1. News

ഭിന്നശേഷിക്കാരുടെ ജോലി സംവരണം: പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം

2016ലെ ഭിന്നശേഷി അവകാശ നിയമ പ്രകാരം അനുവദിച്ചിട്ടുള്ള ജോലിയിലെ സംവരണം ഭിന്നശേഷിക്കാർക്ക് അനുവദിക്കുന്നതിനായി 42 സർക്കാർ വകുപ്പുകളിലെ പ്രവേശന തസ്തികകളിലെ ഫങ്ഷണാലിറ്റി അസസ്മെന്റ് സാമൂഹ്യ നീതി വകുപ്പും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങും (NISH) ചേർന്ന് പൂർത്തിയാക്കിയിട്ടുണ്ട്.

Meera Sandeep

വിവിധ വകുപ്പുകളിലെ പ്രവേശന തസ്തികകളിലെ ചുമതലകൾ വഹിക്കുന്നതിന് ആവശ്യമായ ശാരീരികവും പ്രവർത്തന പരവുമായ ആവശ്യതകൾ (Physical and Functionality Assessment)  പരിശോധിച്ച് തയ്യാറാക്കിയ ഡ്രാഫ്റ്റ് ലിസ്റ്റ് വകുപ്പുകളുടെയും പൊതുജനങ്ങളുടെയും അഭിപ്രായത്തിനായി www.sjd.kerala.gov.in, www.nish.ac.in എന്നീ വെബ് സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇക്കാര്യത്തിൽ പൊതു ജനങ്ങൾക്കോ സംഘടനകൾക്കോ ഉള്ള ഏതൊരു അഭിപ്രായവും swdkerala@gmail.com, rpnish@nish.ac.in, എന്നീ ഇമെയിൽ വിലാസങ്ങളിലോ RPwD Project Cell, Directorate of Social Justice, Vikas Bhavan 5th Floor, PMG, Thirvananthapuram 691033 എന്ന വിലാസത്തിൽ തപാലായോ ഒക്ടോബർ അഞ്ചിന് വൈകിട്ട് അഞ്ചു വരെ അറിയിക്കാനുള്ള അവസരം ഉണ്ടായിരിക്കും.

The Department of Social Justice and the National Institute of Speech and Hearing (NISH) have jointly completed Functionality Assessment of entry posts in 42 government departments to allow reservation in jobs to differently abled persons as per the Rights of Persons with Disabilities Act, 2016.

English Summary: Job Reservation for Persons with Disabilities: Public can give comments

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds