Updated on: 17 January, 2021 4:43 AM IST

ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് ഫെബ്രുവരി അഞ്ച് വരെ അപേക്ഷിക്കാം.Joseph Mundassery scholarship apply till February 5 


സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം/ബിരുദാനന്തര ബിരുദം തലങ്ങളിൽ പഠിച്ച് ഉന്നത വിജയം നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് ഫ്രെബുവരി അഞ്ച് വരെ അപേക്ഷിക്കാം.

കേരളത്തിൽ പഠിച്ച സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ 2019-20 അദ്ധ്യയന വർഷത്തിൽ ബിരുദതലത്തിൽ 80ശതമാനം മാർക്കോ/ബിരുദാനന്തര ബിരുദ തലത്തിൽ 75ശതമാനം മാർക്കോ നേടിയവർക്കാണ് അവാർഡ്. 

15,000 രൂപയാണ് സ്‌കോളർഷിപ്പ്. ബി.പി.എൽ വിഭാഗക്കാർക്കാണ് മുൻഗണന. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുളള എ.പി.എൽ. വിഭാഗത്തെയും പരിഗണിക്കും. 

വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. ഫോൺ: 04712300524, 2302090.

English Summary: Joseph Mundassery scholarship apply till February 5
Published on: 17 January 2021, 04:40 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now