1. News

അംഗീകാരത്തിന്റെ നിറവിൽ വെസ്റ്റ് കൊരട്ടി കൂട്ടുകൃഷി സംഘം

നെൽകൃഷിയുടെ ഉന്നമനത്തിനായി വര്ഷങ്ങളായി പ്രവർത്തിചുവരുന്ന വെസ്റ്റ് കൊരട്ടി കൂട്ടുകൃഷി സംഘത്തിന് ഇത് അർഹതയ്ക്കുള്ള അംഗീകാരം. 25 വർഷത്തിലധികമായി ഈ കൂട്ടുകൃഷി സംഘം വെസ്റ്റ് കൊരട്ടിയിലെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന നെൽപ്പാടങ്ങളിൽ കൃഷിയും അനുബന്ധ പ്രവർത്തികളും നടത്തിവരുന്നു.നെൽകൃഷിയുടെ ഉന്നമനത്തിനായി നടത്തിയ പ്രവർത്തനങ്ങൾക്ക് ഇവിടെയുള്ള കർഷകർ രൂപീകരിച്ച ഈ കൂട്ടുകൃഷി സംഘത്തിനാണ് ഇത്തവണത്തെ സർക്കാരിന്റ നെൽക്കതിർ പുരസ്കാരം (അഞ്ച് ലക്ഷം)ലഭിച്ചിരിക്കുന്നത് . അന്നമനട പഞ്ചായത്തിലെ 7, 8, 9, 10 വാർഡുകളിലെ കർഷകരെ ഏകോപിപ്പിച്ച് 1991ലാണ് വെസ്റ്റ് കൊരട്ടി കൂട്ടുകൃഷി സംഘം രൂപീകരിച്ചത്350 കർഷകർ സംഘത്തിൽ അംഗങ്ങളാണ്. വെള്ളിലത്ത് കൂട്ടുകൃഷി സംഗത്തിനായി കംപ്യൂട്ടറൈസ്ഡ് സംവിധാനമുള്ള ഓഫീസും വളരെ സജ്ജീവമായി പ്രവർത്തിക്കുന്നുണ്ട്.

KJ Staff

കൊരട്ടി, അന്നമനട പഞ്ചായത്തുകളുൾപ്പെടുന്ന കൊരട്ടിച്ചാൽ തോടിന്റെ ഇടത് വശത്തെ പാടശേഖരം പൂർണ്ണമായും സംഘത്തിന്റെ കീഴിലാണ്. എല്ലാവിധ കാർഷികയന്ത്രങ്ങളും സംഘത്തിന് സ്വന്തമായുണ്ട്. വളം സംഭരിച്ച് മിതമായ നിരക്കിൽ കർഷകർക്ക് സംഘം വഴി വിതരണം ചെയ്യുന്നു.. ജീവാമൃതം തയ്യാറാക്കുന്ന യൂണിറ്റുകൂടി ഇവിടെ പ്രവർത്തിക്കുന്നുണ്ട്. 450 ഏക്കറിൽ നെൽകൃഷിയും, അംഗങ്ങളുടെ ഭൂമിയുൾപ്പെടുന്ന 2000 ഏക്കറിൽ വിവിധ തരം പച്ചക്കറികളും സംഘം കൃഷി ചെയ്തുവരുന്നു. സംഘത്തിലെ അംഗങ്ങളുടെ പാടങ്ങളിൽ ഞാറ്റടി മുതൽ കൊയ്ത്തുവരെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടപ്പാക്കുന്നതാണ് കൃഷിയുടെ വിജയരഹസ്യം.കൃഷിയിടങ്ങളെ വിവിധ തട്ടുകളായി തിരിച്ചാണ് ഏകോപിപ്പിക്കുന്നത്.

കുണ്ടുപ്പാടം, ഭരണിപ്പാടം, പതുപ്പിള്ളിപ്പാടം എന്നീ പാടശേഖരങ്ങളിൽ മുണ്ടകൻ, വിരിപ്പ് കൃഷിയാണ് നടപ്പാക്കി വരുന്നത്. എന്നാൽ കോതിര, മാമ്പ്രത്താഴം, തൃക്കത്താഴം, തച്ചപ്പിള്ളി, ഇരട്ടക്കുളം, വഴമ്പനക്കാവ്, വാപ്പറമ്പ് പാടങ്ങളിൽ മുണ്ടകനാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. നെല്ലടക്കമുള്ള വിളകൾ കർഷകരിൽ നിന്ന് നേരിട്ടെടുത്ത് സപ്ലൈക്കോ വഴിയും, പഴം, പച്ചക്കറി വിഭവങ്ങൾ വിഎഫ്പിസികെ വഴിയും വിൽപ്പന നടത്തുന്നു. മീൻ, പശു, താറാവ്, വളർത്തലും സംഘം പ്രോത്സാഹിപ്പിച്ചു വരുന്നു. കേര കർഷക കൂട്ടായ്മയും സംഘം നടപ്പാക്കിയിട്ടുണ്ട്. സംഘം വഴിയാണ് കർഷകർക്ക് ബാങ്ക് വായ്പകൾ ലഭിക്കുന്നത്. ജലക്ഷാമം പരിഹരിക്കാനായി രണ്ട് ഇറിഗേഷൻ പദ്ധതി നടപ്പാക്കിയും, നെൽകൃഷിയുടെ ആദ്യഘട്ടം മുതൽ പരിശീലിപ്പിക്കുവാനായി കർഷകരെ ഉൾപ്പെടുത്തി പാഠശാല ഒരുക്കിയും കർഷകർക്ക് പിന്തുണ നൽകി വരുന്നു.

English Summary: joint farming

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds