1. News

ഹിമാചലിൽ ആപ്പിൾ കൃഷിയ്ക്ക് സഹായകമായ തേനീച്ചകൾ വ്യാപകമായി നശിക്കുന്നു

ഹിമാചലിലെ അപ്രതീക്ഷിതമായി മാറി വരുന്ന മഴയും മഞ്ഞും, ആപ്പിൾ കൃഷിയ്ക്ക് സഹായകമായ ഇറ്റാലിയൻ തേനീച്ചകൾ നശിക്കുന്നത് കർഷകരിൽ ആശങ്ക ഉയർത്തുന്നു.

Raveena M Prakash
Italian honey bee's destroyed largely in Himachal Pradesh due to Climate change
Italian honey bee's destroyed largely in Himachal Pradesh due to Climate change

ഹിമാചലിലെ അപ്രതീക്ഷിതമായി മാറി വരുന്ന മഴയും മഞ്ഞും, ആപ്പിൾ കൃഷിയ്ക്ക് സഹായകമായ ഇറ്റാലിയൻ തേനീച്ചകൾ നശിക്കുന്നത് കർഷകരിൽ ആശങ്ക ഉയർത്തി. ആപ്പിൾ കർഷകർ ഏപ്രിലിൽ അവരുടെ വിളകളുടെ പരാഗണത്തിനായി ഇറ്റാലിയൻ തേനീച്ചകളെ എപിയാറിസ്റ്റുകളിൽ നിന്നാണ് വാടകയ്ക്ക് എടുക്കുന്നത്. ഹിമാചൽ പ്രദേശിലെ അപ്രതീക്ഷിതമായ കാലവർഷക്കെടുതിയും, മഞ്ഞുവീഴ്ചയും ആപ്പിൾ കർഷകർക്ക് വലിയ നഷ്ടമുണ്ടാക്കുന്നു.

അപ്രതീക്ഷിതമായ കാലാവസ്ഥാ സാഹചര്യങ്ങൾ ആപ്പിളിനെയും മറ്റ് പ്രധാന ഫലവിളകളെയും നശിപ്പിക്കുകയും, അതോടൊപ്പം പരാഗണത്തിന് ഉപയോഗിക്കുന്ന ഈ ഇറ്റാലിയൻ തേനീച്ചകളെ നശിപ്പിക്കുകയും ചെയ്യുന്നു. ഷിംല, കിന്നൗർ, ലാഹൗൾ സ്പിതി, കുളു എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതൽ തേനീച്ചകൾ ചത്തതെന്ന് കർഷകർ അറിയിച്ചു. തേനീച്ചകളുടെ നാശത്തിന്റെ കാരണവും, അവയുടെ നഷ്ടവും വിലയിരുത്താൻ സംസ്ഥാന ഹോർട്ടികൾച്ചർ വകുപ്പ് ജീവനക്കാരെ പുറത്തിറക്കി.

ഈ പശ്ചാത്തലത്തിൽ, തേനീച്ചകളുടെ ചത്തൊടുങ്ങലും, ഇടയ്ക്കിടെ മാറി വരുന്ന കാലാവസ്ഥാ വ്യതിയാനവും, അതോടൊപ്പം ശരിയായ പരാഗണത്തിന്റെ അഭാവവും മൂലം ഏകദേശം 20 ശതമാനം നഷ്ടമുണ്ടായതായി തോട്ടക്കാർ വ്യക്തമാക്കി. ഹിമാചലിൽ ഉണ്ടാവുന്ന മിക്ക ഫലങ്ങളും, ആപ്പിൾ മരങ്ങളിൽ പൂക്കൾ കായ്കളായി തുടങ്ങുന്ന ഘട്ടത്തിൽ ആയിരിക്കുമ്പോഴാണ് മഴയും മഞ്ഞും ബാധിച്ചത്. തേനീച്ചകൾ ആൺപൂക്കളിൽ നിന്ന് പൂമ്പൊടി എടുക്കുകയും പെൺപൂക്കളിൽ പരാഗണം നടത്തുകയും ചെയ്യുന്നു.

ഏപ്രിലിൽ പൂക്കളിടുന്ന ആപ്പിളിൽ, തോട്ടക്കാർ തേനീച്ചകളെ പ്രതിമാസം 1,200 മുതൽ 2,000 രൂപ വരെ പണം നൽകി വാടകയ്ക്ക് എടുക്കുന്നു. ഹിമാചൽ പ്രദേശിൽ 200,000-ലധികം തോട്ടക്കാർ ആപ്പിൾ, മറ്റു പഴ വൃക്ഷങ്ങൾ എന്നിവ വളർത്തുന്നു. ഇവരുടെ ഉപജീവനമാർഗം പൂർണമായും ഹോർട്ടികൾച്ചറിനെ ആശ്രയിച്ചാണ്. പ്രതിവർഷം 4,000 കോടിയിലധികം രൂപയാണ് ആപ്പിൾ ബിസിനസ്സ് സംസ്ഥാനത്തേക്ക് കൊണ്ടുവരുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: സ​പ്ലൈ​കോ നെ​ല്ല് സം​ഭ​ര​ണ​ത്തി​ലെ വീ​ഴ്ച​, ആശങ്കയിൽ കർഷകർ

Pic Courtesy: Beekeeping Supplies, Beepods

English Summary: Italian honey bee's destroyed largely in Himachal Pradesh due to Climate change

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds