Updated on: 11 January, 2021 8:44 PM IST
കുറത്ത യോഗ്യത പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യ ഐറ്റിഐ/ഐറ്റിസി, 35 വയസ്സില്‍ താഴെ ഉള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.

ആലപ്പുഴ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ താലൂക്ക് അടിസ്ഥാനത്തില്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നു. ഓരോ താലൂക്കിലും പ്രത്യേകമായി നടത്തുന്ന മേളയിലേക്കുളള പ്രവേശനം അതാത് താലൂക്കില്‍ ഉളളവര്‍ക്ക് മാത്രമായിരിക്കും.

''വെയര്‍ യുവര്‍ ടൈ'' എന്ന പേരില്‍ നടത്തുന്ന തൊഴില്‍ മേളയുടെ ആദ്യഘട്ടം ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, മാവേലിക്കര ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ജനുവരി 16 ശനിയാഴ്ച മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജില്‍ സംഘടിപ്പിക്കും. The first phase of the 'Wear Your Tie' job fair will be jointly organized by Alappuzha District Employment Exchange, Mavelikkara Town Employment Exchange and Mavelikkara Bishop Moore College on Saturday, January 16 at Bishop Moore College, Mavelikkara.

പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്ന പരിപാടിയില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത മാവേലിക്കര താലൂക്കില്‍ ഉളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടാവുകയുള്ളു. കുറത്ത യോഗ്യത പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യ ഐറ്റിഐ/ഐറ്റിസി, 35 വയസ്സില്‍ താഴെ ഉള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.

രജിസ്റ്റര്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബയോഡാറ്റ, 250 രൂപ എന്നിവ സഹിതം

ജനുവരി 14, 15 എന്നീ തീയതികളില്‍ മാവേലിക്കര ടൗണ്‍ എംപ്ലോയ്മെന്റ് എകസ്ചേഞ്ചില്‍ നേരിട്ട് എത്തുക. പത്തോളം സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477 2230624, 8304057735.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് സബ്സിഡിക്കായി അപേക്ഷിക്കാം

English Summary: Job fair for job seekers of Mavelikkara taluk on 16th
Published on: 11 January 2021, 08:14 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now