗണ്ടുകൾ ആരംഭിക്കാൻ സാധിക്കും. ഒറ്റ പ്രസവത്തിൽ രണ്ട് അല്ലെങ്കിൽ മൂന്ന് കുഞ്ഞുങ്ങൾ ഒരുമിച്ചുണ്ടായാൽ മാത്രമേ ഒരു കുടുംബത്തിന് മൂന്നാമതായി ഒരു അക്കൗണ്ട് ആരംഭിക്കാൻ അനുമതിയുള്ളൂ.

ബന്ധപ്പെട്ട വാർത്തകൾ: Post Office Update; സന്തോഷ വാർത്ത! ഈ ചെറിയ സമ്പാദ്യ പദ്ധതികൾക്ക് ഇനിമുതൽ കൂടുതൽ പലിശ

ഒരു വർഷത്തേക്ക് 250 രൂപ നിക്ഷേപം നടത്തി അക്കൗണ്ട് ആരംഭിക്കാൻ സാധിക്കും. ഒരു വർഷം പരമാവധി 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ സാധിക്കും. അക്കൗണ്ടിന്റെ കാലാവധി 21 വർഷമോ അല്ലെങ്കിൽ 18 വയസ്സിനു ശേഷം പെൺകുട്ടിയുടെ വിവാഹം നടക്കുന്നതു വരെയോ ആണ്. എന്നിരുന്നാലും 15 വർഷത്തേക്കു മാത്രമാണ് ഈ അക്കൗണ്ടിൽ പണം നിക്ഷേപിക്കാൻ സാധിക്കുക. 7.6% പലിശയാണ് ഈ സ്കീം മുന്നോട്ടു വെക്കുന്നത്. നിക്ഷേപ തുകയിൽ സെക്ഷൻ 80സി പ്രകാരം ആദായ നികുതി ആനുകൂല്യവും ക്ലെയിം ചെയ്യാവുന്നതാണ്. ഈ നിക്ഷേപത്തിൽ നിന്നും ലഭിക്കുന്ന പലിശയ്ക്ക് നികുതി നൽകേണ്ടതുമില്ല.

English Summary: Invest here to secure girl's future

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds