Updated on: 25 March, 2021 9:47 AM IST
കരിങ്കോഴികള്‍

ഏറെ പ്രതിരോധശേഷിയും ഔഷധ ഗുണങ്ങളും പ്രമേഹ രോഗികള്‍ക്കും കൊളസ്‌ട്രോള്‍ ബാധിതര്‍ക്കും ഒപ്പം കൊറോണാനന്തരമുള്ള ആരോഗ്യം വീണ്ടെടുക്കാനും ഏറെ ഗുണകരമായി മാറുകയാണ് മദ്ധ്യപ്രദേശിലെ കൃഷിവിജ്ഞാന്‍ കേന്ദ്രം വികസിപ്പിച്ചെടുത്ത കടക്കനാഥ് അല്ലെങ്കില്‍ നാം മലയാളികള്‍ വിളിക്കുന്ന കരിങ്കോഴികള്‍.

കേരളത്തില്‍ വ്യാപകമായി ഇപ്പോള്‍ ഇവയുടെ പേരില്‍ വലിയ തട്ടിപ്പു നടക്കുകയാണ്. കരിങ്കോഴികളുടെ സാദൃശ്യമുള്ള കൈരളി കോഴിയുടെ കുഞ്ഞുങ്ങളെയും മറ്റും കരിങ്കോഴി കുഞ്ഞുങ്ങള്‍ എന്ന വ്യാജേന വില്‍ക്കുന്ന പതിവ് കണ്ടുവരുന്നു. നിരവധി കര്‍ഷകരും കുടുംബങ്ങളും ഇതില്‍ വീണു കഴിഞ്ഞു.

ഗവണ്‍മെന്റ് ഹാച്ചറികളില്‍ പോലും ഒരു ദിവസം പ്രായമായ കുഞ്ഞിന് സബ്‌സിഡി നിരക്കായ 55 രൂപ നിലനില്‍ക്കുമ്പോള്‍ ഒന്നരയും 2 മാസവുമായ വ്യാജ കരിങ്കോഴി കുഞ്ഞുങ്ങളുടെ വില 200 രൂപയ്ക്ക് താഴെയായി വില്‍ക്കുകയാണ് വ്യാജന്മാര്‍. ഈ വിലക്കുറവിന്റെ മായ വലയത്തില്‍ ആണ് എല്ലാവരും വീണുപോകുന്നത്.

ചിറ്റിലപ്പിള്ളി ഫാം കെയര്‍ സെന്റര്‍ വഴി നിങ്ങള്‍ക്ക് എല്ലാ മാസവും യഥാര്‍ത്ഥയിനം കരിങ്കോഴികളുടെ വിതരണം നടക്കുന്നു. തികച്ചു സുതാര്യമായ ഈ വിപണനത്തിന്റെ ബുങ്കിംഗ് ഓണ്‍ലൈന്‍ വഴിയാണ്.

കേരളത്തിലെ കോട്ടയം,പത്തനംതിട്ട , ഇടുക്കി വരെ ഉള്ള ജില്ലകളില്‍ ഹോം ഡെലിവറിയോടുകൂടി ഈ സൗകര്യം ലഭ്യമാണ്.

ബുക്കിങ്ങിന് WWW.CFCC.IN
Tel : 9495 72 206 , 9495 18 2026

English Summary: kadakkanath hen distribution in kottayam, pathanamthitta, idukki
Published on: 25 March 2021, 09:37 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now