1. News

Jal Jeevan Mission: സമയ ബന്ധിതമായി തീർത്ത് തടസ്സങ്ങൾ പരിഹരിക്കണം; മന്ത്രി റോഷി അഗസ്റ്റിൻ

Jal Jeevan Mission പ്രവർത്തനങ്ങൾക്കായി ഓരോ നിയോജകമണ്ഡലത്തിലും ഓരോ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആക്ഷേപങ്ങളും പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ആവശ്യമായ സജ്ജീകരണങ്ങൾ ചെയ്യും. നവംബർ പകുതിയോടെ ജില്ലയുടെ ചുമതലയുള്ള മന്ത്രി ഇത് സംബന്ധിച്ച് അവലോകന യോഗം നടത്തുന്നതിന് മുൻപ് ആദ്യം പഞ്ചായത്ത് തലത്തിൽ യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തണം.

Saranya Sasidharan
Jal jeevan projects should be completed in a time bound manner; Minister Roshi Augustine
Jal jeevan projects should be completed in a time bound manner; Minister Roshi Augustine

പാലക്കാട് ജില്ലയിലെ ജലജീവൻ മിഷൻ പ്രവർത്തനങ്ങൾ സമയബന്ധിതമായി തീർക്കണമെന്നും അതിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കരാറുകാരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ജലജീവൻ മിഷൻ ജില്ലാതല വിലയിരുത്തൽ യോഗത്തിൽ സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങൾ സമയബന്ധിതമായി തീർപ്പാക്കാനായി ശ്രമിക്കണമെന്നും നിയോജകമണ്ഡല അടിസ്ഥാനത്തിൽ എം.എൽ.എമാർ നിരീക്ഷിച്ചു കൊണ്ട് സൂക്ഷ്മമായ പരിശോധനകൾ നടത്തി തടസങ്ങൾ പരിഹരിക്കണമെന്നും മന്ത്രി നിർദേശിച്ചു.

ജലജീവൻ മിഷന്റെ പ്രവർത്തനങ്ങൾക്കായി ഓരോ നിയോജകമണ്ഡലത്തിലും ഓരോ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആക്ഷേപങ്ങളും പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ആവശ്യമായ സജ്ജീകരണങ്ങൾ ചെയ്യും. നവംബർ പകുതിയോടെ ജില്ലയുടെ ചുമതലയുള്ള മന്ത്രി ഇത് സംബന്ധിച്ച് അവലോകന യോഗം നടത്തുന്നതിന് മുൻപ് ആദ്യം പഞ്ചായത്ത് തലത്തിൽ യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തണം. ഒക്ടോബർ അവസാനം എം.എൽ.എമാരുടെ നേതൃത്വത്തിൽ നിയോജകമണ്ഡല അടിസ്ഥാനത്തിൽ യോഗം ചേർന്ന് പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.

ജലജീവൻ മിഷനുമായി ബന്ധപ്പെട്ട് ജില്ലയിൽ 6,67,000-ഓളം കണക്ഷനുകളാണ് കൊടുക്കാനുള്ളത്. അതിൽ 2,98,000 കണക്ഷനുകൾ കൊടുത്തു കഴിഞ്ഞു. ബാക്കിയുള്ളവ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു. കാലാവസ്ഥ പ്രശ്നങ്ങളും തടസങ്ങൾ മൂലം പ്രതിസന്ധികൾ വന്നാലും അത് അനന്തമായി നീളാതെ അടിയന്തിരമായി പരിഹരിച്ച് മുന്നോട്ടു പോകണം. കരാർ കാലയളവിനുള്ളിൽ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കരാറുകാർ ശ്രദ്ധിക്കണം. അതിന് ആവശ്യമായ സഹകരണം വകുപ്പും ജനപ്രതിനിധികളും നൽകും. ജില്ലാ ഭരണകൂടം ഇതുമായി ബന്ധപ്പെട്ട് ജാഗ്രത പുലർത്തുന്നുണ്ട്. അത് തുടരണമെന്നും രണ്ടുവർഷത്തിനുള്ളിൽ ജില്ലയിലെ ഗ്രാമീണ മേഖലയിലെല്ലാം കുടിവെള്ളമെത്തിക്കാൻ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.

ജല ജീവൻ മിഷനുമായി ബന്ധപ്പെട്ട് നിയോജകമണ്ഡല അടിസ്ഥാനത്തിൽ ജില്ലയിലെ പ്രവർത്തനങ്ങളും പ്രശ്നങ്ങളും മന്ത്രി യോഗത്തിൽ ചർച്ച ചെയ്തു. യോഗത്തിൽ വി.കെ. ശ്രീകണ്ഠൻ എം.പി, എം.എൽ.എമാരായ ഷാഫി പറമ്പിൽ, മുഹമ്മദ് മുഹ്സിൻ, പി. മമ്മിക്കുട്ടി, അഡ്വ. കെ. ശാന്തകുമാരി, പി.പി. സുമോദ്, അഡ്വ. കെ. പ്രേംകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, ജില്ലാ കലക്ടർ മൃൺമയി ജോഷി, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

എന്താണ് ജൽ ജീവൻ മിഷൻ പദ്ധതി?

കേന്ദ്ര സർക്കാർ 45%, സംസ്ഥാന സർക്കാർ 30%, ഗ്രാമ പഞ്ചായത്ത് 15% വിഹിതം എന്നിങ്ങനെ മൊത്തത്തിൽ 90 % ഗവൺമെൻ്റ് സബ്സിഡിയും 10 % ഗുണഭോക്തൃ വിഹിതവും എടുത്തു കൊണ്ട് മൂന്ന് വർഷം കൊണ്ട് കേരളത്തിലെ 50 ല7ം വരുന്ന ഗ്രാമീണ പ്രദേശങ്ങളിൽ വരുന്ന കുടുംബങ്ങൾക്ക് പൈപ്പ് വഴി ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയാണ് ‘ജൽ ജീവൻ മിഷൻ’.

ഇത് മുഴുവൻ ഗ്രാമീണ കുടുംബങ്ങൾക്ക് ഉള്ള പദ്ധതിയായതിനാൽ തന്നെ അപേക്ഷിക്കുന്ന എല്ലാവർക്കും മുൻ ഗണന ക്രമത്തിൽ തന്നെ വാട്ടർ കണക്ഷൻ കിട്ടും. കണക്ഷൻ കിട്ടുന്നതിന് ഉത്തരവാദിത്വപ്പെട്ട പഞ്ചായത്ത് ഓഫീസിനേയോ, വാർഡ് മെമ്പർക്കോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

സംശയ നിവാരണത്തിനും മാർഗ നിർദ്ദേശങ്ങൾക്കും പദ്ധതിയുടെ നോഡൽ ഏജൻസിയായ വാട്ടർ അതോറിറ്റിയുടെ നിങ്ങളുടെ പഞ്ചായത്തിൻ്റെ ചുമതലയുള്ള അസിസ്റ്റൻ്റ് എഞ്ചിനീയറെ സമീപിക്കാവുന്നാണ്. അല്ലെങ്കിൽ അതോറിറ്റി ട്രോൾ ഫ്രീ നമ്പറായ 1916 ൽ ബന്ധപ്പെടാം.

What is JAL JEEVAN MISSION

'Jal Jeevan Mission' is a huge project to provide drinking water through water pipes to rural families in 50 lakh rural areas of Kerala within 3 years by taking a total of 90% government subsidy and 10% beneficiary share i.e., central government 45%, state government 30% and gram panchayat 15% share.

As this is a scheme for all rural families, all those who apply will get water connections on a priority basis. An application can be submitted to the responsible panchayat office or ward member to get the connection. You can approach the Assistant Engineer in charge of your Panchayat of Water Authority for clarification of doubts and directions. Or you can contact the authority on toll-free number 1916.

ബന്ധപ്പെട്ട വാർത്തകൾ:കുടുംബശ്രീ പുത്തൻ മേഖലകളിലേക്ക്; പ്രീമിയം ബാസ്‌ക്കറ്റ് ഔട്ട്‌ലെറ്റിനും She Lodgeനും തുടക്കം

English Summary: Jal jeevan projects should be completed in a time bound manner; Minister Roshi Augustine

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds